തിരുവനന്തപുരം: ഉത്സവകാല തിരക്ക് പ്രമാണിച്ച് കേരളത്തിന് നാല് വന്ദേ ഭാരത് സ്പെഷല്‍ ട്രെയിൻ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു.തിരുവനന്തപുരം – കാസര്‍ഗോഡ് റൂട്ടിലും ( കോട്ടയം വഴി) ചെന്നൈ- കോട്ടയം റൂട്ടിലും രണ്ട് വീതം സര്‍വീസുകളാണ് അനുവദിച്ചത്.
തിരുവനന്തപുരം – കാസര്‍ഗോഡ് വന്ദേഭാരത് നവംബര്‍ 30 മുതല്‍ ജനുവരി 25 വരെയുള്ള വ്യാഴാഴ്ചകളിലാണ് സര്‍വീസ് നടത്തുക.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.15 ന് പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് 1.20 ന് കാസര്‍ഗോഡ് എത്തും. തിരികെ ഉച്ചകഴിഞ്ഞ് 2.40 ന് കാസര്‍ഗോഡ് നിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 10.40 ന് തിരുവനന്തപുരത്ത് എത്തും.
നിലവില്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം – കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരത് വ്യാഴാഴ്ചകളില്‍ ഓടാറില്ല. ഈ ഒഴിവിലാണ് റെയില്‍വേ സ്പെഷല്‍ സര്‍വീസ് പരീക്ഷിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ