ആലൂർ : മത സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആലൂർ നൂറുൽ ഹുദാ യുവജന സംഘത്തിൻ്റെ 33-ാം വാർഷികത്തിന് തുടക്കമായി,
വിവിധ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയ നാട്ടിലെ 5 യുവ പണ്ഡിതന്മാരെ ചടങ്ങിൽ ആദരിച്ചു, ഹനീഫ് നിസാമി മൊഗ്രാൽ, ആലൂർ ജമാഅത്ത് ഖത്തീബ് ഇർഷാദ് മിസ്ബഹി തുടങ്ങിയവർ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി,
ജമാഅത്ത് ട്രഷറർ അബ്ദുല്ല ആലൂർ അധ്യക്ഷത വഹിച്ചു,നൂറുൽ ഹുദാ യുവജന സംഘം ജനറൽ സെക്രട്ടറി ഇസ്മായിൽ എം കെ സ്വാഗതം പറഞ്ഞു, സയ്യിദ് ജലാലുദ്ദീൻ ആലൂർ ഉദ്ഘാടനം ചെയ്തു, മൂന്നു ദിവസങ്ങൾ നടക്കുന്ന പരിപാടി നാളെ സമാപിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ