കാസര്‍കോട്: പത്തൊമ്പതുകാരിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്തിയോട്, അടുക്കത്തെ ഫ്ളാറ്റില്‍ താമസക്കാരനായ ബദ്റുദ്ദീനിന്റെയും മറിയുമ്മയുടെയും മകള്‍ രന ഫാത്തിമ (19)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10ന് മാതാവ് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. സംഭവത്തില്‍ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി രന ഫാത്തിമയുടെ മൊബൈല്‍ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതു ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ഇ.അനൂപ് പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ട് നാട്ടില്‍ ദുരൂഹതകള്‍ പ്രചരിക്കുന്നുണ്ട്. രന ഫാത്തിമയുടെ പിതാവ് ബദ്റുദ്ദീന്‍ സൗദിയിലാണ്. സഹോദരങ്ങള്‍: ബുഷ്റ, മന്‍സൂറ, റഹീമ.