ചൗക്കി - കവിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ എം.പി. ജിൽ ജിലിന്റെ ഖേദക്കുറിപ്പുകൾ എന്ന കവിതാ സമാഹാരം ചൗക്കി സന്ദേശം ലൈബ്രറിയുടെ നേതൃത്ത്വത്തിൽ വിളിച്ചു ചേർക്കപ്പെട്ട സാംസ്കാരിക സദസ്സ് ചർച്ച ചെയ്തു. റിട്ടയേർഡ് കോടതി ജീവനക്കാരനും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമാണ് എം.പി.ജിൽ ജിൽ. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചൗക്കി യൂണിറ്റ് സെക്രട്ടറി ടി.എം.രാജേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും എഴുത്തുകാരനുമായ അഡ്വ: രാധാകൃഷ്ണൻ പെരുമ്പള വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ടി.എം.ഹംസ, യൂസഫ് കെൽ , ഷുക്കൂർ ചൗക്കി, ബഷീർ ഗ്യാസ്, അശോകൻ ചൗക്കി, ഹസ്സൈനാർ, ഗഫൂർ ചൗക്കി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സന്ദേശം ഗ്രന്‌ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം നന്ദിയും പറഞ്ഞു
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ