കാസർകോട്: എംഡിഎംഎ കടത്തുകേസിലെ വാറന്റ് പ്രതിയെ കര്‍ണ്ണാടക പൊലീസ് അറസ്റ്റു ചെയ്തതിന്റെ വിരോധത്തിൽ യുവാവിനെ മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ആള്‍ക്കാര്‍ ആക്രമിച്ചു. തലക്ക് മുറിവേറ്റ നിലയില്‍ ഉപ്പളഗൈറ്റ്, ഷാഫി നഗറിലെ ബഷീര്‍ അബ്ബാസി(35) നെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം വീട്ടിനു മുന്നില്‍ നില്‍ക്കുന്നതിനിടയിലായിരുന്നു സംഭവം. ഒരു ചടങ്ങില്‍ പോകാനായി ഒരുങ്ങി നില്‍ക്കുകയായിരുന്നു ബഷീര്‍ അബ്ബാസ്. ഇതിനിടയില്‍ കാറിലും ബൈക്കുകളിലുമായി എത്തിയ ഇരുപത്തിയഞ്ചോളം വരുന്ന സംഘം മാരകായുധങ്ങളുമായി എത്തി അക്രമിക്കുകയായിരുന്നുവെന്നു ബഷീര്‍ അബ്ബാസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് മയക്കുമരുന്നു കേസില്‍ വാറന്റ് പ്രതിയായ ഒരാളെ അടുത്തിടെ കര്‍ണ്ണാടക പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയിരുന്നു. ഇതിനു പിന്നില്‍ ബഷീര്‍ അബ്ബാസ് വിവരം നല്‍കിയതിനാല്‍ ആണെന്നു ആരോപിച്ചാണ് ആക്രമമെന്നു പറയുന്നു. അടുത്തിടെ മറ്റൊരാളെയും മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ഇതിന്റെ സാക്ഷി ഒപ്പിട്ടു കൊടുത്തത് ബഷീര്‍ അബ്ബാസ് ആണെന്നു പറയുന്നു. ഇതും അക്രമത്തിനു ഇടയാക്കിയതായി സംശയിക്കുന്നുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ