പെട്രോൾ ഡീസൽ വില കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ;നീക്കം തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ
പുതുവർഷത്തിൽ പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് പത്തുരൂപ വരെ കുറച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് വിവരം. 2022 മെയ് മാസത്തിന് ശേഷം പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളറാണ്. എണ്ണ വില കുറഞ്ഞത് എണ്ണ വിതരണ കമ്പനികളുടെ നഷ്ടം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ എണ്ണ വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം എളുപ്പമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ