കുമ്പള:കോഹിന്നൂര്‍ പബ്ലിക് ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ത്ഥിക്കായി ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.അത്യാവശ്യഘട്ടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ തരണം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുക, അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.
കേരള ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരായ വിഷ്ണു, ആരാഥ് കുമാര്‍,പ്രദീപ്, അബ്ദുൽ ലത്തീഫ് എന്നിവര്‍ ക്ലാസ് അവതരിപ്പിച്ചു.
അഡ്മിനിസ്ട്രേറ്റ് ഡയറക്ടർ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
പുഷ്പ പി (വൈസ് പ്രിൻസിപ്പൽ),സരിത ആർ ഷെട്ടി (സ്റ്റാഫ് സെക്രട്ടറി),
ഓഫീസ് സ്റ്റാഫ് ശഷിത ആർ,കെ,ശഷികള
അധ്യാപകരായ ജുനൈദ് ജി എം,ഉവൈസ്,ദന്യ റൈ,നസീമ,ലബീബ,സഹ്റ സകരിയ,ശ്റുതി,റുബീന,നസീമ,അനുഷ,സൌമ്യ,സുപ്രിയ,സജ്ന കെ വി, എന്നിവർ സംബന്ധിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബിജു തോമസ് സ്വാഗതവും ഹസീബ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ