മംഗളൂരു: നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ ഒരു സ്ത്രീ മരിച്ചു. അബ്ദുല്ല കോലയുടെ ഭാര്യ സറീന ഷഹീന്‍ കോല (57) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അത്താവറിലെ അപ്പാര്‍ട്ട്‌മെന്റിലാണ് അപകടം. റൂമിനകുത്തുണ്ടായിരുന്ന അക്വേറിയം പൊട്ടിത്തെറിച്ചതോടെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ തീ പടര്‍ന്നതെന്നാണ് വിവരം. പുകപടലത്തില്‍ പെട്ട് ശ്വാസം മുട്ടിയ സറീന കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് മരണപ്പെട്ടു. അപകടസമയത്ത് ഒരു കൈക്കുഞ്ഞുള്‍പ്പെടെ ഒമ്പത് പേര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ