പിന്തുണക്ക് നന്ദി, കെഎസ്ആർടിസി ശമ്പള കുടിശ്ശിക തീർത്തതിൽ സന്തോഷം'; മന്ത്രി ആന്റണി രാജു രാജിക്കത്ത് നൽകി
തിരുവനന്തപുരം: മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രി ആൻണി രാജു രാജി വെച്ചു. മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് നൽകി. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്നും കെഎസ്ആർടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഉയർന്നു വന്ന വിമർശനങ്ങൾ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ കുടുംബസമേതമാണ് ആന്റണി രാജു എത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ