പള്ളിക്കര : കലാ സാംസ്കാരിക രംഗത്തെ ഒരു കൂട്ടം പ്രവർത്തകർ ഒത്തുചേർന്ന് രൂപം നൽകിയ ബേക്കൽ ആർട്ട് ഫോറം ഉദ്ഘാടനം നവംബർ 26ന് ഞായറാഴ്ച പള്ളിക്കര ജി.എം.യു.പി.സ്കൂളിൽ വെച്ച് നടക്കും.
വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ കണ്ണൂർ സർവ്വകലാശാല ബഹുഭാഷ പഠനകേന്ദ്രം ഡയറക്ടർ ഡോ. എ. എം. ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിക്കും.
മുതിർന്ന മാധ്യമ പ്രവർത്തകൻ റഹ്‌മാൻ തായലങ്ങാടി മുഖ്യാതിഥിയാകും. റഹ്‌മാൻ തായലങ്ങാടിയുടെ "വാക്കിന്റെ വടക്കൻ വഴികൾ'' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയും നടക്കും.
കവിത ചെർക്കള, സുമയ്യ തായത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.
ആലോചന യോഗം കെ.ഇ.എ ബക്കർ ഉദ്ഘാടനം ചെയ്തു. ആർട്ട് ഫോറം പ്രസിഡന്റ് അബു ത്വാഈ അധ്യക്ഷനായി. സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, ട്രഷറർ ബി.എം.മുഹമ്മദ് കുഞ്ഞി, റിട്ട.ഡി. വൈ.എസ്.പി. കെ.ദാമോദരൻ തച്ചങ്ങാട്, റിട്ട. അസിസ്റ്റൻറ് സെയിൽ ടാക്സ് കമ്മീഷണർ ഗോപാലൻ പളളിക്കര, സുൽഫിക്കർ അലി, രാജേന്ദ്രപ്രസാദ്, എം.എ.ഹംസ, രാജേഷ് കൂട്ടക്കനി, അഷറഫ് മൗവ്വൽ, സാലിം ബേക്കൽ, രാജേഷ് പള്ളിക്കര, മുഹമ്മദലി മഠം, ഖാലിദ് പള്ളിപ്പുഴ എന്നിവർ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ