ഉഡുപ്പിയില്‍ മത്സ്യബന്ധനബോട്ട് ആഴക്കടലില്‍ മുങ്ങി; എട്ട് മത്സ്യതൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി
ഉഡുപ്പി: ഉഡുപ്പിയില്‍ മല്‍സ്യബന്ധനബോട്ട് ആഴക്കടലില്‍ മുങ്ങി. ഈ ബോട്ടിലുണ്ടായിരുന്ന എട്ട് മല്‍സ്യതൊഴിലാളികളെ മറ്റൊരു ബോട്ടിലുണ്ടായിരുന്ന മല്‍സ്യതൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെടുത്തി. കടേക്കരു രക്ഷയുടെ ഉടമസ്ഥതയിലുള്ള ശ്രീ നാരായണ-സെക്കന്റ് എന്ന മത്സ്യബന്ധന ബോട്ട് കഴിഞ്ഞ ദിവസം മാല്‍പെ മത്സ്യബന്ധന തുറമുഖത്ത് നിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെ ബോട്ട് അതിരാവിലെ ഒരു വസ്തുവില്‍ ഇടിച്ചു. ഈ ആഘാതത്തില്‍ ബോട്ടിന് തകരാര്‍ സംഭവിക്കുകയും വെള്ളം അകത്തുകയറുകയും ചെയ്തു. ബോട്ടിന്റെ ക്യാപ്റ്റന്‍ ഉടന്‍ തന്നെ സ്ഥിതിഗതികളെ കുറിച്ച് അടുത്തുള്ള മത്സ്യബന്ധന ബോട്ടുകളിലുണ്ടായിരുന്നവരെ അറിയിച്ചു. ശ്രീ മൂകാംബിക അനുഗ്രഹ എന്ന ബോട്ട് ഉടന്‍ തന്നെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ബോട്ടിലുണ്ടായിരുന്ന എട്ടുപേരെയും രക്ഷപ്പെടുത്തി. എന്നാല്‍ ബോട്ട് പൂര്‍ണ്ണമായും കടലില്‍ മുങ്ങി. 18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ