കാസര്‍കോട്: ജ്വല്ലറിയുടെ പേരും ലേബലും ഉപയോഗിച്ചു പണപിരിവിനു ശ്രമിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം ലീഗ് നേതാവടക്കം രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. മെട്രോ ഗോള്‍ഡ് ജ്വല്ലറി എം.ഡി.അഹമ്മദ് സാജിയുടെ പരാതിയിലാണ് കോട്ടിക്കുളം സ്വദേശികളായ സാനു എന്ന ഷാനവാസ്(30), ലീഗ് നേതാവ് കെ.ബി.എം.ഷരീഫ്(49) എന്നിവര്‍ക്കെതിരെയാണ് സിജെഎം കോടതി നിര്‍ദ്ദേശ പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തത്. ജ്വല്ലറിയുടെ പേരില്‍ വ്യാജ പേരും ലേബലും ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പണപ്പിരിവ് നടത്താനും പ്രചരിപ്പിക്കാനും ശ്രമിച്ചതിനാണ് കേസ്. ഉപ്പളയിലും സമാനരീതിയില്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും കോടതി ഇടപ്പെട്ട് തടഞ്ഞിരുന്നുവെന്നു പറയുന്നു. മെട്രോ ഗോള്‍ഡ്, ട്രൂവാല്യൂ ഓഫ് യുവര്‍മണി എന്ന പേരിലാണ് ജ്വല്ലറി ആരംഭിക്കാന്‍ പദ്ധതിയിട്ടത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ