കാസർകോട്: മൊഗ്രാൽ സ്വദേശിയായ വസ്ത്ര വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു. . മൊഗ്രാലിലെ സൈനുദ്ദീന്റെ മകൻ മഹ്‍മൂദ് (42) ആണ് മരിച്ചത്. കാസർകോട്ടെ പ്രശസ്തമായ ബ്രാൻഡ് എന്ന സ്ഥാപനത്തിന്റെ പാർട്ട്ണർ ആണ് മഹമൂദ്. ചൊവ്വാഴ്ച വൈകിട്ട് ഷോപ്പിൽ വച്ചാണ് സംഭവം. കുഴഞ്ഞുവീണ മഹ്മൂദിനെ മറ്റു ജീവനക്കാർ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റംലയാണ് ഭാര്യ. ഇസാൻ, വസീം, ഫാത്തിമ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഉമാലിമ്മ, അബ്ബാസ്, അബ്ദുള്ള, റഷീദ്, സിദ്ദീഖ്, ഖാലിദ്, ഔഫ്, തംസീന.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ