മേല്‍പ്പറമ്പ്: വിദ്യാഭ്യാസം ഇല്ലാത്ത വീട്ടമ്മയെ അയല്‍വാസിയായ സ്ത്രീകളും ബന്ധുക്കളും വീടുകെട്ടി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ചട്ടഞ്ചാല്‍, കാവുംപള്ളത്തെ കെ.രമണി ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതി പ്രകാരം മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ആയിഷ (60), ജമീല (55), ബല്‍ക്കീസ് (35), മുഹമ്മദ് സമാല്‍ (30), ഹമീദ് (50) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വീട്കെട്ടി നല്‍കാമെന്നു പറഞ്ഞു ബാങ്കില്‍ നിന്നു വായ്പയെടുപ്പിച്ചും പഞ്ചായത്തില്‍ നിന്നു ലഭിച്ചതുമടക്കം എട്ടരലക്ഷം രൂപ ഗൂഢാലോചന നടത്തിയും ചതിയിലൂടെയും കൈക്കലാക്കിയെന്നു പരാതിയില്‍ പറഞ്ഞു. കേസില്‍ മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ