കണ്ണൂര്‍: രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക് സര്‍വീസ് നീട്ടുന്നു. കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് ജനുവരി ആദ്യവാരംമുതല്‍ മംഗളൂരുവില്‍നിന്ന് പുറപ്പെടുക. കാസര്‍കോട്-മംഗളൂരു 46 കിലോമീറ്ററില്‍ ഉടന്‍ പരീക്ഷണ ഓട്ടം നടത്തും.
മംഗളൂരു-ഗോവ വന്ദേഭാരതിന്റെ ഉദ്ഘാടനത്തിനുശേഷമായിരിക്കും ഇത്. സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ വന്ദേഭാരത് രാവിലെ ഏഴിനാണ് കാസര്‍കോടുനിന്ന് ആരംഭിക്കുന്നത്. കാസര്‍കോടുനിന്ന് മംഗളൂരുവിലേക്ക് അരമണിക്കൂര്‍ മതി.
മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ 615 കിലോമീറ്ററാണ് വരുന്നത്. ഇന്ത്യയില്‍ പല വന്ദേഭാരതും ദിവസം 600 കിലോമീറ്ററിനുമുകളില്‍ യാത്രചെയ്യുന്നുണ്ട്. പിറ്റ് ലൈന്‍ സൗകര്യവും മംഗളൂരുവിലുണ്ട്.
കാസര്‍കോട്ടേക്ക് വന്ദേ ഭാരത് നീട്ടിയപ്പോള്‍ റെയില്‍വേക്കുമുന്നിലുണ്ടായിരുന്ന പ്രധാനവിഷയം സുരക്ഷയായിരുന്നു. യാര്‍ഡോ സൗകര്യം ഇവിടെയില്ല. താത്കാലിക സംവിധാനം ഒരുക്കിയാണ് വണ്ടിയില്‍ വെള്ളംനിറയ്ക്കുന്നത്. കോച്ച് ശുചീകരണം നടത്തുന്നത് മംഗളൂരുവില്‍നിന്നുള്ള മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണത്തൊഴിലാളികളെ കാസര്‍കോട് എത്തിച്ചാണ്. യാത്രക്കാര്‍ക്കുള്ള വിശ്രമമുറിയിലായിരുന്നു ലോക്കോപൈലറ്റുമാരും ഉദ്യോഗസ്ഥരും രാത്രി വിശ്രമിച്ചിരുന്നത്. ഇതു പരാതിക്കിടയാക്കിയിരുന്നു. മംഗളൂരുവിലേക്ക് വന്ദേ ഭാരത് നീട്ടുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
മംഗളൂരു-ഗോവ ഞായര്‍ മുതല്‍
മംഗളൂരു-ഗോവ-മംഗളൂരു-വന്ദേഭാരത് (20646/20645) ഞായറാഴ്ച ആദ്യസര്‍വീസ് തുടങ്ങും. ശനിയാഴ്ച രാവിലെ 11-ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ഓടും. രാവിലെ 8.30-ന് മംഗളൂരുവില്‍നിന്ന് പുറപ്പെടും. തൊക്കൂര്‍, ഉഡുപ്പി, കാര്‍വര്‍ എന്നിവയാണ് സ്റ്റോപ്പ്. ഉച്ചയ്ക്ക് 1.15-ന് ഗോവയിലെത്തും. വൈകീട്ട് 6.10-ന് ഗോവയില്‍നിന്ന് പുറപ്പെട്ട് രാത്രി 10.45-ന് മംഗളൂരുവില്‍ എത്തും. എട്ടു കോച്ചുകളാണുള്ളത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ