കാസർകോട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ മുന്‍ ജീവനക്കാരനും സഹോദരനും ചേര്‍ന്ന് മാനേജരെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. പരിക്കേറ്റ കുമ്പളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജറും വിദ്യാനഗര്‍, പന്നിപ്പാറ സ്വദേശിയുമായ ജീവ(33)നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ യുവാവും സഹോദരനുമാണ്, അക്രമിച്ചതെന്നു ജീവന്‍ പറഞ്ഞു. സ്വന്തം ഇഷ്‌ടപ്രകാരമാണ് ഇയാള്‍ ജോലി ഒഴിഞ്ഞതെന്നും അതിനു ശേഷം നടത്തിയ പരിശോധനയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്നും ജീവന്‍ പറഞ്ഞു. ഇതേക്കുറിച്ച് ആരാഞ്ഞ വിരോധത്തിലാണ് സഹോദരനൊപ്പമെത്തി അക്രമിച്ചതെന്നു പരാതിപ്പെട്ടു. ഓഫീസിലെ ഫര്‍ണ്ണീച്ചറുകള്‍ നശിപ്പിച്ചതായി കൂട്ടിച്ചേര്‍ത്തു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ