മഞ്ചേശ്വരം: സൗദിയില്‍ നിന്ന് ശേഖരിച്ച 38 ലക്ഷം രൂപയുടെ ഹവാല പണവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി. സൗദിയിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി അടക്കമുള്ളവരെ കബളിപ്പിച്ചാണ് മഞ്ചേശ്വരം സ്വദേശി മുങ്ങിയത്. കോഴിക്കോട് സ്വദേശിയാണ് സൗദിയില്‍ നിന്ന് പലരില്‍ നിന്നുമായി ഹവാല പണം ശേഖരിക്കാന്‍ മഞ്ചേശ്വരം സ്വദേശിക്ക് നിര്‍ദ്ദേശം നല്‍കിയത്. മൂന്നാഴ്ച മുമ്പ് മഞ്ചേശ്വരം സ്വദേശി 38 ലക്ഷം രൂപ ശേഖരിച്ചുവെങ്കിലും കോഴിക്കോട് സ്വദേശിയെ ഏല്‍പ്പിക്കാതെ മുങ്ങുകയാണുണ്ടായത്. യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി സൗദി എയര്‍പോര്‍ട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ മഞ്ചേശ്വരം സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങള്‍ കോഴിക്കോട് സ്വദേശി എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറുകയും കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് മഞ്ചേശ്വരം സ്വദേശി സൗദിയില്‍ താമസിക്കുന്ന മുറിയിലെത്തുകയും താന്‍ കുറച്ച് കഷ്ടത്തിലായെന്നും ഇപ്പോള്‍ 15 ലക്ഷം രൂപയുണ്ടെന്നും ബാക്കി തുക ഒരുമാസത്തിനകം നല്‍കാമെന്നും കോഴിക്കോട് സ്വദേശിയെ അറിയിക്കുകയും ചെയ്തു. ഇതിന് സമ്മതിച്ചതോടെ 15 ലക്ഷം രൂപയുണ്ടെന്ന് പറഞ്ഞ് പ്ലാസ്റ്റിക് കവര്‍ നല്‍കി. ഉടന്‍ തന്നെ മഞ്ചേശ്വരം സ്വദേശി സ്ഥലം വിടുകയും ചെയ്തു. 15 മിനുട്ട് കഴിഞ്ഞ് പ്ലാസ്റ്റിക് കവര്‍ തുറന്നപ്പോള്‍ അതില്‍ ടിഷ്യു പേപ്പറുകള്‍ മാത്രമാണുണ്ടായിരുന്നത്. കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായതോടെ കോഴിക്കോട് സ്വദേശി നാട്ടിലുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൊസബെട്ടുവില്‍ താമസിക്കുന്ന ആളാണ് പണവുമായി മുങ്ങിയതെന്നാണ് കോഴിക്കോട് സ്വദേശിയുടെ സുഹൃത്തുക്കള്‍ക്ക് കിട്ടിയ വിവരം. ഇവര്‍ ഇക്കാര്യം മഞ്ചേശ്വരം പൊലീസിനെ അറിയിക്കുകയും ഹൊസബെട്ടു ഭാഗത്ത് അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ ഹൊസബെട്ടുവില്‍ അങ്ങനെ ഒരാള്‍ താമസിക്കുന്നില്ലെന്ന് കോഴിക്കോട്ട് നിന്നുള്ളവര്‍ക്ക് ബോധ്യപ്പെട്ടു. മഞ്ചേശ്വരം സ്വദേശി കോഴിക്കോട് സ്വദേശിക്ക് നല്‍കിയത് വ്യാജ വിലാസമായിരുന്നു. മഞ്ചേശ്വരത്തെ ഏതോ ഭാഗത്താണ് താമസമെന്നാണ് കരുതുന്നത്. എന്നാല്‍ എവിടെയാണെന്ന് ഇതുവരെ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മഞ്ചേശ്വരം പൊലീസിനോട് വിവരം പറഞ്ഞുവെന്നല്ലാതെ ഇതുസംബന്ധിച്ച് പരാതിയൊന്നും നല്‍കിയിട്ടില്ല.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ