രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 200 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്.
ഭരണം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പരമാവധി മണ്ഡലങ്ങളിൽ നേരിട്ടത്തി പ്രചാരണം നടത്തുകയാണ്.കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും 150ലധികം സീറ്റുകൾ നേടുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേഡ പറഞ്ഞു. ഗലോട്ട് സർക്കാരിന്‍റെ ജനക്ഷേമ പദ്ധതികൾ, കർഷകർക്കുള്ള മോഹന വാഗ്ദാനങ്ങൾ, ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി വോട്ടർമാർക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയാണ് കോൺഗ്രസ്.
എന്നാൽ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമാണ് ബി.ജെ.പിയുടെ പ്രധാന പ്രചാരണ ആയുധം. അതേസമയം ഗെഹ്‍ലോട്ട് സച്ചിൻ പൈലറ്റ് അധികാര തർക്കവും അഴിമതി ആരോപണവും ഗെഹ്‍ലോട്ട് സർക്കാരിന് വെല്ലുവിളി ആകുമ്പോൾ പാർട്ടിക്കകത്തെ പടലപ്പിണക്കങ്ങളാണ് ബി.ജെ.പിക്ക് തലവേദനയാകുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ