കാസർകോട്:എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കാസര്‍കോടെത്തും.ദേശീയ ഹരിത ട്രിബ്യൂണല്‍ പ്രതിനിധികളുടെ നേതൃത്തിലാണ് കേന്ദ്ര സംഘം കാസര്‍കോട് എത്തുന്നത്. കര്‍ണാടക ഉടുപ്പിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്.
എൻഡോസള്‍ഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയതിനാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോൾ ഭൂഗര്‍ഭ ജലസ്രോതസുകളില്‍ മാരക വിഷാംശത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്നാണ് അന്വേഷണം നടത്താൻ കേന്ദ്ര സംഘം തീരുമാനിച്ചത്.
കാസര്‍കോട് മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയത്. 2013- ലാണ് വിവരം പുറത്തറിയുന്നത്. പ്ലാന്റേഷൻ കോര്‍പ്പറേഷൻ മുൻ തൊഴിലാളിയാണ് സംഭവം വെളിപ്പെടുത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ