കാസര്‍കോട്: ബാബരി മസ്ജിദ് തല്ലി തകര്‍ത്തുതരിപ്പണമാക്കിയ ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലെ ബാബരി നഗറില്‍ ബാബരി തന്നെയായിരുന്നു നീതിയെന്ന് സുപ്രീകോടതി പറഞ്ഞിട്ടും സൂക്ഷ്മമായ വിഷയമായതിനാല്‍ രാമ മന്ദിരത്തിന് അനുകൂലമായ വിധി എഴുതാന്‍ തീരുമാനമെടുത്തു എന്ന് സുപ്രീംകോടതി ജസ്റ്റിസ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ബാബരി തന്നെയായിരുന്നു നീതിയെന്ന് പിഡിപി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തിന്‍റെ പ്രസക്തി വര്‍ദ്ധിക്കുന്നതാണ് എന്ന് പിഡിപി സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.എം ബഷീര്‍ അഹമ്മദ് റസ്വി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്‍റെയും കേന്ദ്രസര്‍ക്കാറിന്‍റെയും ബിജെപിയുടേയും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി അയോദ്ധ്യയില്‍ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠ പരിപാടിയില്‍ പ്രതിഷേധിച്ച് പിഡിപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരപരിപാടിയുടെ ഭാഗമായി പിഡിപി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിടിപി ജില്ലാ ഉപാധ്യക്ഷന്‍ സൈദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം മൊയ്ദു ബേക്കല്‍, റഷീദ് മുട്ടുന്തല ജില്ലാ ഭാരവാഹികളായ ഗോപി കുതിരക്കല്‍, അബ്ദുല്ല കുഞ്ഞി ബദിയടുക്ക, ഷാഫി കളനാട്, ആബിദ് മഞ്ഞംപ്പാറ, അഷറഫ് ബോവിക്കാനം, പിസിഎഫ് കുവൈത്ത് മീഡിയ കൺവീനർ ഷുക്കൂര്‍ കിളിയൻ ദി രിക്കല്‍, റഷീദ് ബേക്കല്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടി അഭിസംബോധന ചെയ്ത് സംസാരിച്ചു.
പിഡിപി കാസര്‍കോട് ജില്ലാ ഓഫീസ് പരിസരത്തു നിന്നും കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരം വരെ കറുത്ത തുണി കൊണ്ട് വായ മൂടി കെട്ടിക്കൊണ്ട് നടന്ന പ്രതിഷേധ പ്രകടനത്തിന് ജില്ലാ മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ