കാസര്‍കോട് ജില്ലയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ രാവിലെ ഒമ്പതിന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കാസര്‍കോട് ജില്ല ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ ആഘോഷ പരിപാടികളൊരുക്കും. പരേഡില്‍ 20 പ്ലാറ്റൂണുകള്‍ അണിനിരക്കും. ജില്ലാ സായുധ പോലീസ്, ലോക്കല്‍ പോലീസ്, വനിത പൊലീസ്, എക്‌സൈസ്, സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, സിനിയര്‍ ഡിവിഷന്‍ എന്‍.സി.സി നെഹ്രു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, ബാന്റ് സെറ്റ് ജവഹര്‍ നവോദയ വിദ്യാലയ പെരിയ, ബാന്റ് സെറ്റ് ജയ്മാത സീനിയര്‍ സെക്കന്ററി സ്‌കൂള്‍ ഉളിയത്തടുക്ക, തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നായന്‍മാര്‍മൂല, ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോള്‍ ഗേള്‍സ്, ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പെരിയ, വി.പി.പി.എം.കെ.പി.എസ്.ജി.എച്ച്.എച്ച്.എസ് തൃക്കരിപ്പൂര്‍ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ്, പെരിയ ജവഹര്‍നവോദയ വിദ്യാലയം ജൂനിയര്‍ എന്‍.സി.സി, ജയ്മാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉളിയത്തടുക്ക സ്‌കൗട്ട് ആന്റ് ഗൈഡ്, ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചായ്യോത്ത്, രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെമ്മനാട് എന്നീ വിദ്യാലയങ്ങളിലെ എന്‍.സി.സി, ടീം കേരള ജില്ലാ യുവജന കേന്ദ്രം കാസര്‍കോട് എന്നിവ പരേഡിന്റെ ഭാഗമാകും.
രാവിലെ 7.30ന് പ്ലാറ്റൂണുകള്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ അണിനിരക്കും. പരേഡിന് ശേഷം എം.സി.ആര്‍.സി പെരിയ ജില്ലാ ഭരണകൂടത്തിന്റെ ഐലീഡ് പദ്ധതിയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന ടാബ്ലോയും കോഹിന്നൂര്‍ പബ്ലിക് സ്‌കൂള്‍ കുമ്പള അവതരിപ്പിക്കുന്ന ഡിസ്‌പ്ലേയും നടക്കും. ജില്ലയിലെ ജനപ്രതിനിധികള്‍ പങ്കെടുക്കും. ഈ വര്‍ഷം മുതല്‍ പോലീസ് വിഭാഗത്തിനും എക്‌സൈസിനും റോളിങ്ങ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ