നാലു കേസുകളിലും ജാമ്യം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്തേക്ക്
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തലിന് മുഴുവന്‍ കേസുകളിലും ജാമ്യം. ഇതോടെ റിമാന്‍ഡിലുള്ള രാഹുല്‍ ഇന്ന് തന്നെ പുറത്തിറങ്ങും. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് മുഴുവന്‍ കേസുകളിലും ജാമ്യം ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി അല്‍പം മുമ്പാണ് സിജെഎം കോടതി രാഹുലിനെതിരായ കേസില്‍ ജാമ്യം അനുവദിച്ചത്. നേരത്തെ മൂന്നു കേസുകളില്‍ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ