മുനമ്പം മുഹിയുദ്ധീൻ ജുമാ- മസ്ജിദ് ഗോൾഡൻ ജൂബിലി ഫെബ്രുവരി 29 മുതൽ മാർച്ച് 3വരെ, ഒരുക്കങ്ങൾ പൂർത്തിയായി
ചട്ടഞ്ചാൽ: മുനമ്പം മുഹിയുദ്ധീൻ ജുമാ- മസ്ജിദ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി 29 വ്യാഴാഴ്ച മഗിരിബ് നിസ്കാരത്തിനു ശേഷം സ്വലാത്ത് മജ്ലിസിന്നും അസ്മാഉൽ ബദ്രിയ മജിലിസിന്നും പ്രഗൽഭ പണ്ഡിതനും മുനമ്പം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം നേതൃത്വം നൽകും. തുടർന്ന് മുനമ്പം ജുമാ മസ്ജിദ് ഖത്തീബ് അബൂ യാസീൻ സഅദി മതപ്രഭാഷണം ഉത്ഘാടനം ചെയ്യും. ഡോ. ഫാറൂഖ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. മാർച്ച് 1 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പള്ളി നേർച്ചയ്ക്ക് കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി നേതൃത്വം നൽകും. വൈകുന്നേരം 6മണിക്ക് ബുർദ മജിലിസ്, ദഫ് മുട്ട്, ദഫ് കളി മത്സരങ്ങൾ നടത്തപ്പെടുന്നു. മാർച്ച് 2 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് രിഫാഈ റാത്തീബ് നേർച്ചയ്ക്ക് സയ്യിദ് മുഹമ്മദ് ഇർഫാൻ തങ്ങൾ നേതൃത്വം നൽകും. രാത്രി ഏഴുമണിക്ക് മുസ്തഫ സഖാഫി തെന്നല മുഖ്യ പ്രഭാഷണം നടത്തും.9മണിക്ക് മുഹിയുദ്ധീൻ റാത്തീബ് നേർച്ചയ്ക്ക് സയ്യിദ് മുക്താർ തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. മാർച്ച് 3 ഞായറാഴ്ച രാവിലെ 9മണിമുതൽ പ്രഗൽഭ പണ്ഡിതന്മാരുടെ നേതൃത്വത്തിലുള്ള മൗലീദ് പാരായണവും ദിക്കർ ദുആ മജ്ലിസും, ഖബർ സിയാറത്ത് സംഗമവും 11 മണിക്ക് സമാപന സമ്മേളനവും നടത്തപ്പെടുന്നു. സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ കടലുണ്ടി, സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം, സയ്യിദ് കെപിഎസ് തങ്ങൾ ബേക്കൽ, സയ്യിദ് ത്വാഹ മുബഷിർ തങ്ങൾ തുടങ്ങിയ സാദാത്തുക്കളും, ഉലമാക്കളും, വിവിധ മഹല്ല് കമ്മിറ്റി ഖത്തീബുമാരും, പ്രഗൽഭ വ്യക്തികളും പങ്കെടുക്കും. ഉച്ചക്ക് 12 മണിക്ക് അന്നദാനത്തോടെ പരിപാടി സമാപിക്കുമെന്ന് മുനമ്പം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ