കോഴിക്കോട്: കാറിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച 52 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ കോഴിക്കോട് അറസ്റ്റില്‍.കാസര്‍ഗോഡ് സ്വദേശികളായ അബൂബക്കര്‍(39), മുഹമ്മദ് ഫൈസല്‍(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. : വ്യാഴാഴ്ചയാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അര്‍ജുന്‍ പൈവാള്‍ ഐപിഎസിന് ഇതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറാനാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നായിരുന്നു വിവരം.തുടര്‍ന്ന്, നടക്കാവ് പൊലീസും ആന്റീ നാര്‍ക്കോട്ടിക് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വൈഎംസിഎ ക്രോസ് റോഡിലെ പേ പാര്‍ക്കിംഗില്‍ വാഹനത്തില്‍ ബാഗുകളിലാക്കി രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍. പുതുവത്സരാഘോഷത്തിന്റെ മറവില്‍ വന്‍തോതില്‍ നഗരത്തില്‍ ലഹരി വില്‍പ്പന ലക്ഷ്യംവച്ചാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ