തിരുവനന്തപുരം: അധ്യാപകരുടെ മൂന്നാംഘട്ട ക്ലസ്റ്റര്‍ യോഗം നടക്കുന്ന പശ്ചാത്തലത്തില്‍ ജനുവരി 27ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഇക്കാര്യത്തില്‍ ആവശ്യമായ അറിയിപ്പുകള്‍ ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ഉപ ജില്ലാ/ സ്‌കൂള്‍ തലത്തില്‍ നല്‍കേണ്ടതാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി എല്‍.പി തലത്തില്‍ 51,515 അധ്യാപകരും യു.പി തലത്തില്‍ 40,036 അധ്യാപകരും ഹൈസ്‌കൂള്‍ തലത്തില്‍ 42,989 അധ്യാപകരും ആണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ