ചൗക്കി:സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ക്യാൻസർ രോഗിയുടെ കുടുംബത്തിന്റെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് മോട്ടർ, അതിനോട് അനുബന്ധിച്ചുള്ള പൈപ്പും,മറ്റും വാങ്ങാൻ സ്വരൂപിച്ച 30,500/- ഉറുപ്പിക ഫാമിലി സൂപ്പർമാർക്കറ്റ് ഉടമ ദിൽഷാദ് കല്ലങ്കൈ ദേശീയ അവാർഡ് ജേതാവും ജിവ കാരുണ്യ സാമുഹൃസേവന പ്രവർത്തകനും സന്ദേശം സംഘടന സെക്രട്ടറി സലീം സന്ദേശത്തിന് കൈമാറി.
ചൗക്കീ സലഫി മസ്ജിദ് കോമ്പോണ്ടിൽ നടന്ന ചടങ്ങിൽ മസ്ജിദ് കൺവീനർ കാദർ മെഡിക്കൽ പൊതുപ്രവർത്തകൻ സവാദ് കല്ലങ്കൈ, റിയാസ് ചൗകി , ഗഫൂർ സിപിസിആർഐ എന്നിവർ സംബന്ധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ