കാസര്‍കോട്: മൊബൈല്‍ ഫോണിലൂടെ സംസാരിച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. രാവണീശ്വരം കൊട്ടിലങ്ങാട് ചാലിയന്‍ വളപ്പില്‍ സുധാകരനെയാണ് (33) പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ട്രാക്കിന് സമീപത്തു നിന്ന് മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. യുവാവിന്റെ ബൈക്ക് താക്കോല്‍ അടക്കം റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു. ഇലക്ട്രിക്കല്‍ തൊഴിലാളിയാണ് മരിച്ച സുധാകരന്‍. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. രാധാമണിയുടെയും പരേതനായ അമ്പൂഞ്ഞിയുടെയും മകനാണ്. സുധീരന്‍ സഹോദരനാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ