കഴിഞ്ഞ വർഷത്തെ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ജന സാന്നിദ്യം കൊണ്ട് മഹാ ചരിത്രമായിരുന്നു.ആ ചരിത്ര വിജയം ഇക്കുറി തുടക്കത്തിൽ നേടി എടുക്കാൻ ബേക്കൽ ബീച്ച് ഫെസ്റ്റിന് സാധിക്കാത്തത് ഏറെ ആശങ്ക പടർത്തിയിരുന്നു.ആ രണ്ട് ദിനങ്ങളിൽ ജനങളുടെ ഒഴുക്ക് മന്ദഗതിയിലായിരുന്നു.കാസർഗോഡ് ജില്ലയിലെ തിരക്കേറിയ കല്യാണ സീസണുകൾ ആയിരിക്കാം ആദ്യ രണ്ട് ദിനങ്ങളിൽ ജനങ്ങളെ ഫെസ്റ്റിൽ നിന്നും അകറ്റിയത് എന്ന് ജനങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.കഴിഞ്ഞ വർഷത്തെ പാർക്കിങ് സൗകര്യമില്ലായ്മ കൊണ്ട് സംഘാടകർ ഏറെ വിമർശനം ഏറ്റിട്ടുണ്ട്.ഇക്കുറി പാർക്കിങ് സ്ഥല പരിമിതി സംഘാടകർ വർദ്ദിപ്പിച്ചിട്ടുണ്ട്.കൂടാതെ കുട്ടികൾക്കും ,സ്ത്രീകൾക്കും,മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാനുള്ള വിനോദങ്ങളും മറ്റു സംവിധാനങ്ങളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിപുലീകരിച്ചിട്ടുണ്ട് .ടിക്കറ്റ് നിരക്ക് വർദ്ദിപ്പിച്ചത് ആദ്യ ദിനങ്ങളിൽ ജനങ്ങളെ ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ നിന്ന് അകറ്റി എന്നത് ഒരു യാഥാർഥ്യമാണ്.പിന്നീട് സംഘാടകർ തീരുമാനത്തിൽ മാറ്റം വരുത്തി 50 രൂപ നിരക്ക് ആക്കിയത് ജനങ്ങൾക്ക് ആശ്വാസകരമായിട്ടുണ്ട് .അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പ്രശസ്ത ഗായിക ചിത്രയുടെ പരിപാടിയിലെ ജനപങ്കാളിത്തം .മൂന്നു മണിക്കൂർ മുൻപ് തന്നെ ഫാമിലികൾ സീറ്റ് ഉറപ്പിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ഇന്ന് നടക്കാൻ പോകുന്ന എം ജി ശ്രീകുമാറിന്റെ ഷോയും ജനങ്ങളെ ഫെസ്റ്റിലേക്ക് കൂടുതൽ ആകർശിപ്പിക്കുമെന്ന് ഉറപ്പാണ് .കൂടാതെ വരും ദിനങ്ങളിൽ പ്രശസ്ത കലാകാരന്മാർ ബീച്ച് ഫെസ്റ്റിൽ അണി നിരക്കുന്നതോടെ കാസര്കോടിന്റെ ഉത്‌സവം ചരിത്ര വിജയമായി മാറും എന്നതിൽ സംശയമില്ല..എല്ലാ വിധത്തിലും സംഘാടകർ കുറ്റമറ്റ രീതിയിലാണ് ഈ വർഷത്തെ ബേക്കൽ ബീച്ച് ഫെസ്റ്റ് ഒരുക്കിയിട്ടുള്ളത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ