ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആദായ നികുതി പരിധിയിൽ മാറ്റമില്ല; മധ്യവർഗത്തിന് നിരാശ

  ദില്ലി: ആറാമത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ പത്ത് വർഷത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ ധനമന്ത്രി ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. സമ്പൂർണ ബജറ്റ് അല്ലാത്തതിനാൽ തന്നെ ഇതൊരു പ്രകടന പത്രിക മാത്രമായാണ് കണക്കാക്കുന്നത്.ഏപ്രിൽ-മെയ് മാസങ്ങളിൽ സർക്കാർ പൊതുതെരഞ്ഞെടുപ്പിനെ ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. വരുന്ന സർക്കാർ ജൂലൈയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കും.  തങ്ങളുടെ നികുതി വെട്ടിപ്പ് കുറയ്ക്കാൻ ഉതകുന്ന ചില ആദായ നികുതി പരിഷ്കാരങ്ങൾക്കായി  മധ്യവർഗം ആകാംക്ഷയോടെ കാത്തിരുന്നിരുന്നു. സെക്ഷൻ 80 സി, സെക്ഷൻ 80 ഡി തുടങ്ങിയ വിവിധ വിഭാഗങ്ങൾക്ക് കീഴിൽ ലഭ്യമായ ചില നികുതി ഇളവ് പരിധികളിൽ വർദ്ധനവുണ്ടാകുമെന്നാണ് മധ്യവർഗം പ്രതീക്ഷിച്ചത്.  കയറ്റുമതി തീരുവ ഉൾപ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾക്ക് ഒരേ നികുതി നിരക്കുകൾ നിലനിർത്താൻ ആണ് ധനമന്ത്രി നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. സർക്കാർ വലിയ വെല്ല...

അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ മന്ത്രി കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി.25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്.ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തിന് പിന്നാലെയാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ് മന്ത്രിയായിരിക്കെ ബാബുവിന്‍റെ സ്വത്തില്‍ പതിന്‍മടങ്ങ് വര്‍ധന ഉണ്ടായി എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടിയത്. 2020 ജനുവരിയില്‍ കൊച്ചിയിലെ  ഓഫീസില്‍ വിളിച്ചുവരുത്തി ബാബുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

പള്ളത്ത് തീവണ്ടി തട്ടി മരിച്ച രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

കാസര്‍കോട്: കാസര്‍കോട് പള്ളം റെയില്‍വേ ട്രാക്കിന് സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് യുവാക്കളുടെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബദിയടുക്ക നെക്രാജെ പൂക്കൈമൂലയിലെ മുഹമ്മദ് സഹീര്‍ (19), മഞ്ചേശ്വരം പൊസോട്ട് സ്വദേശിയും ബീജന്തടുക്കയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് നിഹാല്‍ (19) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് പള്ളം റെയില്‍വേ ട്രാക്കില്‍ ഇരുവരേയും തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹീറിന്റെ മൃതദേഹമാണ് ആദ്യം തിരിച്ചറിഞ്ഞത്. ഏറെ വൈകിയാണ് നിഹാലിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. മയ്യത്ത് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാലിക് ദീനാര്‍ പള്ളി പരിസരത്ത് കുളിപ്പിച്ച് രാവിലെ 11 മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. സഹീറിന്റെ മയ്യത്ത് മാവിനക്കട്ട തഖ്‌വ ജുമാമസ്ജിദ് അങ്കണത്തിലും നിഹാലിന്റേത് പൊസോട്ട് മസ്ജിദ് അങ്കണത്തിലും ഖബറടക്കും. സ്വാദിഖ്-ആമിന ദമ്പതികളുടെ മകനാണ് സഹീര്‍. കാസര്‍കോട്ടെ ജ്യൂസ് കടയില്‍ ജീവനക്കാരനായിരുന്നു. സാഹിദ്, ആബിദ്, അമീന്‍ എന്നിവര്‍ സഹോദരങ്ങളാണ്. പൊസോട്ടെ പരേതനായ ഇബ്രാ...

മൊഗ്രാൽ സ്വദേശിയായ വസ്ത്ര വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു

കാസർകോട്:  മൊഗ്രാൽ സ്വദേശിയായ വസ്ത്ര വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു.  . മൊഗ്രാലിലെ   സൈനുദ്ദീന്റെ മകൻ മഹ്‍മൂദ് (42) ആണ് മരിച്ചത്. കാസർകോട്ടെ പ്രശസ്തമായ ബ്രാൻഡ് എന്ന സ്ഥാപനത്തിന്റെ പാർട്ട്ണർ ആണ് മഹമൂദ്. ചൊവ്വാഴ്ച വൈകിട്ട് ഷോപ്പിൽ വച്ചാണ് സംഭവം. കുഴഞ്ഞുവീണ മഹ്മൂദിനെ മറ്റു ജീവനക്കാർ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  റംലയാണ് ഭാര്യ. ഇസാൻ, വസീം, ഫാത്തിമ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഉമാലിമ്മ, അബ്ബാസ്, അബ്ദുള്ള, റഷീദ്, സിദ്ദീഖ്, ഖാലിദ്, ഔഫ്, തംസീന.

ഹണിട്രാപ്പില്‍ കുടുക്കി മാങ്ങാട് സ്വദേശിയുടെ 5 ലക്ഷം തട്ടി; യുവതിയടക്കം 7 പേര്‍ പിടിയില്‍

  കാസര്‍കോട്: 59 കാരനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയില്‍. കാസര്‍കോട് സ്വദേശികളായ ലുബ്‌ന, ദില്‍ഷാദ്, സിദ്ദീഖ്, ഫൈസല്‍ ഉള്‍പ്പടെ ഏഴ് പേരെ മേല്‍പ്പറമ്പ് പൊലീസാണ് പിടികൂടിയത്. മംഗളൂരുവില്‍ എത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് ബാര സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്. വീണ്ടും ഭീഷണി തുടരുകയും കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പരാതി നല്‍കുകയുമായിരുന്നു പരാതിക്കാരന്‍. ഈമാസം 23 നാണ് ലാപ് ടോപ് വാങ്ങിത്തരണമെന്നാവശ്യപ്പെട്ട് ലുബ്‌ന ബാര സ്വദേശിയെ സമീപിച്ചത്. 25 ന് ഉച്ചയ്ക്ക് മംഗളൂരുവിലെത്തിയ ഇരുവരും ഹോട്ടലില്‍ മുറിയെടുത്തിരുന്നു. തുടര്‍ന്ന് മുറിയിലെത്തിയ ആറംഗ സംഘം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. ഈ ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞ് 5 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. മാനഹാനി ഭയന്ന് അക്കൗണ്ടിലുണ്ടായിരുന്ന 10,000 രൂപ ഗൂഗിള്‍ പേ വഴി യുവതിയുടെ അക്കൗണ്ടിലേക്ക് അയച്ചു. ബാക്കി തുക നാട്ടില്‍ വച്ചു തരാമെന്ന ഉറപ്പിന്‍മേല്‍ സംഘം ഗൃഹനാഥനെ വിട്ടയച്ചു. പിന്നീട് നാട്ടിലെത...

കോടതിയില്‍ തുക കെട്ടിവച്ചില്ല, ഇ പി ജയരാജൻ വധശ്രമക്കേസിലെ അറസ്റ്റില്‍ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളി

കണ്ണൂര്‍:ഇ പി ജയരാജൻ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ സുധാകരൻ എംപി നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തലശ്ശേരി അഡീഷണല്‍ സബ് കോടതി തള്ളിയത്. മാനനഷ്ടക്കേസിൽ കെട്ടിവെക്കേണ്ട 3. 43 ലക്ഷം രൂപ നൽകാൻ സുധാകരൻ തയ്യാറായിരുന്നില്ല. സുധാകരൻ നൽകിയ പാപ്പർ ഹർജിയും കോടതി നേരത്തെ തള്ളിയിരുന്നു. കണ്ണൂർ എംഎൽഎ ആയിരിക്കെ, ഗൂഢാലോചനക്കുറ്റത്തിന് 1997ലാണ് കെ സുധാകരൻ അറസ്റ്റിലായത്.. അറസ്റ്റ് അന്യായമെന്ന് കാട്ടി 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അടുത്ത വർഷം സുധാകരൻ മാനനഷ്ടക്കേസ് നൽകി. കൂടെ 3.43 ലക്ഷം രൂപ കെട്ടിവെക്കാൻ വകുപ്പില്ലെന്ന് കാട്ടി പാപ്പർ ഹർജിയും നല്‍കി. പിന്നീട് വന്ന യുഡിഎഫ് സർക്കാർ അനുകൂല നിലപാടെടുത്തതോടെ സുധാകരന്‍റെ ഹർജി കോടതി അംഗീകരിച്ചു. അനങ്ങാതെ കിടന്ന കേസ് വീണ്ടും സജീവമാകുന്നത് കഴിഞ്ഞ വർഷമാണ്. സുധാകരന് ഒരു കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നും എംപി ശമ്പളമുൾപ്പെടെ ലഭിക്കുന്നെന്നും വാദിച്ച് സർക്കാർ കോടതിയിലെത്തി. ഇത് അംഗീകരിച്ചാണ് സുധാകരൻ പാപ്പരല്ലെന്ന് തലശ്ശേരി അഡീഷണൽ സബ് കോടതി ഉത്തരവിട്ടത്. . അപകീർത്തിക്കേസിന...

അണങ്കൂരിലെ നിര്‍ദ്ദിഷ്ട അടിപ്പാതക്ക് ഉയരം പോര; ആക്ഷന്‍ കമ്മിറ്റി പ്രവൃത്തി തടഞ്ഞു

കാസര്‍കോട്: ഏറെ മുറവിളിക്കൊടുവില്‍ അണങ്കൂര്‍ ദേശീയപാതയില്‍ അനുവദിച്ച അടിപ്പാത നാട്ടുകാര്‍ക്ക് ഉപകാരപ്പെടില്ലെന്ന് പരാതി. കേവലം രണ്ടര മീറ്റര്‍ ഉയരവും ഏഴ് മീറ്റര്‍ വീതിയിലുമാണ് നിലവില്‍ അടിപ്പാത അനുവദിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടര മീറ്റര്‍ ഉയരമുള്ള പാലം പ്രദേശവാസികള്‍ക്ക് ഉപകാരപ്പെടില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പ്രവൃത്തി തടയുകയായിരുന്നു. അണങ്കൂരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി സമീപത്തെ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളുമായി അമ്പതോളം വാഹനങ്ങള്‍ പ്രതിദിനം പോകുന്നുണ്ട്. സ്‌കൂള്‍ ബസുകള്‍ക്ക് കടന്നുപോകാന്‍ പോലും പറ്റാത്ത രീതിയിലാണ് നിലവില്‍ അനുവദിച്ചിരിക്കുന്ന പാലത്തിന്റെ ഉയരം. നിരവധി സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന അണങ്കൂരില്‍ നാട്ടുകാരുടെ നിരന്തരമായുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് അടിപ്പാത അനുവദിച്ചത്. എന്നാല്‍ നിലവില്‍ അനുവദിച്ച അടിപ്പാത നാട്ടുകാര്‍ക്ക് വലിയ രീതിയില്‍ പ്രയോജനം ചെയ്യില്ല. അടിപ്പാതക്ക് മൂന്നുമീറ്ററെങ്കിലും ഉയരം വേണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. പ്രതിഷേധക്കാരെ ഇന്നുച്ചക്ക് കാസര്‍കോ...

കാസർകോട് രണ്ട് പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് പള്ളത്ത് രണ്ട് പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 5.20ന് ഗുഡ്സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് നി​ഗമനം. സംഭവ സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുകയാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഗാന്ധി സ്മരണയില്‍ രാജ്യമെങ്ങും ദിനാചരണം; രാജ്ഘട്ടില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമർപ്പിക്കും

ദില്ലി: മഹാത്മ ഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമർപ്പിക്കും. തുടർന്ന് സർവമത പ്രാർത്ഥനയും നടക്കും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.  അതേസമയം, ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് മതസൗഹാർദ ദിനമായി ആചരിക്കാൻ തമിഴ്നാട്. ജില്ലാ ആസ്ഥാനങ്ങളിൽ വിവിധ മതാവിഭാഗങ്ങളിൽപ്പെട്ട വർ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തിന്റെ നാനാത്വവും ഏകത്വവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു. 

യു​വാ​വി​ന്‍റെ നി​ര​ന്ത​ര​മാ​യ ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ വി​ഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വി​ദ്യാ​ര്‍ഥി​നി​ മരിച്ചു

 ബ​ദി​യ​ടു​ക്ക: യു​വാ​വി​ന്‍റെ നി​ര​ന്ത​ര​മാ​യ ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ വി​ഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വി​ദ്യാ​ര്‍ഥി​നി​ മരിച്ചു. ബ​ദി​യ​ടു​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന പത്താം തരാം വിദ്യാർത്ഥിനിയാണ് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്. ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് പെ​ണ്‍കു​ട്ടി​യെ വീ​ട്ടി​ന​ക​ത്ത് വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ കു​ട്ടി​യെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി​യെ​ടുക്കുകയും, ഇ​തു​സം​ബ​ന്ധി​ച്ച് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത ബ​ദി​യ​ടു​ക്ക പൊ​ലീ​സ് കോ​ട്ട​ക്കു​ന്ന് സ്വദേശിയായ അ​ന്‍വ​റി​നെ(24) അ​റ​സ്റ്റ് ചെയ്യുകയുമായിരുന്നു.  അ​ന്‍വ​ര്‍ വാ​ട്സ് ആ​പ് വ​ഴി​യാ​ണ് പെ​ണ്‍കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. ഈ ​വി​വ​രം വീ​ട്ടു​കാ​ര്‍ അ​റി​യു​ക​യും പെ​ണ്‍കു​ട്ടി​യെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ പെ​ണ്‍കു​ട്ടി അ​ന്‍വ​റി​നോ​ട് ത​ന്നെ ഇ​നി വി​ളി​ക്ക​രു​തെ​ന്നു പ​റ​ഞ്ഞ...

ജിൽ ജിൽ കവിതകൾ സന്ദേശം ചർച്ച ചെയ്തു

ചൗക്കി - കവിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ എം.പി. ജിൽ ജിലിന്റെ ഖേദക്കുറിപ്പുകൾ എന്ന കവിതാ സമാഹാരം ചൗക്കി സന്ദേശം ലൈബ്രറിയുടെ നേതൃത്ത്വത്തിൽ വിളിച്ചു ചേർക്കപ്പെട്ട സാംസ്കാരിക സദസ്സ് ചർച്ച ചെയ്തു. റിട്ടയേർഡ് കോടതി ജീവനക്കാരനും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമാണ് എം.പി.ജിൽ ജിൽ. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചൗക്കി യൂണിറ്റ് സെക്രട്ടറി ടി.എം.രാജേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും എഴുത്തുകാരനുമായ അഡ്വ: രാധാകൃഷ്ണൻ പെരുമ്പള വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ടി.എം.ഹംസ, യൂസഫ് കെൽ , ഷുക്കൂർ ചൗക്കി, ബഷീർ ഗ്യാസ്, അശോകൻ ചൗക്കി, ഹസ്സൈനാർ, ഗഫൂർ ചൗക്കി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സന്ദേശം ഗ്രന്‌ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം നന്ദിയും പറഞ്ഞു

നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം, നയം പറയാൻ മടിച്ച ഗവര്‍ണര്‍ക്കെതിരെ കടുപ്പിക്കാൻ ഭരണപക്ഷം

തിരുവനന്തപുരം: ഗവർണ്ണർ-സർക്കാർ പോരിനിടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. നയം പറയാൻ മടിച്ച ഗവർണ്ണർക്കെതിരെ ഭരണപക്ഷം കടുപ്പിക്കും. ക്ഷേമപെൻഷൻ കുടിശ്ശിക മുതൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർഒസി റിപ്പോർട്ട് വരെ അടിയന്തിര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.  നയപ്രഖ്യാപനം വെട്ടിച്ചുരുക്കി സർക്കാറിനെ ഗവർണ്ണർ ഞെട്ടിച്ചായിരുന്നു സഭാ സമ്മേളനത്തിനറെ തുടക്കം. ഒന്നര മിനുട്ടിലെ പ്രസംഗ വിവാദം പിന്നിട്ട് ഗവർണ്ണറുടെ രണ്ട് മണിക്കൂർ നിലമേൽ പ്രതിഷേധവും കഴിഞ്ഞ് സിആർപിഎഫിൻറെ വരവ് വരെയെത്തിയ നാടകീയ സംഭവങ്ങൾ. അസാധാരണ പോരിനിടെയാണ് നന്ദിപ്രമേയ ചർച്ച. സർക്കാറിന്റെ നയം പറഞ്ഞ ഗവർണ്ണർക്ക് സഭയുടെ നന്ദിയാണ് പറയേണ്ടത്.  ഇവിടെ നയം പറയാത്ത, സർക്കാറിനെ അവിശ്വസിക്കുന്ന ഗവർണ്ണറോടുള്ള ഭരണപക്ഷ സമീപനമാണ് പ്രധാനം. നയപ്രഖ്യാപന വിവാദത്തിൽ ആദ്യം മയപ്പെട്ട ഭരണപക്ഷം ഇപ്പോൾ കടന്നാക്രമണ നിലയിലേക്ക് മാറി. കടുത്ത വിമർശനത്തിന് തന്നെ സാധ്യത. ഗവർണ്ണറെ തള്ളി പ്രസംഗത്തിലെ സർക്കാർ നേട്ടങ്ങളിൽ ഭരണപക്ഷം ഊന്നിപ്പറയും. പ്രതിപക്ഷം ഗവർണ്ണറെയും സർക്കാറിനെയും ഒരുപോലെ നേരിടു...

മുനമ്പം മുഹിയ്യദ്ധീൻ ജുമാ മസ്ജിദ്: ഗോൾഡൻ ജൂബിലി സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം സയ്യദ് കെ പി എസ് തങ്ങൾ ബേക്കൽ നിർവഹിച്ചു

   ചട്ടഞ്ചാൽ : മുനമ്പം മുഹിയ്യദ്ധീൻ ജുമാ മസ്ജിദിന്റെ ഗോൾഡൻ ജൂബിലി ആഘോഷം ഫെബ്രുവരി 29,മാർച്ച് 1, 2, 3 തീയതികളിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. പരിപാടിയുടെ വിജയത്തിന് വേണ്ടി ആരംഭിച്ച സ്വാഗത സംഘം ഓഫീസ് സയ്യദ് കെ പി എസ് തങ്ങൾ ബേക്കൽ ഉത്ഘാടനം ചെയ്തു. മുനമ്പം മഹമൂദ് ഹാജി, ഹസ്സൈനാർ സഅദി ഉമറുൽ ഫാറൂഖ് ഫാളിലി അഷ്‌റഫ്‌ ഹാജി, ബഷീർ എം എ, മുനീർ ഫ്ലാഷ്, അസ്‌ലം മുനമ്പം തുടങ്ങിയവർ പ്രസംഗിച്ചു. ഗോൾഡൻ ജൂബിലിയാഘോഷ പരിപാടിയിൽ സ്വലാത്ത് ഹൽഖ, അസ്മാഉൽ ബദ്രിയ മജ്‌ലിസ്,പള്ളി നേർച്ച, രിഫാഈ റാത്തീബ് നേർച്ച, മുഹിയദ്ധീൻ റാത്തീബ് നേർച്ച, ദിഖ്ർ ദുആ മജ്ലിസ്, മത പ്രഭാഷണം, സമാപന സമ്മേളനം, ആദരിക്കൽ, അനുമോദനം, ഖബർ സിയാറത്ത് സംഗമം, കൂട്ടു പ്രാർത്ഥന എന്നിവ സംഘടിപ്പിക്കുന്നു. കൂടാതെ മാർച്ച്‌ 1ന് ഉത്തര കേരള ദഫ് കളി മത്സരവും മാർച്ച്‌ 3ന് ഉച്ചക്ക് 12മണിക്ക് ആയിരങ്ങൾക്ക് അന്നദാനവും നൽകും.

വ്യാപാരിയെ ആക്രമിച്ച് പിക്കപ്പ് വാനും ഫോണും തട്ടിയെടുത്ത സംഭവം; വിദേശത്തേയ്ക്ക് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

  കാസര്‍കോട്: ആടു വ്യാപാരിയെ ആക്രമിച്ച് പിക്കപ്പ് വാനും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കേസിലെ പ്രതി ഒടുവില്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. പൈവളിഗെ, പാക്കം സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ എന്ന പാപ്പു റഹീം (40)ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. കേസില്‍ പ്രതിയായതിനു ശേഷം മസ്‌ക്കറ്റിലേയ്ക്ക് കടന്ന ഇയാളെ മടക്കയാത്രയ്ക്കിടെയാണ് പൊലീസിന്റെ വലില്‍ വീണത്. 2023 ജൂണ്‍ 24ന് ആണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാന്‍ സ്വദേശി കായാറാം ആണ് ആക്രമത്തിനു ഇരയായത്. ചെന്നൈയില്‍ ആടു വില്‍പ്പന നടത്തി പിക്കപ്പ് വാനുമായി നാട്ടിലേയ്ക്ക് പോവുകയായിരുന്നു കായാറാം. ഇതിനിടയില്‍ കൊപ്ര തരാനുണ്ടെന്ന വ്യാജേന കായാറാമിനെ പൈവളിഗെ, ചേവാറിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. ആട് വില്‍പ്പന നടത്തിയ വകയില്‍ കായാറാമിന്റെ കൈവശം വലിയ തുക ഉണ്ടാകുമെന്ന കണക്കു കൂട്ടലിലായിരുന്നു അക്രമി സംഘം. ചേവാറില്‍ വാഹനവുമായി എത്തിയ കായാറാമിനോട് നാലംഗ സംഘം കായാറാമിനോട് സംഘം പണം ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞപ്പോള്‍ ഗൂഗിള്‍പേ വഴി അടക്കാന്‍ ആവശ്യപ്പെട്ടു. അതിനു തയ്യാറാകാതെ വന്നപ്പോള്‍ മര്‍ദ്ദിക്കുകയും ഫോണും വാനും തട്ടിയെടുത്ത സംഘം രക്ഷപ്പ...

ബദിയടുക്കയിൽ വിഷം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം; യുവാവ് അറസ്റ്റില്‍

ബദിയടുക്ക: യുവാവിന്റെ നിരന്തരമായ ശല്യം സഹിക്കാനാകാതെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് എലിവിഷം അകത്തുചെന്ന് അത്യാസന്ന നിലയില്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ വീട്ടിനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. പൊലീസ് ആസ്പത്രിയിലെത്തിയാണ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. ഇതുസംബന്ധിച്ച് പോക്സോ നിയമപ്രകാരം കേസെടുത്ത ബദിയടുക്ക പൊലീസ് കോട്ടക്കുന്നിലെ അന്‍വറിനെ(24) അറസ്റ്റ് ചെയ്തു. അന്‍വര്‍ വാട്സ് ആപ് വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഈ വിവരം വീട്ടുകാര്‍ അറിയുകയും പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി അന്‍വറിനോട് തന്നെ ഇനി വിളിക്കരുതെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുമ്പോള്‍ അന്‍വര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു. പെണ്‍കുട്ടിയെ പിതാവിനെ കൊല്ല...

കാറില്‍ കടത്തിയ 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

  കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന പത്തുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മുളിയാര്‍, പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിനു സമീപത്തെ എന്‍.അബൂബക്കര്‍ ഷാന്‍ഫര്‍ (24) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ തളങ്കര പഴയ ഹാര്‍ബറില്‍ വച്ച് അബൂബക്കര്‍ ഷാന്‍ഫറിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അഞ്ചു കെട്ടുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കര്‍ണ്ണാടകയില്‍ നിന്നു 30 കിലോ കഞ്ചാവ് കടത്തുന്നുണ്ടെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. ഇതേ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം മിനിഞ്ഞാന്നു രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തി വരികയായിരുന്നു. പിന്നാലെയാണ് തളങ്കരയില്‍ വച്ച് 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്.

എസ്എഫ്ഐ കരിങ്കൊടി; കാറിൽ നിന്നിറങ്ങി ​ഗവർണർ; പൊലീസിന് ശകാരം, കൊല്ലത്ത് നാടകീയ രംഗങ്ങൾ

കൊല്ലം: കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പൊലീസിനെ ശകാരിച്ച ​ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയാണ്. സമീപത്തെ കടയിൽ കയറിയ ഗവർണർ വെള്ളം കുടിച്ചു. തുടർന്നും പൊലീസിന് നേരെ തിരിഞ്ഞു. അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. 

10 വർഷത്തെ നിരോധനം നീക്കുന്നു, സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽവാരാം, മാർച്ച് മുതൽ അനുമതി

തിരുവനന്തപുരം: 10 വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണൽവാരൽ മുടങ്ങിക്കിടക്കുകയായിരുന്നു. മാർച്ച് മുതൽ അനുമതി നൽകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്. അതേസമയം, എല്ലാ നദികളിൽ നിന്നും മണൽ വാരാൻ അനുമതിയുണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാക്കിയ ശേഷം കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മാത്രം മണൽവാരാൻ അനുമതി നൽകാനാണ് ആലോചന. ഓഡിറ്റ് നടത്തിയതിൽ 17 നദികളിൽ നിന്ന് മണൽവാരാമെന്ന് കണ്ടെത്തി. ഈ നദികളിൽ വൻതോതിൽ മണൽനിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. അനുമതി നൽകുന്നതിലൂടെ അനധികൃത മണൽവാരൽ നിയന്ത്രിക്കപ്പെടുമെന്നാണ് സർക്കാർ വാദം. 

ബിരുദം നേടിയ 5 യുവ പണ്ഡിതന്മാരെ ആദരിച്ചു, ആലൂർ നൂറുൽ ഹുദാ യുവജന സംഘം

  ആലൂർ : മത സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആലൂർ നൂറുൽ ഹുദാ യുവജന സംഘത്തിൻ്റെ 33-ാം വാർഷികത്തിന് തുടക്കമായി, വിവിധ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയ നാട്ടിലെ 5 യുവ പണ്ഡിതന്മാരെ ചടങ്ങിൽ ആദരിച്ചു, ഹനീഫ് നിസാമി മൊഗ്രാൽ, ആലൂർ ജമാഅത്ത് ഖത്തീബ് ഇർഷാദ് മിസ്ബഹി തുടങ്ങിയവർ ആദരിക്കൽ ചടങ്ങിന്  നേതൃത്വം നൽകി, ജമാഅത്ത് ട്രഷറർ അബ്ദുല്ല ആലൂർ അധ്യക്ഷത വഹിച്ചു,നൂറുൽ ഹുദാ യുവജന സംഘം ജനറൽ സെക്രട്ടറി ഇസ്മായിൽ എം കെ സ്വാഗതം പറഞ്ഞു, സയ്യിദ് ജലാലുദ്ദീൻ ആലൂർ ഉദ്ഘാടനം ചെയ്തു, മൂന്നു ദിവസങ്ങൾ നടക്കുന്ന പരിപാടി നാളെ സമാപിക്കും.

റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി ആര്‍. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു

സമൂഹത്തില്‍ അരികുവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം കാസര്‍കോട് ജില്ലയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ രാവിലെ ഒന്‍പതിന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. സമൂഹത്തില്‍ അരിക്കുവല്‍ക്കരിക്കപ്പെട്ടവരെ മുന്‍ നിരയിലെത്തിക്കാന്‍ മുന്‍ഗണന നല്‍കുമെന്ന് സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.സമൂഹത്തില്‍ അരികില്‍വല്‍ക്കരിക്കപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഭിന്നശേഷിക്കാര്‍ വയോജനങ്ങള്‍ തുടങ്ങി അരികു വല്‍ക്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിന് പ്രതിജ്ഞ എടുക്കണമെന്ന് മന്ത്രി പറഞ്ഞു ഭരണഘടന ഉറപ്പ് നല്‍കുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം. ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ജില്ലാ പോലീസ് മേധാവി പി. ബിജോയി എന്നിവരും സല്യൂട്ട് സ്വീകരിച്ചു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി എം എല്‍ എ മാരായ എ കെ എം അഷറഫ് എന്‍ എ നെല്ലിക്കുന്ന് സി എച്ച് കുഞ്ഞമ്പു ഇ ചന്ദ്രശേഖരന്‍ എം. രാജഗോപാലന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ വിശിഷ്ട അതിഥികളായിരുന്നു എ ഡ...

ഗവർണറും മുഖ്യമന്ത്രിയും റിപ്പബ്ലിക് ദിന വേദിയിൽ; പതാക ഉയർത്തി ​ഗവർണർ, ജില്ലകളിൽ മന്ത്രിമാരും പതാക ഉയർത്തി

തിരുവനന്തപുരം: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. രാവിലെ 9 മണിക്ക് വേ​ദിയിലെത്തിയ ​ഗവർണറും മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ റിപ്പബ്ലിക് ദിന പരിപാടികൾ നടന്നുവരികയാണ്. കേന്ദ്രസർക്കാറിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടൽ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും ​ഗവർണർ പറ‍ഞ്ഞു.  ഇടുക്കിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാ​ഗമായി ഐഡിഎ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി. എറണാകുളം ജില്ലയിൽ മന്ത്രി കെ രാജനും, മലപ്പുറത്ത് എംഎസ്പി പരേഡ് ഗ്രൗണ്ടിൽ മന്ത്രി ജിആർ അനിലും, കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി മുഹമ്മദ്‌ റിയാസും പതാക ഉയർത്തി. തേക്കിൻകാട് മൈതാനത്ത് മന്ത്രി കെ.രാധാകൃഷ്ണനും, പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടിയും വയനാട്ടിൽ മന്ത്രി എകെ ശശീന്ദ്രനും കൊല്ലത്ത് മന്ത്രി ​ഗണേഷ് കുമാറും പതാക ഉയർത്തി.  റിപ...

കാസര്‍കോട് റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി ആര്‍.ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും

കാസര്‍കോട് ജില്ലയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ രാവിലെ ഒമ്പതിന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കാസര്‍കോട് ജില്ല ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ ആഘോഷ പരിപാടികളൊരുക്കും. പരേഡില്‍ 20 പ്ലാറ്റൂണുകള്‍ അണിനിരക്കും. ജില്ലാ സായുധ പോലീസ്, ലോക്കല്‍ പോലീസ്, വനിത പൊലീസ്, എക്‌സൈസ്, സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, സിനിയര്‍ ഡിവിഷന്‍ എന്‍.സി.സി നെഹ്രു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, ബാന്റ് സെറ്റ് ജവഹര്‍ നവോദയ വിദ്യാലയ പെരിയ, ബാന്റ് സെറ്റ് ജയ്മാത സീനിയര്‍ സെക്കന്ററി സ്‌കൂള്‍ ഉളിയത്തടുക്ക, തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നായന്‍മാര്‍മൂല, ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോള്‍ ഗേള്‍സ്, ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പെരിയ, വി.പി.പി.എം.കെ.പി.എസ്.ജി.എച്ച്.എച്ച്.എസ് തൃക്കരിപ്പൂര്‍ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ്, പെരിയ ജവഹര്‍നവോദയ വിദ്യാലയം ജൂനിയര്‍ എന്‍.സി.സി, ജയ്മാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉളിയത്തടുക്ക സ്‌കൗട്ട് ആന്റ് ഗൈഡ്, ദുര...

മഞ്ചേശ്വരത്തെ 90 കിലോ കഞ്ചാവ് കടത്ത് കേസ്; കഞ്ചാവ് എത്തിക്കാന്‍ പണം നല്‍കിയ 73 കാരന്‍ പിടിയില്‍

മഞ്ചേശ്വരം: 90 കിലോ കഞ്ചാവ് കാറില്‍ കടത്തിക്കൊണ്ടു വരാന്‍ സംഘത്തിന് പണം നല്‍കിയ ബന്തിയോട് സ്വദേശിയെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. അജീഷും സംഘവും അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്ക ബൈതലയിലെ ഷേക്കാലി (73) ആണ് അറസ്റ്റിലായത്. മൂന്ന് മാസം മുമ്പ് പൈവളിഗെ ബായിക്കട്ടയില്‍ വെച്ച് സ്വിഫ്റ്റ് കാറില്‍ കടത്തികൊണ്ടുവന്ന 90 കിലോ കഞ്ചാവ് മഞ്ചേശ്വരം പൊലീസ് പിടികൂടിയിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരില്‍ ഒരാളെ പിടികൂടുകയും ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍ തേരേശ്ശേരി സ്വദേശി ബഷീറിനെയാണ് സംഭവ സ്ഥലത്ത് വെച്ച് പിടികൂടിയത്. ഓടി രക്ഷപ്പെട്ട ഒരു പ്രതിയെ പിന്നീട് പിടികൂടി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഷേക്കാലിയാണ് കഞ്ചാവ് എത്തിക്കാന്‍ പണം നല്‍കിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയത്. ഇതോടെ ഷേക്കാലിയെ അന്വേഷിച്ച് പൊലീസ് പല പ്രാവശ്യം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ വീട്ടിലെത്തിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധനക്ക് എത്തുകയും വീടിന് സമീപം വെച്ച് ഷേക്കാലിയെ പിടികൂടുകയുമായിരുന്നു. ഉപ്പള, മഞ്ചേശ്വരം, കാസര്‍കോട് ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന പ്രധാനികളാണ് ഷേക്...

ആലൂർ നൂറുൽ ഹുദാ യുവജന സംഘത്തിൻ്റെ 33-ാം വാർഷികത്തിന് ഇന്ന് തുടക്കമാകും

ആലൂർ : മത സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആലൂർ നൂറുൽ ഹുദാ യുവജന സംഘത്തിൻ്റെ 33-ാം വാർഷികത്തിന് ഇന്ന് (ജനുവരി 25 വ്യാഴാഴ്ച) മർഹും സയ്യിദ് കെസി മുഹമ്മദ് കുഞ്ഞി തങ്ങൾ നഗരിയിൽ തുടക്കമാകും, ജമാഅത്ത് പ്രസിഡൻ്റ് കെ കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും,നൂറുൽ ഹുദാ യുവജന സംഘം ജനറൽ സെക്രട്ടറി ഇസ്മായിൽ എം കെ സ്വാഗതം പറയും, സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ ആലൂർ ഉദ്ഘാടനം ചെയ്യും, വിവിധ സ്ഥാപനങ്ങൾ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയ നാട്ടിലെ യുവ പണ്ഡിതന്മാരെ ചടങ്ങിൽ ആദരിക്കും, മൂന്നു ദിവസങ്ങൾ നടക്കുന്ന പരിപാടിയിൽ ആദ്യദിനം മുഹമ്മദ് ഹനീഫ് നിസാമി മൊഗ്രാൽ പ്രഭാഷണം നടത്തും, രണ്ടാം ദിവസം കബീർ ഹിമമി ഗോളിടുക്കം പ്രഭാഷണം നടത്തും,  സമാപന സമ്മേളനം നൂറുൽ ഹുദാ യുവജന സംഘം പ്രസിഡൻ്റ് അബ്ദുല്ല അപ്പോളോ അധ്യക്ഷത വഹിക്കും, ആലൂർ ജുമാ മസ്ജിദ് ഖത്തീബ് ഇർഷാദ് മിസ്ബാഹി ഉദ്ഘാടനം ചെയ്യും, ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കോളോട്ട് സ്വാഗതം പറയും.

അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗം; ജനുവരി 27ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: അധ്യാപകരുടെ മൂന്നാംഘട്ട ക്ലസ്റ്റര്‍ യോഗം നടക്കുന്ന പശ്ചാത്തലത്തില്‍ ജനുവരി 27ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇക്കാര്യത്തില്‍ ആവശ്യമായ അറിയിപ്പുകള്‍ ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ഉപ ജില്ലാ/ സ്‌കൂള്‍ തലത്തില്‍ നല്‍കേണ്ടതാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി എല്‍.പി തലത്തില്‍ 51,515 അധ്യാപകരും യു.പി തലത്തില്‍ 40,036 അധ്യാപകരും ഹൈസ്‌കൂള്‍ തലത്തില്‍ 42,989 അധ്യാപകരും ആണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

തായലങ്ങാടി സ്വദേശി ദുബായില്‍ അന്തരിച്ചു

കാസര്‍കോട്: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയും മാര്‍സ് ജനറല്‍ ട്രേഡിംഗ് കമ്പനിയില്‍ കമേഴ്ഷ്യല്‍ മാനേജറുമായിരുന്ന തായലങ്ങാടിയിലെ മമ്മുഞ്ഞി അബ്ദുല്‍ ഖദീര്‍ (74) ദുബായില്‍ അന്തരിച്ചു. മമ്മുഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ: റാബിയ എന്‍.എ. മക്കള്‍: ആയിഷത്ത് റംസിയ, മുഹമ്മദ് ഷഫ്‌റി, അബ്ദുല്ല റഷറി. മരുമക്കള്‍: ഷഫ്ഖത് ബഷീര്‍ ദുബായ്, ഡോ. നുഹ്‌മ, റിസാസ (എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍, ഷുക്കൂര്‍, ഹനീഫ, മറിയംബി, പരേതരായ മൊയ്തീന്‍ കുട്ടി, അബ്ദുല്ല കുഞ്ഞി.

ഡിഎ കുടിശ്ശിക അടക്കം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ഇന്ന്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

 തിരുവനന്തപുരം: ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് സമരം ഇന്ന്. യുഡിഎഫ് അനുകൂല സര്‍വ്വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ആനുകൂല്യങ്ങൾക്ക് ആരും എതിരല്ലെന്നും പ്രതിപക്ഷം പിന്തുണ നൽകുന്നത് അനാവശ്യ സമരത്തിനാണെന്നുമാണ് സര്‍ക്കാർ നിലപാട്. ഇതിനിടെ സർക്കാർ നൽകാനുള്ള വിവിധ കുടിശ്ശികകളുടെ കണക്ക് പുറത്തുവന്നു. 7973.50 കോടിയാണ് ജീവനക്കാർക്കുള്ള ഡിഎ കുടിശ്ശിക. പെൻഷൻകാർക്കുള്ള ഡിഎ കുടിശ്ശിക 4722.63 കോടിയാണ്. പേ റിവിഷൻ കുടിശ്ശികയിനത്തിൽ ജീവനക്കാർക്ക് 4000 കോടി നൽകാനുണ്ട്. ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കുകളാണിത്. ശമ്പള പരിഷ്കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങൾ തുടങ്ങി പൊതു സര്‍വ്വീസിലെ അപാകങ്ങളും മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടന കൂട്ടായ്മയായ സെക്രട്ടേറിയ...

രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീ​ഗ്; യുഡിഎഫ് ഉഭയകക്ഷി ചർച്ച നാളെ മുതൽ

വയനാട്: രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിംലീഗ്. അല്ലാത്തപക്ഷം മൂന്നാംസീറ്റിനായി യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തില്ല. ഉപാധികളോടെ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെത്തുടങ്ങും. നേരത്തെ തുടങ്ങുകയാണ് യുഡിഎഫിലെ ചര്‍ച്ചകള്‍. ആദ്യ കടമ്പ ലീഗിന്‍റെ മൂന്നാംസീറ്റ്. കണ്ണൂരിലാണ് കണ്ണെന്ന തോന്നല്‍ മാറി. വയനാട്ടിലേക്കാണ് ലീഗിന്‍റെ നോട്ടം. മലപ്പുറത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളും ലീഗ് മത്സരിക്കുന്ന കോഴിക്കോട്ടെ ഒരു മണ്ഡലവും ഉള്‍ക്കൊള്ളുന്നതിനാല്‍ അവകാശവാദത്തിന് ബലം കൂടും. എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ അധികസീറ്റ് ചോദിക്കൂ. അക്കാര്യം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും. രണ്ടാം കടമ്പ കേരളാ കോണ്‍ഗ്രസാണ്. കോട്ടയത്ത് പ്രാദേശിക എതിര്‍പ്പുകളുണ്ടെങ്കിലും സീറ്റ് പിജെ ജോസഫിന്‍റെ പാര്‍ട്ടിക്ക് നല്‍കും. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസി‍‍‍ഡന്‍റിന്‍റെ അഭാവത്തില്‍ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. 29 ന...

ബാബരി മസ്ജിദ് തന്നെയായിരുന്നു നീതി: പിഡിപി

കാസര്‍കോട്: ബാബരി മസ്ജിദ് തല്ലി തകര്‍ത്തുതരിപ്പണമാക്കിയ ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലെ ബാബരി നഗറില്‍ ബാബരി തന്നെയായിരുന്നു നീതിയെന്ന് സുപ്രീകോടതി പറഞ്ഞിട്ടും സൂക്ഷ്മമായ വിഷയമായതിനാല്‍ രാമ മന്ദിരത്തിന് അനുകൂലമായ വിധി എഴുതാന്‍ തീരുമാനമെടുത്തു എന്ന് സുപ്രീംകോടതി ജസ്റ്റിസ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ബാബരി തന്നെയായിരുന്നു നീതിയെന്ന് പിഡിപി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തിന്‍റെ പ്രസക്തി വര്‍ദ്ധിക്കുന്നതാണ് എന്ന് പിഡിപി സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.എം ബഷീര്‍ അഹമ്മദ് റസ്വി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്‍റെയും കേന്ദ്രസര്‍ക്കാറിന്‍റെയും ബിജെപിയുടേയും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി അയോദ്ധ്യയില്‍ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠ പരിപാടിയില്‍ പ്രതിഷേധിച്ച് പിഡിപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരപരിപാടിയുടെ ഭാഗമായി പിഡിപി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിടിപി ജില്ലാ ഉപാധ്യക്ഷന്‍ സൈദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം മൊയ്ദു ബേക്കല്‍, റഷീദ് മുട്ടുന്ത...

പ്രതിഷ്‌ഠാ ദിനത്തിൽ അവധി; കാസർകോട്ടെ സ്‌കൂളിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

കാസറഗോഡ് :  അയോധ്യ പ്രതിഷ്ഠാദിനത്തിൽ കാസർകോട്ടെ സ്കൂളിന് അവധി നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിനാണ് അന്വേഷണ ചുമതല. 24 മണിക്കൂറിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. കാസർകോട് കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിൽ ആണ് അവധി നൽകിയത്. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സ്‌കൂളിന് ചട്ടവിരുദ്ധമായി അവധി നല്‍കിയത് ചർച്ചയായിരുന്നു. ഡിഇഒയ്ക്ക് നല്‍കിയ അപേക്ഷയില്‍ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് അവധി നൽകിയെന്നാണ് ഡിഇഒയ്ക്ക് നൽകിയ റിപ്പോർട്ടിൽ ഹെഡ്‌മാസ്റ്റർ വ്യക്തമാക്കിയിരിക്കുന്നത്. അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് കുട്‌ലുവിലെ സ്‌കൂളിൽ പ്രാദേശിക അവധി നല്‍കുന്നതെങ്ങനെ എന്ന് നേരത്തെ തന്നെ ചോദ്യങ്ങൾ ഉയർന്നിരുന്നു. അവധി അപേക്ഷ അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ ദിനേശന്റെ വിശദീകരണം. ചട്ടവിരുദ്ധമായി സ്‌കൂളിന് അവധി നല്‍കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡിഇഒ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹെഡ്മാസ്റ്റര്‍ക്ക് സ്‌കൂളിന് പ്രാദേശിക അവധി നല്‍കാന്‍ അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവര്‍ത്തിക്കുമെന്നുമാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം.

നിയമസഭ സമ്മേളനത്തിന് മറ്റന്നാൾ തുടക്കം, സര്‍ക്കാരിനെതിരെ കച്ചമുറുക്കി പ്രതിപക്ഷം, സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം 2024 ജനുവരി 25-ാം തീയതി  ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ  ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ ആകെ 32 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കായി മാറ്റി വച്ചിരിക്കുന്നു. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും ഫെബ്രുവരി 6 മുതല്‍ 11 വരെയുള്ള തീയതികളില്‍  സഭ ചേരുന്നില്ല.  തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി  ഫെബ്രുവരി 15 മുതല്‍  25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരും. ഫെബ്രുവരി 26 മുതല്‍  മാര്‍ച്ച്  20 വരെയുള്ള കാലയളവില്‍  13 ദിവസം, 2024-25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിനായും നീക്കിവ...

ആരുടെയും സഹായം ലഭിച്ചില്ല, കെ വിദ്യ മാത്രം പ്രതി',കരിന്തളം ഗവ.കോളേജിലെ വ്യാജരേഖ കേസിൽ കുറ്റപത്രം സമർപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് കരിന്തളം ഗവണ്‍മെന്‍റ് കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ മാത്രമാണ് കേസിലെ പ്രതി. അധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് സമർപ്പിച്ചുവെന്നാണ് കുറ്റപത്രം. മഹാരാജാസ് കോളേജിന്‍റെ പേരിലുള്ള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വിദ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്. തന്‍റെ മൊബൈല്‍ ഫോണിൽ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഇതിന്‍റെ ഒറിജിനല്‍ നശിപ്പിച്ചുവെന്നുമുള്ള വിദ്യയുടെ മൊഴി ശരിയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ശമ്പളം കൈപറ്റിയെന്ന് കുറ്റപത്രത്തിൽ പ...

കുമ്പളയില്‍ കാറിടിച്ച് റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു

കുമ്പള: കുമ്പളയില്‍ ഇന്നോവ കാറിടിച്ച് റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു. കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ താമസിക്കുന്ന ബാലകൃഷ്ണ ചെട്ടിയാര്‍ (79) ആണ് മരിച്ചത്. ഇന്നലെ രാത്രി കുമ്പള-ബദിയടുക്ക റോഡരികില്‍ കൂടി നടന്നു പോകുന്നതിനിടെ അമിത വേഗത്തില്‍ വന്ന ഇന്നോവ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണയെ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ഡോ. ജയരാജ്, ജയചന്ദ്രിക.

കുമ്പളയിൽ കാറില്‍ സൂക്ഷിച്ച എം.ഡി.എം.എയുമായി മൂന്നുപേര്‍ അറസ്റ്റില്‍

കുമ്പള: കാറില്‍ സൂക്ഷിച്ച എം.ഡി.എം.എ. മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കയ്യാറിലെ മുഹമ്മദലി (27), അബ്ദുല്‍ റഹ്മാന്‍ (23), മുഖാരിക്കണ്ടത്തിലെ ഉബൈദ് (23) എന്നിവരെയാണ് കുമ്പള എസ്.ഐ. വി.കെ. അനീഷും സംഘവും അറസ്റ്റ് ചെയ്തത്. 3.78 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. മയക്കുമരുന്നുമായി യുവാക്കള്‍ ആള്‍ട്ടോ കാറില്‍ കറങ്ങുന്നുണ്ടെന്ന എസ്.ഐക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് സീതാംഗോളി മുഖാരിക്കണ്ടത്ത് വെച്ച് പൊലീസ് കാര്‍ പരിശോധിച്ചത്. കാര്‍ കസ്റ്റഡിലെടുത്തു. കാസര്‍കോട്ടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.

ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം

ദില്ലി: അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നുവെന്നാണ് ആരോപണം. അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ഭക്തനാണ് രാഹുല്‍ ഗാന്ധിയെന്നും എന്താണ് കടത്തിവിടാത്തതെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പൊലീസുകാരോട് ചോദിച്ചെങ്കിലും വൈകിട്ട് സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയതെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. തന്നെ എന്തിനാണ് തടയുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് രാഹുല്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിയും നേതാക്കളും സ്ഥലത്ത് തുടരുകയാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കുമെന്ന് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച അനുമതിയും തേടിയിരുന്നു. സന്ദര്‍ശനത്തിന് ക്ഷണം ലഭിച്ചിട്ടും കടത്തിവിടുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് രാഹുലിന് മൂന്ന് മണിക്ക് സന്ദർശനം ...

കേരള സ്റ്റേറ്റ് കുക്കിംഗ്കാറ്ററിംഗ് വർക്കസ് യൂണിയൻ കാസറഗോഡ് ജില്ലാ കമ്മിറ്റി

            കുക്കിംഗ് കാറ്ററിങ് വർക്കേഴ്സ് യൂണിയന്റെ ചെർക്കള ജില്ലാ ഓഫീസിൽ വച്ച് നടന്ന  യോഗത്തിൽ റഷീദ് വളയട്ടെടുക്കം അധ്യക്ഷത വഹിച്ചു  റംല ചെമ്പരിക്ക യോഗം ഉദ്ഘാടനം ചെയ്തു. അഷ്റഫ്ബോവി കാനം സംഘടനnകാര്യം വിശദീകരിച്ചു.മുഹമ്മദ് ബിരിയാണി സുഹറ ബോവിക്കാനം ഉമ്മർ കുണ്ടർ നാസർ ചട്ടഞ്ചാൽ  നെച്ചി ചട്ടഞ്ചാൽ  തുടങ്ങിയവർ സംസാരിച്ചു അഷ്റഫ് കോലാച്ചിടക്കം സ്വാഗതവും  ഫൈസൽ ഉമ്മർ കുണ്ടർ നന്ദി പറഞ്ഞു

മുനമ്പം മുഹിയ്യദ്ധീൻ ജുമാ മസ്ജിദ്: ഗോൾഡൻ ജൂബിലി ആഘോഷം ഫെബ്രുവരി 29 മുതൽ മാർച്ച് 3വരെ സ്വാഗതസംഘം രൂപീകരണ യോഗം മുനമ്പം മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു

 ചട്ടഞ്ചാൽ : മുനമ്പം മുഹിയ്യദ്ധീൻ ജുമാ മസ്ജിദിന്റെ ഗോൾഡൻ ജൂബിലി ആഘോഷം ഫെബ്രുവരി 29,മാർച്ച് 1, 2, 3 തീയതികളിൽ വിപുലമായി ആഘോഷിക്കുവാൻ ഞായറാഴ്ച രാവിലെ മുനമ്പം ഹിദായത്തുൽ ഇസ്ലാം മദ്റസ ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ തീരുമാനിച്ചു.ഉമറുൽ ഫാറൂഖ് ഫാളിലി പ്രാർത്ഥന നിർവഹിച്ചു. മുനീർ ഫ്ലാഷ് സ്വാഗതം പറഞ്ഞു, അഷ്റഫ് ഹാജി അധ്യക്ഷത വഹിച്ചു, മുനമ്പം മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു. ബഷീർ എം എ നന്ദി പ്രകാശിപ്പിച്ചു. ഗോൾഡൻ ജൂബിലിയുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളും വിവിധ പദ്ധതികളും നടപ്പിലാക്കുവാൻ യോഗം തീരുമാനിച്ചു. ആഘോഷ പരിപാടിയുടെ വിജയത്തിന് വേണ്ടി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

കണ്ണൂരിൽ ട്രെയിൻ പാളം തെറ്റിയ സംഭവം; 4 ജീവനക്കാർക്ക് സസ്പെൻഷൻ

  കണ്ണൂർ:കണ്ണൂരില്‍ ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികള്‍ പാളം തെറ്റിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ആർ.ശരത്, പോയിന്റ്സ്മാൻമാരായ കെ സുനിത, കെ.എം ഷംന, സുധീഷ് എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. സിഗ്നല്‍ പിഴവാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്നലെയാണ് കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗികള്‍ പാളം തെറ്റിയത്. രാവിലെ സര്‍വീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ യാര്‍ഡില്‍ വെച്ചാണ് ട്രെയിനിന്‍റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്. രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ പ്ലാറ്റ് ഫോമിലേക്ക് നീക്കുന്നതിനിടെ ആയിരുന്നു അപകടം.ട്രെയിൻ പിറകോട്ട് എടുക്കുന്നതിനിടെ പിറകിലെ രണ്ട് ബോഗികള്‍ പൂർണമായും ട്രാക്കിന് പുറത്താകുകയും പാളംതെറ്റിയ കോച്ചുകള്‍ ഇടിച്ച്‌ സിഗ്നല്‍ ബോക്‌സ് തകരുകയും ചെയ്‌തു. പിന്നീട് പാളം തെറ്റിയ ബോഗികള്‍ മാറ്റി 6.43 ഓടെയാണ് സര്‍വീസ് ആരംഭിച്ചത്.

അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് ജസ്റ്റിസ് അശോക്ഭൂഷൺ മാത്രം ,വിധിപറഞ്ഞ അഞ്ചംഗബെഞ്ചിലെ 4 പേരും പങ്കെടുക്കില്ല

ദില്ലി: അയോധ്യയിലെ  പ്രതിഷ്ഠാ ചടങ്ങില്‍, കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ 4 ന്യായാധിപന്മാർ പങ്കെടുക്കില്ല.ജസ്റ്റിസ് അശോക് ഭൂഷൺ മാത്രം ചടങ്ങിനെത്തും.മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ നേതൃത്വത്തിലുള്ള 5 അംഗ ബെഞ്ചായിരുന്നു അയോധ്യ കേസിൽ വിധി പറഞ്ഞത്.ആ ബഞ്ചിലെ അംഗമായിരുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉൾപ്പടെ അഞ്ച് ജഡ്ജിമാരെയാണ് പ്രതിഷ്ഠയ്ക്കായി ട്രസ്റ്റ് ക്ഷണിച്ചത്. അയോധ്യപ്രതിഷ്ഠദിനത്തോട് അനുബന്ധിച്ച് വലിയ ആഘോഷപരിപാടികളാണ് ദില്ലിയടക്കമുള്ള നഗരങ്ങളിൽ. ക്ഷേത്രങ്ങളിലും സംഘപരിവാർസംഘടനകളുടെ നേതൃത്വത്തിലും ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. പ്രതിഷ്ഠദിനത്തിൽ വ്യാപാരസംഘടനകളും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.തെരുവുകളിൽ നിറയെ ജയ് ശ്രീം എന്നെഴുതിയ കൊടി തോരണങ്ങളാണ്. എവിടേക്ക് നോക്കിയാലും വലിയ ഫ്ലക്സ് ബോർഡുകൾ കാണാം. പ്രതിഷ്ഠദിനത്തോട് മുന്നോടിയായി ക്ഷേത്രങ്ങളിലും തിരക്കുണ്ട്.   ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സംഘപരിവാർ സംഘടനകളെ കൂടാതെ ഇതര രാഷ്ട്രീയപാർട്ടികളും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദില്ലിയിലെ പ്രധാനവ്യാപാരകേന്ദ്രമായ സരോജനി മാർക്കറ്റിൽ പ്രതിഷ്ഠദിനമായ തിങ്കളാഴ്ച്ച 51 കില...

കാസര്‍കോട് നഗരത്തില്‍ കാല്‍കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നഗരത്തില്‍ വെച്ച് കാല്‍കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദുമ ബാര ചോയിച്ചിങ്കല്‍ പള്ളിക്ക് സമീപത്തെ മാങ്ങാട് ഹൗസില്‍ എം. മുഹമ്മദ് ആഷിദ് (26) ആണ് അറസ്റ്റിലായത്. കാസര്‍കോട് എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബിന് സമീപം ചന്ദ്രഗിരി റോഡില്‍ നടത്തിയ പരിശോധനക്കിടെയാണ് കഞ്ചാവ് പിടിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ആഷിദിനെ സംശയത്തെ തുടര്‍ന്ന് കൈവശമുണ്ടായിരുന്ന പൊതി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. അതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ രജീഷ് കാട്ടാമ്പള്ളി, ജിജിന്‍കുമാര്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. ആഷിദിനെതിരെ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

നവീകരിച്ച ബേർക്ക മുഹിയുദ്ധീൻ ജുമാമസ്ജിദ് ഉദ്ഘാടനം നാളെ

    നവീകരിച്ച ബേർക്ക മുഹിയുദ്ധീൻ ജുമാമസ്ജിദ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ മഗ്രിബ് നിസ്കാരാനന്തരം ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിൽ ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല ഖാസി അധ്യക്ഷതവഹിക്കും. ഇശാഹ്‌ന് ശേഷം നടക്കുന്ന മജ്ലിസുന്നൂർ ദുആ മജ്‌ലിസിന് സയ്യിദ് ഫസൽ ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരി കുന്നുംകൈ നേതൃത്വം നൽകും.

മുള്ളേരിയയില്‍ സ്‌കൂട്ടിയില്‍ മിനി ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

  കാസര്‍കോട്: മുള്ളേരിയയില്‍ സ്‌കൂട്ടിയില്‍ മിനി ലോറിയിടിച്ച് പച്ചക്കറി കട ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. ആദൂര്‍ വിട്ടിയടി സി.എ നഗര്‍ സ്വദേശി റയീസ് അന്‍വര്‍(18) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 ഓടെ മുള്ളേരിയ കുമ്പള പാതയിലാണ് അപകടം. മുള്ളേരിയയില്‍ പച്ചക്കറി കടയിലെ ജീവനക്കാരനായ റയിസ് കടയിലെ ആവശ്യാര്‍ഥം കുമ്പളയിലേക്ക് മറ്റൊരാളുടെ സ്‌കൂട്ടിയില്‍ പോവുകയായിരുന്നു. എതിര്‍ ദിശയില്‍ വന്ന മിനിലോറി സ്‌കൂട്ടിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ റയിസ് തലയിടിച്ചാണ് മരിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. വീട്ടിയടിയിലെ ഖാദറിന്റെയും റംലയുടെയും മകനാണ്.

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് പാളം തെറ്റി, അപകടമുണ്ടായത് പുലര്‍ച്ചെ

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവിന്‍റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 4.40ന് ട്രെയിന്‍ പുറപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്. ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിന്‍റെ ഏറ്റവും പിന്നിലായുള്ള രണ്ടു ബോഗികളാണ് പാളം തെറ്റിയത്. അപകടം നടക്കുമ്പോള്‍ യാത്രക്കാരുണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബോഗികള്‍ പാളം തെറ്റിയപ്പോള്‍ സിഗ്നല്‍ ബോക്സ് ഉള്‍പ്പെടെ തകര്‍ന്നു. പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാളത്തിലാണ് സംഭവം നടന്നത്. അതിനാല്‍ തന്നെ ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിട്ടില്ല. ഈ രണ്ട് ബോഗികളും വേര്‍പ്പെടുത്തിയശേഷമാണ് ട്രെയിന്‍ യാത്ര ആരംഭിച്ചത്. ബോഗികള്‍ മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ പാളം തെറ്റിയ സംഭവത്തെക്കുറിച്ചുള്ള കാരണം പരിശോധിച്ചുവരുകയാണെന്ന് റെയില്‍വെ അറിയിച്ചു.

വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

  ഉള്ളാള്‍: വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് ഉള്ളാളില്‍ പൊലീസ് പിടിയിലായി. ചെമ്പുഗുഡ്ഡെ സ്വദേശി സിയാമുവിനെ (26)യാണ് എ.സി.പി ധന്യ നായക്കിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കല്ലാപ്പ് യൂണിറ്റി ഹാള്‍ ഗ്രൗണ്ടിനു സമീപം നടത്തിയ പരിശോധനയില്‍ 1.05 ഗ്രാം എം.ഡി. എം.എയാണ് പൊലീസ് പിടികൂടിയത്. സുപ്രധാനമായ നാല് കേസുകള്‍ ഉള്‍പ്പെടെ 65 കേസുകളാണ് പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവും എം.ഡി.എം.എയും സ്‌ക്വാഡ് പിടികൂടിയിട്ടുണ്ട്. എ.സി.പി ധന്യ നായക്കിന് പുറമെ ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണ, ഉള്ളാള്‍ എസ്.ഐ ധനരാജ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ ഷാജു നായര്‍, മഹേഷ്, അക്ബര്‍, നവീന്‍ കെ.പി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

സൗദിയില്‍ നിന്ന് ശേഖരിച്ച 38 ലക്ഷത്തിന്റെ ഹവാല പണവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി

മഞ്ചേശ്വരം: സൗദിയില്‍ നിന്ന് ശേഖരിച്ച 38 ലക്ഷം രൂപയുടെ ഹവാല പണവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി. സൗദിയിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി അടക്കമുള്ളവരെ കബളിപ്പിച്ചാണ് മഞ്ചേശ്വരം സ്വദേശി മുങ്ങിയത്. കോഴിക്കോട് സ്വദേശിയാണ് സൗദിയില്‍ നിന്ന് പലരില്‍ നിന്നുമായി ഹവാല പണം ശേഖരിക്കാന്‍ മഞ്ചേശ്വരം സ്വദേശിക്ക് നിര്‍ദ്ദേശം നല്‍കിയത്. മൂന്നാഴ്ച മുമ്പ് മഞ്ചേശ്വരം സ്വദേശി 38 ലക്ഷം രൂപ ശേഖരിച്ചുവെങ്കിലും കോഴിക്കോട് സ്വദേശിയെ ഏല്‍പ്പിക്കാതെ മുങ്ങുകയാണുണ്ടായത്. യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി സൗദി എയര്‍പോര്‍ട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ മഞ്ചേശ്വരം സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങള്‍ കോഴിക്കോട് സ്വദേശി എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറുകയും കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് മഞ്ചേശ്വരം സ്വദേശി സൗദിയില്‍ താമസിക്കുന്ന മുറിയിലെത്തുകയും താന്‍ കുറച്ച് കഷ്ടത്തിലായെന്നും ഇപ്പോള്‍ 15 ലക്ഷം രൂപയുണ്ടെന്നും ബാക്കി തുക ഒരുമാസത്തിനകം നല്‍കാമെന്നും കോഴിക്കോട് സ്വദേശിയെ അറിയിക്കുകയും ചെയ്തു. ഇതിന് സമ്മതിച്ചതോടെ 15 ...

അമിത് ഷായും യോ​ഗി ആദിത്യനാഥും നിർമല സീതാരാമനും കേരളത്തിലേക്ക്, കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ ഭാ​ഗമാകും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാക്കളും പ്രചാരണം കൊഴുപ്പിക്കാൻ കേരളത്തിലേക്ക് .അമിത് ഷാ, യോ​ഗി ആദിത്യനാഥ്, നിർമല സീതാരാമൻ എന്നിവർ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ ഭാ​ഗമാകും. തലസ്ഥാനത്ത് അമിത് ഷായും പാലക്കാട് യോ​ഗി ആദിത്യനാഥും പങ്കെടുക്കും. മറ്റ് പാർട്ടികളിൽ നിന്നും നിരവധി പേർ യാത്രയിൽ ബിജെപി അം​ഗത്വം സ്വീകരിക്കുമെന്നും പാര്‍ട്ടി അവകാശപ്പെട്ടു. യാത്രയുടെ ഒരുക്കങ്ങൾ ദേശീയ നേതൃത്വം വിലയിരുത്തി. പദയാത്രയോടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യ ഘട്ടം സംസ്ഥാനത്ത് പൂർത്തിയാക്കുകയാണ് ലക്ഷ്യം നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാർത്തകൾ ബിജെപി തള്ളി. മോദി മത്സരിക്കുമെന്നത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ജന സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. അതേസമയം മോദിയെ മുൻനിർത്തി തന്നെയായിരക്കും കേരളത്തിലെ ബിജെപിയുടെ പ്രചാരണം. ഇത്തവണ തെക്കേ ഇന്ത്യയിലും മോദി മത്സരിക്കുമെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ അത് തിരുവനന്തപുരമായിരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. തെക്കേ ഇന്ത്യയിൽ ആവേശമാകുമെന്നും തിരുവനന്തപുരത്ത് മത്സരിക്ക...

ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്

തിരുവനന്തപുരം: പൂജപ്പുര ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനത്തിൽ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്. ഷാഫി പറമ്പിൽ, അൻവർ സാദത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 ലധികം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസ്സമുണ്ടാക്കിയതിനും ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോർഡ് നശിപ്പിച്ചതിനുമാണ് കേസ്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ അറസ്റ്റിലായ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം രാത്രിയാണ് ജയിൽ മോചിതനായത്. 8ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് വൻസ്വീകരണമാണ് കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുക്കിയത്.  സമരത്തിനിടെ ജയിൽ സ്വാഭാവികമാണെന്നും എന്നാൽ തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്നമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. കൊടും കുറ്റവാളിയെ പോലെയാണ് പൊലീസ് വീട്ടിൽ വന്ന് തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്നമെന്ന് പറഞ്ഞ അദ്ദേഹം, തിരിച്ചു കിട്ടുന്നത് പിണറായിയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കിയിരുന്നു.  നോട്ടീസ് ...

പാലിയേറ്റീവ് കെയർ ദിനം: ബോവിക്കാനം ലയൺസ് ക്ലബ്ബ് കിടപ്പു രോഗികൾക്ക് പുതപ്പുകൾ നൽകി

ബോവിക്കാനം: ബോവിക്കാനം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ ദിനത്തിൽ മുളിയാർ ഗ്രാമ പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് പുതപ്പുകൾ  നൽകി. ലയൺസ് പ്രസിഡൻ്റ് ബി. അഷ്റഫ് മെഡിക്കൽ ഓഫീസർ ഡോ: ഷമീമ തൻവീറിന് പുതപ്പുക്കൾ കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മസൂദ് ബോവിക്കാനം  അദ്ധ്യക്ഷം വഹിച്ചു. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ പി.എം അബ്ദുൾറഹിമാൻ,കുമാരൻ ബി.സി,ശരീഫ് പന്നടുക്കം ഹെൽത്ത് സൂപ്പർവൈസർ എ.രാഘവൻ,ജെഎച്ച്ഐ മാരായ തോമസ് പി.എം,ജിബി ജി.ആർ,പി എച്ച് എൻ സ്റ്റെല്ല ജോസഫ്,ജെപിഎച്ച് എൻമാരായ ലീന എ.ജി,മൈമൂന,പാലിയേറ്റിവ് നഴ്സുമാരായ പ്രിയാകുമാരി എ,രൺജിഷാ കെ എന്നിവർ പ്രസംഗിച്ചു.

കെഎസ്ആര്‍ടിസിയിൽ വമ്പൻ പരിഷ്‌കാരത്തിന് ഗതാഗത മന്ത്രിയുടെ പദ്ധതി; സംതൃപ്‌തി രേഖപ്പെടുത്തി തൊഴിലാളികൾ

  തിരുവനന്തപുരം: കെഎസ്ആർടിസി ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി  പ്രാവര്‍ത്തികമായാൽ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി പറ‍ഞ്ഞു. മന്ത്രിയുമായി ചർച്ചക്കെത്തിയ തൊഴിലാളി യൂണിയനുകളും പരിഷ്കാരങ്ങളെ പിന്തുണച്ചു. കെഎസ്ആർടിസിയെ രക്ഷിക്കാൻ ചിലവ് കുറക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കെഎസ്ആർടിസിക്ക് വലിയ ബാധ്യതയായ ഇലക്ട്രിക് ബസുകള്‍ ഇനി വാങ്ങില്ല. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകക്ക് നാല് ബസ് വാങ്ങാനാകും. ഇലക്ട്രിക് ബസ് ദീർഘദൂര സർവീസുകള്‍ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രിമായി ചർച്ച ചെയ്തെന്നുംഗണേഷ്കുമാർ പറഞ്ഞു.  മന്ത്രിയുമായുള്ള ദീർഘനേരം നടത്തിയ ചർച്ചയിൽ തൊഴിലാളി സംഘടനകളും സംതൃപ്തി രേഖപ്പെടുത്തി. കെഎസ്ആർടിസി പൂർണമായി സോഫ്റ്റ് വെയർ സംവിധാനത്തിലേക്ക് മാറ്റുമെന്നും റെയിൽവേയിലേത് പോലെ ബസുകളുടെ റൂട...

നാലു കേസുകളിലും ജാമ്യം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്തേക്ക്

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തലിന് മുഴുവന്‍ കേസുകളിലും ജാമ്യം. ഇതോടെ റിമാന്‍ഡിലുള്ള രാഹുല്‍ ഇന്ന് തന്നെ പുറത്തിറങ്ങും. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് മുഴുവന്‍ കേസുകളിലും ജാമ്യം ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി അല്‍പം മുമ്പാണ് സിജെഎം കോടതി രാഹുലിനെതിരായ കേസില്‍ ജാമ്യം അനുവദിച്ചത്. നേരത്തെ മൂന്നു കേസുകളില്‍ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.

കാസർഗോഡ് നഗരസഭാ ചെയർമാൻ രാജിവച്ചു

  കാസർഗോഡ് നഗരസഭാ ചെയർമാൻ അഡ്വ: വി.എം മുനീർ രാജിവെച്ചു. ബുധനാഴ്ച്ച ഉച്ചയോടെയാണ് നഗരസഭാ സെക്രട്ടറി ജസ്റ്റിൻ മുമ്പാകെ ഇദ്ദേഹം രാജിക്കത്ത് നൽകിയത്. ചെയർമാൻ സ്ഥാനത്തോടൊപ്പം തളങ്കര ഖാസിലൈൻ വാർഡിലെ കൗൺസിലർ സ്ഥാനവും മുനീർ രാജിവെച്ചു. മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ പാർലമെന്ററി ബോർഡിന്റെ നിർദ്ദേശാനുസരണമാണ് രാജി. മുസ്ലിം ലീഗ് വാർഡ് കമ്മിറ്റിയും കൗൺസിലർ സ്ഥാനം രാജിവെക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.