ബോവിക്കാനം: ബോവിക്കാനം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ ദിനത്തിൽ മുളിയാർ ഗ്രാമ പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് പുതപ്പുകൾ നൽകി.
ലയൺസ് പ്രസിഡൻ്റ് ബി. അഷ്റഫ് മെഡിക്കൽ ഓഫീസർ ഡോ: ഷമീമ തൻവീറിന് പുതപ്പുക്കൾ കൈമാറി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് മസൂദ് ബോവിക്കാനം അദ്ധ്യക്ഷം വഹിച്ചു.
ലയൺസ് ക്ലബ്ബ് ഭാരവാഹികളായ പി.എം അബ്ദുൾറഹിമാൻ,കുമാരൻ ബി.സി,ശരീഫ് പന്നടുക്കം ഹെൽത്ത് സൂപ്പർവൈസർ എ.രാഘവൻ,ജെഎച്ച്ഐ മാരായ തോമസ് പി.എം,ജിബി ജി.ആർ,പി എച്ച് എൻ സ്റ്റെല്ല ജോസഫ്,ജെപിഎച്ച് എൻമാരായ ലീന എ.ജി,മൈമൂന,പാലിയേറ്റിവ് നഴ്സുമാരായ പ്രിയാകുമാരി എ,രൺജിഷാ കെ എന്നിവർ പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ