കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ പതിനഞ്ചുകാരന്‍ മരണത്തിനു കീഴടങ്ങി. അതിഞ്ഞാല്‍, കണ്ടത്തില്‍ പള്ളിക്കു സമീപത്തെ സലീമിന്റെയും സമീറയുടെയും മകന്‍ മുഹമ്മദ് സഫ്വാന്‍ ആണ് മരിച്ചത്. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട കുട്ടിയാണ് സഫ്വാന്‍. പള്ളിക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ഷമാസ്, ഷാഹില. കൃത്യമായ ചികിത്സ ലഭിക്കാതെ കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ 15 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ മരിച്ചിരുന്നു. കാസര്‍കോട് 11 പഞ്ചായത്തുകള്‍ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയാണ്. 2017 ഏപ്രില്‍ മാസത്തിലാണ് അവസാനമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. 7000 ല്‍ അധികം പേര്‍ അപേക്ഷിച്ചിട്ടും ക്യാമ്പില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത് 4500 പേര്‍ക്ക് മാത്രമാണ്. ഇതില്‍ ദുരിതബാധിതരുടെ പട്ടികയില്‍ പെട്ടത് 287 പേര്‍ മാത്രമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ