കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന പത്തുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മുളിയാര്‍, പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിനു സമീപത്തെ എന്‍.അബൂബക്കര്‍ ഷാന്‍ഫര്‍ (24) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ തളങ്കര പഴയ ഹാര്‍ബറില്‍ വച്ച് അബൂബക്കര്‍ ഷാന്‍ഫറിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അഞ്ചു കെട്ടുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കര്‍ണ്ണാടകയില്‍ നിന്നു 30 കിലോ കഞ്ചാവ് കടത്തുന്നുണ്ടെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. ഇതേ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം മിനിഞ്ഞാന്നു രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തി വരികയായിരുന്നു. പിന്നാലെയാണ് തളങ്കരയില്‍ വച്ച് 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ