സമിതിഏരിയാ പ്രസിഡന്റ് മോഹൻ നായക്ന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറിടി.വി.ബാലൻ കൺവെൻഷൻഉദ്ഘാടനം ചെയ്തു.മധൂർ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി, ശ്രീ.മനോജ് സമിതി ജില്ലാ പ്രസിഡന്റ് പി.കെ.ഗോപാലൻ, വാർഡ് മെമ്പർ ഉദയകുമാർ, ജില്ലാ ജോയിൻ സെക്രട്ടറി റിയാസ് ചൗക്കി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ മുതിർന്ന വ്യാപാരികൾക്ക് ആദരവ് നൽകി. ഏരിയ സെക്രട്ടറി പ്രകാശൻ എൻ. ബി.സ്വാഗതവും, വെങ്കടേഷ് രംഗഭട്ട് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി- സെക്രട്ടറി- വെങ്കടേഷ് രംഗ ബട്ട്, ജോയിൻ സെക്രട്ടറി-പത്മനാഭനമ്പീശൻ, റാഷിദ് ഐവാ കഫെ, പ്രസിഡന്റ്- റഫീഖ് അബ്ദുല്ല, വൈസ് പ്രസിഡണ്ട്- പ്രമോദ്. എ.എസ്, പൂർണിമ.ടി, ട്രഷറർ- ഇസ്മായിൽ.എന്നിവരെ തിരഞ്ഞെടുത്തു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ