ഉള്ളാള്‍: വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് ഉള്ളാളില്‍ പൊലീസ് പിടിയിലായി. ചെമ്പുഗുഡ്ഡെ സ്വദേശി സിയാമുവിനെ (26)യാണ് എ.സി.പി ധന്യ നായക്കിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കല്ലാപ്പ് യൂണിറ്റി ഹാള്‍ ഗ്രൗണ്ടിനു സമീപം നടത്തിയ പരിശോധനയില്‍ 1.05 ഗ്രാം എം.ഡി. എം.എയാണ് പൊലീസ് പിടികൂടിയത്.
സുപ്രധാനമായ നാല് കേസുകള്‍ ഉള്‍പ്പെടെ 65 കേസുകളാണ് പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവും എം.ഡി.എം.എയും സ്‌ക്വാഡ് പിടികൂടിയിട്ടുണ്ട്. എ.സി.പി ധന്യ നായക്കിന് പുറമെ ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണ, ഉള്ളാള്‍ എസ്.ഐ ധനരാജ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ ഷാജു നായര്‍, മഹേഷ്, അക്ബര്‍, നവീന്‍ കെ.പി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ