മുനമ്പം മുഹിയ്യദ്ധീൻ ജുമാ മസ്ജിദ്: ഗോൾഡൻ ജൂബിലി സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം സയ്യദ് കെ പി എസ് തങ്ങൾ ബേക്കൽ നിർവഹിച്ചു
ചട്ടഞ്ചാൽ : മുനമ്പം മുഹിയ്യദ്ധീൻ ജുമാ മസ്ജിദിന്റെ ഗോൾഡൻ ജൂബിലി ആഘോഷം ഫെബ്രുവരി 29,മാർച്ച് 1, 2, 3 തീയതികളിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. പരിപാടിയുടെ വിജയത്തിന് വേണ്ടി ആരംഭിച്ച സ്വാഗത സംഘം ഓഫീസ് സയ്യദ് കെ പി എസ് തങ്ങൾ ബേക്കൽ ഉത്ഘാടനം ചെയ്തു. മുനമ്പം മഹമൂദ് ഹാജി, ഹസ്സൈനാർ സഅദി ഉമറുൽ ഫാറൂഖ് ഫാളിലി അഷ്‌റഫ് ഹാജി, ബഷീർ എം എ, മുനീർ ഫ്ലാഷ്, അസ്‌ലം മുനമ്പം തുടങ്ങിയവർ പ്രസംഗിച്ചു. ഗോൾഡൻ ജൂബിലിയാഘോഷ പരിപാടിയിൽ സ്വലാത്ത് ഹൽഖ, അസ്മാഉൽ ബദ്രിയ മജ്‌ലിസ്,പള്ളി നേർച്ച, രിഫാഈ റാത്തീബ് നേർച്ച, മുഹിയദ്ധീൻ റാത്തീബ് നേർച്ച, ദിഖ്ർ ദുആ മജ്ലിസ്, മത പ്രഭാഷണം, സമാപന സമ്മേളനം, ആദരിക്കൽ, അനുമോദനം, ഖബർ സിയാറത്ത് സംഗമം, കൂട്ടു പ്രാർത്ഥന എന്നിവ സംഘടിപ്പിക്കുന്നു. കൂടാതെ മാർച്ച് 1ന് ഉത്തര കേരള ദഫ് കളി മത്സരവും മാർച്ച് 3ന് ഉച്ചക്ക് 12മണിക്ക് ആയിരങ്ങൾക്ക് അന്നദാനവും നൽകും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ