ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

15 സ്കൂളുകൾക്ക് ബോംബ് ഭീഷണി, കുട്ടികളെ വീട്ടിലേക്ക് വിട്ടു, ബോംബ് സ്‌ക്വാഡ് പരിശോധന, ഞെട്ടലിൽ ബെംഗളൂരു

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി. 15 സ്വകാര്യ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാ സ്‌കൂളുകളിൽ നിന്നുമായി 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്. സ്‌കൂളുകളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്‌കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളിൽ നിന്നാണ് ഇ മെയിൽ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി.  പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് അറിയിക്കുന്നത്.

വ്യാപാരി വ്യവസായി സമിതി മധൂർ യൂണിറ്റ് രൂപീകരണ കൺവെൻഷൻ നടത്തി

   സമിതിഏരിയാ പ്രസിഡന്റ്  മോഹൻ നായക്ന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറിടി.വി.ബാലൻ കൺവെൻഷൻഉദ്ഘാടനം ചെയ്തു.മധൂർ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി, ശ്രീ.മനോജ് സമിതി ജില്ലാ പ്രസിഡന്റ്‌ പി.കെ.ഗോപാലൻ, വാർഡ് മെമ്പർ ഉദയകുമാർ, ജില്ലാ ജോയിൻ സെക്രട്ടറി റിയാസ് ചൗക്കി തുടങ്ങിയവർ സംസാരിച്ചു.  യോഗത്തിൽ മുതിർന്ന വ്യാപാരികൾക്ക് ആദരവ് നൽകി. ഏരിയ സെക്രട്ടറി പ്രകാശൻ എൻ. ബി.സ്വാഗതവും, വെങ്കടേഷ് രംഗഭട്ട് നന്ദിയും പറഞ്ഞു.  പുതിയ ഭാരവാഹികളായി- സെക്രട്ടറി- വെങ്കടേഷ് രംഗ ബട്ട്,   ജോയിൻ സെക്രട്ടറി-പത്മനാഭനമ്പീശൻ, റാഷിദ് ഐവാ കഫെ,    പ്രസിഡന്റ്- റഫീഖ് അബ്ദുല്ല,   വൈസ് പ്രസിഡണ്ട്- പ്രമോദ്. എ.എസ്, പൂർണിമ.ടി,   ട്രഷറർ- ഇസ്മായിൽ.എന്നിവരെ തിരഞ്ഞെടുത്തു

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം; മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുക 1ലക്ഷമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി 1 ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും.   ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15,വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്. 

സ്‌കൂട്ടറില്‍ കടത്തിയ 26 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 25.92 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ജയിംസ് എബ്രഹാം കുറിയോയും സംഘവും പിടികൂടി. കൂഡ്‌ലു ബെദ്രടുക്ക കിന്നിഗോളിയിലെ ബി.പി സുരേഷാ(41)ണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് കൂഡ്‌ലു രാംനഗറില്‍ നടത്തിയ പരിശോധനക്കിടെയാണ് വിദേശമദ്യം പിടികൂടിയത്. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. ആര്‍ പ്രജിത്, എ.കെ നസറുദ്ദീന്‍, വനിതാ ഓഫീസര്‍ മെയ്‌മോള്‍ ജോണ്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു

കുമ്പളയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജർക്ക് നേരെ ആക്രമണം

കാസർകോട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ മുന്‍ ജീവനക്കാരനും സഹോദരനും ചേര്‍ന്ന്‌ മാനേജരെ ഹെല്‍മറ്റ്‌ കൊണ്ട്‌ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. പരിക്കേറ്റ കുമ്പളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജറും വിദ്യാനഗര്‍, പന്നിപ്പാറ സ്വദേശിയുമായ ജീവ(33)നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ്‌ സംഭവം. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ യുവാവും സഹോദരനുമാണ്‌, അക്രമിച്ചതെന്നു ജീവന്‍ പറഞ്ഞു. സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ ഇയാള്‍ ജോലി ഒഴിഞ്ഞതെന്നും അതിനു ശേഷം നടത്തിയ പരിശോധനയില്‍ ക്രമക്കേട്‌ നടന്നതായി കണ്ടെത്തിയെന്നും ജീവന്‍ പറഞ്ഞു. ഇതേക്കുറിച്ച്‌ ആരാഞ്ഞ വിരോധത്തിലാണ്‌ സഹോദരനൊപ്പമെത്തി അക്രമിച്ചതെന്നു പരാതിപ്പെട്ടു. ഓഫീസിലെ ഫര്‍ണ്ണീച്ചറുകള്‍ നശിപ്പിച്ചതായി കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് കുഴല്‍പ്പണവേട്ട; ഏഴുലക്ഷവുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട് രണ്ടു സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഏഴുലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കാസര്‍കോട്, തളങ്കര സ്വദേശി പി.എ.ബിലാല്‍ (40), ബാഡൂര്‍, കന്തല്‍ സ്വദേശി ദര്‍ഹാ ഹൗസിലെ അബ്ദുല്‍ റഹ്‌മാന്‍.ഡി (47) എന്നിവരെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.അജിത്ത് കുമാറും സംഘവും വ്യാഴാഴ്ച്ച രാവിലെ അറസ്റ്റു ചെയ്തത്. അബ്ദുല്‍ റഹ്‌മാനെ നെല്ലിക്കുന്ന് റോഡിലെ ഗീതാ ടാക്കീസ് ജംഗ്ഷനു മുന്നില്‍ വച്ചാണ് പിടികൂടിയത്. ആര്‍ക്കോ നല്‍കാനായി കരുതിയിരുന്ന 3.08.000 രൂപ പിടികൂടിയതായി പൊലീസ് പറഞ്ഞു. പള്ളിക്കാലിലെ ബിലാലിനെ തായലങ്ങാടിയിലെ ഒരു എ.ടി.എമ്മിനു സമീപത്തു നിന്നു നാലുലക്ഷം രൂപയുമായാണ് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടിയത്. ഇയാളുടെ കൈവശം ആറുലക്ഷം രൂപ ഉണ്ടായിരുന്നുവെന്നും രണ്ടുലക്ഷം രൂപ ആരുടെയോ അക്കൗണ്ടിലേയ്ക്ക് നിക്ഷേപിച്ചതായും പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച അന്വേഷണം തുടരുന്നതായി കൂട്ടിച്ചേര്‍ത്തു.

മൊബൈലില്‍ സംസാരിച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു

  കാസര്‍കോട്: മൊബൈല്‍ ഫോണിലൂടെ സംസാരിച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. രാവണീശ്വരം കൊട്ടിലങ്ങാട് ചാലിയന്‍ വളപ്പില്‍ സുധാകരനെയാണ് (33) പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ട്രാക്കിന് സമീപത്തു നിന്ന് മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. യുവാവിന്റെ ബൈക്ക് താക്കോല്‍ അടക്കം റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു. ഇലക്ട്രിക്കല്‍ തൊഴിലാളിയാണ് മരിച്ച സുധാകരന്‍. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. രാധാമണിയുടെയും പരേതനായ അമ്പൂഞ്ഞിയുടെയും മകനാണ്. സുധീരന്‍ സഹോദരനാണ്.

സംസ്ഥാനത്ത് കൊവിഡ് കൂടുന്നു; പരിശോധന ഉറപ്പാക്കാൻ നിർദ്ദേശം

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ  വര്‍ധനയുടെ പശ്ചാത്തലത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പിന്റെ പൊതു നിര്‍ദ്ദേശം.കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരില്‍ പരിശോധന ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ മാസത്തേക്കാള്‍ നേരിയ വര്‍ധനയാണ് പ്രതിദിന കേസുകളില്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്. 20 മുതല്‍ 30 വരെ കൊവിഡ് കേസുകളാണ് ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണവും നേരിയ തോതില്‍ കൂടിയിട്ടുണ്ട്.

കാല്‍പാദം മുറിച്ചുമാറ്റി, കാനം ചികിത്സയില്‍; പകരം ആരെത്തും? സിപിഐ നിർണായക നേതൃയോ​ഗം ഇന്ന്

തിരുവനനന്തപുരം: സിപിഐയുടെ നിർണ്ണായക നേതൃയോഗം ഇന്ന്. അനാരോഗ്യത്തെ തുടർന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നൽകണമെന്ന കാനം രാജേന്ദ്രന്റെ ആവശ്യത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് തുടർ തീരുമാനം എടുക്കും. കാനത്തിന് പകരം പാർട്ടിയെ നയിക്കാൻ ആരെത്തും എന്നതിലാണ് എക്സിക്യൂട്ടിവ് യോഗത്തിന്റെ ആകാംക്ഷ അത്രയും. അനാരോഗ്യത്തെ തുടർന്ന് മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാർട്ടിക്ക് കത്ത് നൽകിയത്. പ്രമേഹത്തെ തുടർന്ന് വലതുകാൽപാദം മുറിച്ചുമാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തുടര്‍ചികിത്സകൾ പൂര്‍ത്തിയാക്കാൻ സമയം വേണ്ടിവരും. ലോക്സഭാ തെരഞ്ഞെടുപ്പ് വരികയാണ്. നിർണ്ണായക തീരുമാനങ്ങളെടുക്കേണ്ട സമയം കൂടി ആയതിനാൽ അവധിയിൽ പോകുന്ന കാനത്തിന് പകരം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ആളുവേണം. അസിസ്റ്റൻറ് സെക്രട്ടറിമാരായ ഈ ചന്ദ്രശേഖരൻ. പി പി സുനീർ, ദേശീയ നിർവാഹ സമിതി അംഗം കെ പ്രകാശ് ബാബു എന്നിവരിൽ ആരെങ്കിലും ആക്ടിംഗ് സെക്രട്ടറി സ്ഥാനത്തെത്തിയേക്കും. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ പേരുകൂടി ഉണ്ടെങ്കിലും ലോക്സഭാ സ്ഥാനാർത്ഥി സാധ്യത കൂടി കണക്കിലെടുത്താ...

ഒന്നിൽ ഒപ്പിട്ടു, 7 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചു; സുപ്രീംകോടതിയെ അറിയിക്കാൻ ​ഗവർണർ, ഹർജി ഇന്ന് പരി​ഗണിക്കും

ദില്ലി: ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളിൽ തീരുമാനമായെന്ന് ഗവർണർക്ക് വേണ്ടി, അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും. ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് ഗവർണർ ഇന്നലെ അയച്ചിരുന്നു. ഒരു ബില്ലിൽ ഒപ്പിടുകയും ചെയ്തു. ഈക്കാര്യമാകും കോടതിയെ ധരിപ്പിക്കുക. നേരത്തെ പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹർജികൾ പരിഗണനയ്ക്ക് എത്തവേ കോടതിയിൽ എത്തുന്നതിന് തൊട്ടു മുൻപായി മാത്രം, ഗവർണർമാർ ബില്ലിൽ നടപടി എടുക്കുന്നതിൽ സുപ്രീംകോടതിയുടെ വിമർശനം ഉയർത്തിരുന്നു. ഗവർണർ തീക്കൊണ്ട് കളിക്കരുത് എന്നതടക്കം പരാമർശങ്ങളും കോടതിയിൽ നിന്നുണ്ടായി. ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേ‍ര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. അതേസമയം പൊതു ജനാരോഗ്യ ബില്ലിൽ ഗവ‍ര്‍ണര്‍ ഒപ്പിട്ടു. ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ കേസിലാണ് സുപ്രീം കോടതിയുടെ സു...

കാസർകോട്ട് ജ്വലറിയുടെ വ്യാപാര മുദ്രയുമായി ബന്ധപ്പെട്ട തർക്കം പുതിയ വഴിത്തിരിവിലേക്ക്; അവകാശം സംബന്ധിച്ച കീഴ് കോടതി വിധി ഹൈകോടതി 3 മാസത്തേക്ക് സ്റ്റേ ചെയ്തു

കാസർകോട്: ജ്വലറിയുടെ വ്യാപാര മുദ്രയുമായി ബന്ധപ്പെട്ട തർക്കം പുതിയ വഴിത്തിരിവിലേക്ക്. പേരും വ്യാപാര മുദ്രയുമായും ബന്ധപ്പെട്ട അവകാശ തർക്കത്തിൽ മെട്രോ ഗോൾഡ് ജ്വലറി ഉടമ എ അഹ്‌മദ്‌ സാജിദിന് അനുകൂലമായി കാസർകോട് ജില്ലാ അഡീഷണൽ കോടതി (രണ്ട്) നടത്തിയ വിധി ഹൈകോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തു. ശരീഫ് (49) എന്നിവർക്കെതിരെയാണ് കേസെടുത്തത്.  ഇതിനിടയിലാണ് കീഴ് കോടതി വിധി സംബന്ധിച്ചുള്ള ഉത്തരവും പുറത്തുവന്നത്. ആദ്യം പേരും വ്യാപാര മുദ്രയും ആരാണോ ഉപയോഗിക്കുന്നത് അവർക്കാണ് അതിന്റെ ഉടമസ്ഥാവകാശം എന്നാണ് നിയമവിദഗ്ധർ പറയുന്നത്. പേരും വ്യാപാര മുദ്രയും സംബന്ധിച്ചുള്ള തർക്കം ഉണ്ടായതോടെ ഇരുവിഭാഗവും വ്യാപാര മുദ്ര രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ നടപടിയുമായി മുന്നോട്ട് പോയിട്ടുണ്ട്.  ആകെ കുഴഞ്ഞുമറിഞ്ഞ കേസിൽ ആർക്കാവും അനുകൂല തീരുമാനം ഉണ്ടാവുകയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. തന്റെ വാദം കേൾക്കാതെയാണ് ഹൈകോടതിയിൽ നിന്നും സ്റ്റേ ഉത്തരവ് ഉണ്ടായതെന്നും ഇതിന് തടസ ഹർജി നൽകുമെന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഹ്‌മദ്‌ സാജിദ് വ്യക്തമാക്കി.  അതേസമയം, ശാനവാസ് രണ്ടാമതാണ് തുടങ്ങിയതെന്ന...

മംഗളൂരുവിൽ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം; 57 കാരി ശ്വാസം മുട്ടിമരിച്ചു

  മംഗളൂരു: നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ ഒരു സ്ത്രീ മരിച്ചു. അബ്ദുല്ല കോലയുടെ ഭാര്യ സറീന ഷഹീന്‍ കോല (57) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അത്താവറിലെ അപ്പാര്‍ട്ട്‌മെന്റിലാണ് അപകടം. റൂമിനകുത്തുണ്ടായിരുന്ന അക്വേറിയം പൊട്ടിത്തെറിച്ചതോടെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ തീ പടര്‍ന്നതെന്നാണ് വിവരം. പുകപടലത്തില്‍ പെട്ട് ശ്വാസം മുട്ടിയ സറീന കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് മരണപ്പെട്ടു. അപകടസമയത്ത് ഒരു കൈക്കുഞ്ഞുള്‍പ്പെടെ ഒമ്പത് പേര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആശ്വാസം, സന്തോഷം: അബിഗേലിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയവ‍ര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിയ നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയെ കിട്ടിയതിന്റെ സന്തോഷം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. പിന്നാലെ വീട്ടിൽ പ്രത്യേക പ്രാ‍ര്‍ത്ഥന നടത്തി. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോകും. നിലവിൽ കൊല്ലം ഈസ്റ്റ് പൊലീസിന്റെ ഒപ്പമാണ് കുട്ടിയുള്ളത്. കുട്ടി അവശനിലയിലാണ്. കുട്ടിക്ക് പൊലീസുകാര്‍ ബിസ്കറ്റും വെള്ളവും കൊടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തോടെ തന്നെ കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാ‍ര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തി. നാടൊന്നാകെ കുട...

മാനന്തവാടിയിലെ നവകേരള സദസിനായി മതിൽ പൊളിക്കൽ; നടപടി നവകേരള ബസ് കയറാന്‍

വയനാട്: മാനന്തവാടിയിലെ നവകേരള സദസിനായി മതിൽ പൊളിക്കൽ. ഡിവിഎച്ച്എസ്എസിന്റെ ഗ്രൗണ്ടിനോട് ചേർന്നുള്ള മതിലാണ് ജനസദസിനായി പൊളിച്ചത്. മന്ത്രിസഭ സഞ്ചരിച്ച ബസ് കയറാനാണ് മതിൽ പൊളിച്ചത്. പിടിഎയുടെ അനുമതിയോടെ ഉടൻ പുനർ നിർമ്മിക്കാമെന്ന ധാരണയിലാണ് മതിൽ പൊളിച്ചതെന്ന് ഒ ആർ കേളു എംഎല്‍എ പ്രതികരിച്ചു. മതിൽ പൊളിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.  നവകേരള സദസിനായി എറണാകുളത്തെ രണ്ട് സ്കൂളുകളിലെ മതിലുകള്‍ പൊളിക്കാൻ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നോര്‍ത്ത് പറവൂരിലേയും പെരുമ്പാവൂരിലേയും ഗവൺമെന്‍റ് സ്കൂളുകളുടെ മതിലുകളാണ് പൊളിക്കാൻ നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാര്‍ക്ക് വരുന്നതിന് വേണ്ടി മതില്‍ പൊളിക്കണം,മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന ബസ് മൈതാനത്തേക്ക് ഇറക്കുന്നതിന് റാമ്പ് വീതികൂട്ടണം, കൊടിമരം നീക്കം ചെയ്യണം, കൊടിമരത്തിന്‍റെ മുന്നിലുള്ള മരത്തിന്‍റെ കൊമ്പുകള്‍ മുറിക്കണം, മൈതാനത്തെ പഴയ കോൺഗ്രീറ്റ് സ്റ്റേജ് പൊളിച്ചു നീക്കണം. ഇത്രയും കാര്യങ്ങളാണ് നവകേരള സദസിനായി പെരുമ്പാവൂര്‍ ഗവൺമെന്‍റ് ബോയ്സ് സ്കൂളില്‍ ചെയ്യുന്നത്. നവകേരള സദസിനുശേഷം മതിലും കൊടിമരവും പുനസ്ഥാപിച്ചുകൊടുക്കുമെന്നാണ് വാഗ...

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; സംഘം ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പർ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്

കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംഘം ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പർ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്. അതേസമയം, 18 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് പൊലീസിന് വ്യക്തതയില്ല. സംസ്ഥാന പൊലീസ് സേന അതിന്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് രാത്രി മുഴുവൻ നാടിൻറെ മുക്കും മൂലയും അരിച്ചുപെറുക്കിയിട്ടും പ്രതികൾ ആരെന്ന സൂചന പോലുമില്ല. പ്രതികളിൽ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന നിർണായക സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. അനിയത്തിയെ രക്ഷിക്കാൻ സഹോദരൻ ആവും പോലെ ശ്രമിച്ചെങ്കിലും പറ്റിയില്ല. ഓടിയെത്തിയ അമ്മൂമ്മയും കണ്ടു നിന്ന നാട്ടുകാരിയും നിസഹായരായിരുന്നു. ഉടൻ തന്നെ വിവരം പൊലീസിലറിയിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല. സിസിടിവിയിൽ നിന്ന് കിട്ടിയ വാഹന നമ്പർ പിന്നീട് വ്യാജമെന്ന് തിരിച്ചറിഞ്ഞു. ആറ് മണിയോടെ നാടൊട്ടുക്ക് പൊലീസ് പരിശോധനയ്...

മുൻ എംപി പി.കരുണാകരന്റെ മകൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം; കേസ്സെടുത്ത് പൊലീസ്

കാസർകോട്: മുൻ എം.പി പി.കരുണാകരന്റെ മകൾക്കെതിരെ നവമാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തി ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിന് യുവാവിനെതിരെ നിലേശ്വരം പോലീസ് കേസെടുത്തു. സുരേഷ് കുമാർ എന്ന ആൾക്കെതിരെയാണ് കരുണാകരന്റെ മകൾ ദിയാ കരുണാകരന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തത്.ഫേസ് ബുക്ക് പേജിൽ ദിയക്കെതിരെ അനഭിമതമായ രീതിയിലും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി രാഷ്ട്രീയ വൈരാഗ്യം കാരണം പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ ശല്യം ചെയ്യുന്ന മെസേജുകൾ അയച്ചുവെന്നതിന് ഐ.പി.സി. 153, കേരള പോലീസ് ആക്ട് 120(0) എന്നീ വകുപ്പുകൾ പ്രകാരമാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

6 വയസുകാരിയെ കാണാതായ സംഭവം; സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റ‍ഡിയിൽ, ശ്രീകണ്ഠേശ്വരത്തും പരിശോധന

തിരുവനന്തപുരം: കൊല്ലത്ത് ആറ് വയസുകാരിയെ കാണാതായ സംഭവത്തില്‍ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തും പൊലീസ് പരിശോധന. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്‍ററിലാണ് പൊലീസ് പരിശോധന നടത്തിയത്. അതേസമയം, സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റ‍ഡിയിലെടുത്തെന്നും സൂചനയുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. കാര്‍ വാഷിംഗ് സെന്‍ററില്‍ നിന്ന് നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.  കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് അബിഗേൽ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്....

ജ്വല്ലറിയുടെ പേരും ലേബലും ഉപയോഗിച്ച് തട്ടിപ്പ്; ലീഗ് നേതാവടക്കം രണ്ടു പേര്‍ക്കെതിരെ കേസ്

  കാസര്‍കോട്: ജ്വല്ലറിയുടെ പേരും ലേബലും ഉപയോഗിച്ചു പണപിരിവിനു ശ്രമിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം ലീഗ് നേതാവടക്കം രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. മെട്രോ ഗോള്‍ഡ് ജ്വല്ലറി എം.ഡി.അഹമ്മദ് സാജിയുടെ പരാതിയിലാണ് കോട്ടിക്കുളം സ്വദേശികളായ സാനു എന്ന ഷാനവാസ്(30), ലീഗ് നേതാവ് കെ.ബി.എം.ഷരീഫ്(49) എന്നിവര്‍ക്കെതിരെയാണ് സിജെഎം കോടതി നിര്‍ദ്ദേശ പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തത്. ജ്വല്ലറിയുടെ പേരില്‍ വ്യാജ പേരും ലേബലും ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പണപ്പിരിവ് നടത്താനും പ്രചരിപ്പിക്കാനും ശ്രമിച്ചതിനാണ് കേസ്. ഉപ്പളയിലും സമാനരീതിയില്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും കോടതി ഇടപ്പെട്ട് തടഞ്ഞിരുന്നുവെന്നു പറയുന്നു. മെട്രോ ഗോള്‍ഡ്, ട്രൂവാല്യൂ ഓഫ് യുവര്‍മണി എന്ന പേരിലാണ് ജ്വല്ലറി ആരംഭിക്കാന്‍ പദ്ധതിയിട്ടത്.

ഓട്ടോ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

കാസര്‍കോട്: യുവാവിനെ ഓട്ടോറിക്ഷ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ കെ.എം ജോസഫിനാ(58)ണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ മനോജ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം അധികതടവ് അനുഭവിക്കണം. വധശ്രമക്കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഴിക്കണം. ഇക്കഴിഞ്ഞ ശനിയാഴ്ച ജോസഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് പ്രതിക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചത്. 2014 ജൂണ്‍ 25ന് രാത്രി 10 മണിയോടെ പനത്തടി ചാമുണ്ഡിക്കുന്നിലാണ് സംഭവം. ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന അരുണ്‍മോഹന്‍ എന്ന ലാല്‍, ബിജു കെ.ജെ എന്നിവരെ ജോസഫ് ഓട്ടോ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും അരുണ്‍മോഹന്‍ മരണപ്പെടുകയും ചെയ്‌തെന്നാണ് കേസ്. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകക്കേസില്‍ അന്വേഷണം നടത്തി കോടതിയി...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 15 കാരന്‍ മരിച്ചു

  കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ പതിനഞ്ചുകാരന്‍ മരണത്തിനു കീഴടങ്ങി. അതിഞ്ഞാല്‍, കണ്ടത്തില്‍ പള്ളിക്കു സമീപത്തെ സലീമിന്റെയും സമീറയുടെയും മകന്‍ മുഹമ്മദ് സഫ്വാന്‍ ആണ് മരിച്ചത്. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട കുട്ടിയാണ് സഫ്വാന്‍. പള്ളിക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ഷമാസ്, ഷാഹില. കൃത്യമായ ചികിത്സ ലഭിക്കാതെ കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ 15 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ മരിച്ചിരുന്നു. കാസര്‍കോട് 11 പഞ്ചായത്തുകള്‍ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയാണ്. 2017 ഏപ്രില്‍ മാസത്തിലാണ് അവസാനമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. 7000 ല്‍ അധികം പേര്‍ അപേക്ഷിച്ചിട്ടും ക്യാമ്പില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത് 4500 പേര്‍ക്ക് മാത്രമാണ്. ഇതില്‍ ദുരിതബാധിതരുടെ പട്ടികയില്‍ പെട്ടത് 287 പേര്‍ മാത്രമാണ്.

കാറിൽ എംഡിഎം എ കടത്തിയ യുവാവ് പിടിയിൽ

  കാസർകോട്:  കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി റസീൽ (39) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച‌ പുലർച്ചെ  എക്സൈസ് ഇൻസ്പെക്ടർ കെ കെ സുധീറും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ടാറ്റ ആൾട്രോസ് കാറിൽ ബെംഗ്ളൂറിൽ നിന്ന് കടത്തിക്കൊണ്ടുവരികയായിരുന്ന 28.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ബംഗളൂരിൽ  നിന്നും  എംഡിഎംഎ കൊണ്ടുവന്ന് ചെറു പാകറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ഇയാളുടെ പതിവെന്നും എക്സൈസ് വ്യക്തമാക്കി. പിടികൂടിയ  മയക്കുമരുന്നിന് ഒരു ലക്ഷത്തോളം രൂപ  വിലമതിക്കും. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ സതീശൻ നാലുപുരക്കൽ, സികെവി സുരേഷ്, സിഇഒമാരായ പ്രസാദ് എംഎം ശൈലേഷ് കുമാർ, സുനിൽകുമാർ, വനിത സിഇഒ ഇന്ദിര കെ, ഡ്രൈവർ ദിജിത് എന്നിവരും ഉണ്ടായിരുന്നു.

കേരളത്തില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; കടലാക്രമണം സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി തിങ്കളാഴ്ച ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസ്സമില്ല. അതേസമയം കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കാണ് സാധ്യത നിലനില്‍ക്കുന്നത്.

ചൈനയിലെ അജ്ഞാത വൈറസ് വ്യാപനം; മുന്‍കരുതല്‍ നടപടി ശക്തമാക്കി, ആശങ്ക വേണ്ടെന്നാവര്‍ത്തിച്ച് കേന്ദ്രം

മൃ​ഗങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. അതിനിടെ മുൻകരുതലിന്റെ ഭാഗമായി കേരളത്തിലും വിദ​ഗ്ധ സമിതി യോ​ഗം ചേർന്ന് സ്ഥിതി​ വിലയിരുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ കണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അധികൃതർ ഓർമ്മപ്പെടുത്തി.  വൈറസ് മനഷ്യരിൽനിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയും വൈറസ് ബാധിച്ചവ‍ർക്ക് മരണ സാധ്യതയും കുറവാണെന്നാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്. ചൈനയോട് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ലോകാരോ​ഗ്യ സംഘടന അറിയിച്ചു. സാധാരണ കുട്ടികളിൽ പടരുന്ന വൈറസുകൾക്ക് അപ്പുറം പുതുതായി ഒന്നുമില്ലെന്നാണ് ചൈന വിശദീകരിക്കുന്നത്. കൊവിഡ് ആദ്യമായി റിപോർട്ട് ചെയ്ത പ്രോമെഡ് എന്ന പകർച്ചവ്യാധി വ്യാപനം നിരീക്ഷിക്കുന്ന കൂട്ടായ്മയാണ് ചൈനയിലെ പുതിയ വൈറസ് വ്യാപനത്തെകുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

കുസാറ്റ് ദുരന്തം: ചികിത്സയില്‍ കഴിയുന്ന 2 പെൺകുട്ടികളുടെ നില ഗുരുതരം, സാറാ തോമസിന്‍റെ സംസ്കാരം ഇന്ന്

കൊച്ചി : കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിലവില്‍ 34 പേര്‍ ചികിത്സയിലുണ്ട്. കുസാറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സര്‍വകലാശാല ഇന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. രാവിലെ പത്തരയ്ക്ക് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍റെ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം. ദുരന്തം അന്വേഷിക്കുന്ന മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതി രാവിലെ യോഗം ചേരും. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഴുവന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്.  ദുരന്തത്തിൽ മരിച്ച താമരശ്ശേരി സ്വദേശി സാറാ തോമസിന്‍റെ സംസ്കാരം ഇന്ന് നടക്കും. ഈങ്ങാപ്പുഴ സെന്റ് ജോർജ് പള്ളിയിലാണ് സംസ്കാരം. മുഖ്യമന്ത്രി, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണ ജോർജ് തുടങ്ങിയവർ ഇന്നലെ സാറയ്ക്ക് അന്തിമോപചാരം അർപ്പിച്ചിരുന്നു. പറവൂർ സ്വദേശി ആൻ റിഫ്തയുടെ സംസ്കാരം നാളെയാണ്. വിദേശത്തുള്ള അമ്മ നാളെ പുലർച്ചെ നാട്ടിലെത്തു...

കേരളത്തിന് വീണ്ടും വന്ദേ ഭാരത് ; 4 വന്ദേ ഭാരത് കൂടെ സർവ്വീസിന്; നവംബർ 30 മുതൽ സർവ്വീസാരംഭിക്കും

തിരുവനന്തപുരം: ഉത്സവകാല തിരക്ക് പ്രമാണിച്ച്‌ കേരളത്തിന് നാല് വന്ദേ ഭാരത് സ്പെഷല്‍ ട്രെയിൻ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു.തിരുവനന്തപുരം – കാസര്‍ഗോഡ് റൂട്ടിലും ( കോട്ടയം വഴി) ചെന്നൈ- കോട്ടയം റൂട്ടിലും രണ്ട് വീതം സര്‍വീസുകളാണ് അനുവദിച്ചത്. തിരുവനന്തപുരം – കാസര്‍ഗോഡ് വന്ദേഭാരത് നവംബര്‍ 30 മുതല്‍ ജനുവരി 25 വരെയുള്ള വ്യാഴാഴ്ചകളിലാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.15 ന് പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് 1.20 ന് കാസര്‍ഗോഡ് എത്തും. തിരികെ ഉച്ചകഴിഞ്ഞ് 2.40 ന് കാസര്‍ഗോഡ് നിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 10.40 ന് തിരുവനന്തപുരത്ത് എത്തും. നിലവില്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം – കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരത്‌ വ്യാഴാഴ്ചകളില്‍ ഓടാറില്ല. ഈ ഒഴിവിലാണ് റെയില്‍വേ സ്പെഷല്‍ സര്‍വീസ് പരീക്ഷിക്കുന്നത്.

ആഘോഷങ്ങളിലെ ആൾക്കൂട്ട നിയന്ത്രണം: ക്യാംപസ് പരിപാടികൾക്കും ബാധകമാക്കിയേക്കും, പൊതുമാർഗനിർദ്ദേശത്തിന് നീക്കം

കൊച്ചി : നിശ്ചിത സമയത്തെ ആൾക്കൂട്ടനിയന്ത്രണം പാളിയതിൽ ഗുരുതരവീഴ്ച തുറന്നുകാട്ടപ്പെട്ടതോടെ ഓഡിറ്റോറിയങ്ങളിലെ പ്രവർത്തനങ്ങളിൽ പൊതുമാർഗനിർദ്ദേശത്തിനാണ് സംസ്ഥാന സർക്കാർ നീക്കം. പൊലീസിനെ അറിയിക്കാതെ നടത്തിയ പരിപാടിയിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സർവ്വകലാശാലയും സമ്മതിക്കുന്നു.  അടച്ചിട്ട ഗേറ്റ് കടന്നെത്തുന്നത് പടുകുഴിയിലേക്ക്. ഇവിടെ സ്റ്റെപ്പുകളിലിരിക്കുകയായിരുന്നു കുട്ടികളിൽ ചില‍ര്‍. ചുരുങ്ങിയ സമയത്തിൽ പടിക്കെട്ടിലേക്ക് നിയന്ത്രണത്തിനപ്പുറം വിദ്യാർത്ഥികളുടെ ഒഴുക്ക് വര്‍ധിച്ചു. ഗേറ്റിന് പുറത്തുള്ളവർ ഇരുവശത്തെ കമ്പികൾ മറികടന്നും ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. ഗേറ്റിന് പുറത്ത് പിൻവാങ്ങാതെ ആൾക്കൂട്ടം. ഓഡിറ്റോറിയത്തിനുള്ളിലും ചിതറി ഓടാൻ പോലുമാകാതെ ബാരിക്കേഡുകൾ തട്ടി ആൾക്കൂട്ടം പിന്നെയും ഞെരുങ്ങി. ധിഷ്ണ ടെക്ഫെസ്റ്റിന്‍റെ രക്ഷാധികാരി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലാണ്. വിദ്യാർത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന സംഘാടക സമിതി. ആദ്യം കുസാറ്റിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിൾക്ക് പ്രവേശനം, പിന്നെ സർവ്വകലാശാലയിലെ മറ്റ് വകുപ്പിലെ വിദ്യാർത്ഥികൾ ഇനിയും സ്ഥലമുണ്ടെങ്കിൽ പുറത്തുള്ളവർക്കും. അവിടെ തന്നെ...

വിടാതെ പൊലീസും ; റോബിൻ ബസ് ഉടമ അറസ്റ്റിൽ; അറസ്റ്റ് ചെക്ക് കേസിൽ

  പത്തനംതിട്ട: റോബിൻ ബസ്  നടത്തിപ്പുകാരന്‍ ബേബി  ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വണ്ടി ചെക്കു നൽകി കബളിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടി. പൊലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. പാലാ പൊലീസാണ് ​ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ നിലനിൽക്കുന്ന ലോങ് പെൻഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.എറണാകുളത്തെ കോടതിയിൽ 2012 മുതൽ നില നിൽക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഇന്നു തന്നെ കൊച്ചിയിലെ കോടതിയിൽ ഗിരീഷിനെ ഹാജരാക്കും. ഒരാഴ്ച മുമ്പ് വന്ന വാറന്റ് നടപ്പാക്കാൻ ഞായറാഴ്ച ദിവസം തന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും ഭാര്യ പറഞ്ഞു.ഇന്ന് രാവിലെയാണ് പാലായിൽ നിന്നുള്ള പൊലീസ് സംഘം ​ഗിരീഷിന്റെ ഈരാട്ടുപേട്ടയിലെ വീട്ടിലെത്തുന്നത്. 2012 മുതൽ നിലനിൽക്കുന്ന ലോറിയുടെ ഫിനാൻസുമായി ബന്ധപ്പെട്ട കേസാണ്. ലോം​ഗ് പെൻഡിം​ഗ് വാറന്റ് എറണാകുളത്തെ കോടതിയിൽ നിന്ന് വന്നിട്ടുണ്ടെന്നും അതിനാൽ ​ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടു...

പകര്‍ച്ചവ്യാധി വ്യാപനം; സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്‍റെ  പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം എന്നാണ് നിർദ്ദേശം. പകർച്ചപ്പനി പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് നിർദേശം. ഈ ജില്ലകളിലെ നഗരപരിധിയിലും തീരമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായില്ലെന്നും വിലയിരുത്തൽ ഉണ്ട്. ഇടവിട്ടുള്ള മഴ തുടരുന്ന പശ്ചാത്തലത്തിൽ പെട്ടെന്ന് രോഗികളുടെ എണ്ണം കുറയാൻ സാധ്യത ഇല്ലെന്നാണ് നിഗമനം. വെള്ളിയാഴ്ച 86 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

കുസാറ്റ് ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്; പൊലീസ് കേസെടുത്തു, ഒരാളുടെ നില അതീവഗുരുതരം

ഒരാളുടെ നില അതീവ ഗുരുതരമാണ്. ചെറിയ പരിക്കേറ്റ 32 വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 15 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലുണ്ട്. അപകടമുണ്ടായ ഉടന്‍ തന്നെ പരിക്കേറ്റവരെ അതിവേഗം തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജില്‍ എത്തിക്കാനായി. അപകട വിവരമറിഞ്ഞ ഉടന്‍ മന്ത്രിമാരാ പി രാജീവും ആര്‍ ബിന്ദുവും കോഴിക്കോട്ടെ നവകേരള സദസ്സില്‍ നിന്നും കളമശ്ശേരിയിലേക്ക് തിരിച്ചു.  പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ സ്ഥലത്തെത്തി.കുസാറ്റില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ടെക് ഫെസ്റ്റിന്‍റെ ഭാഗമായുള്ള കലാപരിപാടികളില്‍ പങ്കെടുക്കാന്‍ കാമ്പസിനു പുറത്തു നിന്നും ധാരാളം ആളുകള്‍ എത്താറുണ്ട്. ബോളിവുഡ് ഗായികയുടെ ഷോക്ക് വലിയ ജനക്കൂട്ടമുണ്ടാകുമെന്ന മുന്‍ കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ വീഴ്ച വന്നുവെന്നാണ് പ്രാഥമിക നിഗമനം. കാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ക്ക് സാധാരണയുള്ള പൊലീസ് സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. കയറാനും ഇറങ്ങാനും ഒറ്റ കവാടം മാത്രമുള്ള ആംഫി തീയ്യേറ്ററിനു പുറത്തുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ പോയതും പെട്ടനുണ്ടായ മഴയുമാണ് അപകടത്തിലേക്ക് നയിച്ചത്. അസ്വാഭാവിക മരണത്തിന് ക...

പൊലീസുകാരനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് നാലുമാസം തടവ്

കാസര്‍കോട്: പൊലീസുകാരനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് കോടതി നാലുമാസം തടവ് ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ കാരാട്ട് നൗഷാദിനാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് ടി ബിജു തടവ് ശിക്ഷ വിധിച്ചത്. 2018 ആഗസ്ത് 20ന് രാത്രി 10 മണിക്ക് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ അക്രമം കാണിച്ച കാരാട്ട് നൗഷാദിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ അരയില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച കേസിലാണ് ശിക് ഷ. ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത് അന്നത്തെ എസ്.ഐ ആയിരുന്ന ഇ.ജെ ജോസഫായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ചന്ദ്രമോഹന്‍ ഹാജരായി.

യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിമാണ്ടില്‍

ബദിയടുക്ക: മത്സ്യ വില്‍പ്പനക്കാരനായ യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. പെര്‍ള കണ്ണാടിക്കാനയിലെ മുഹമ്മദ് നവാസ് എന്ന കത്തി നൗഷാദിനെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. പെര്‍ള ചെക്ക് പോസ്റ്റിന് സമീപം മത്സ്യവില്‍പ്പന നടത്തുന്ന മൊയ്തീന്‍കുഞ്ഞി(36)യെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നൗഷാദിനെതിരെ ബദിയടുക്ക പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. അന്വേഷണത്തിനായി നൗഷാദിന്റെ വീട്ടിലെത്തിയ ബദിയടുക്ക എസ്.ഐ അന്‍സാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തില്‍ നൗഷാദ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും, ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത; 5 ദിനം മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ  മിതമായ/ ഇടത്തരം  മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മാലിദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് മഴ സാധ്യത. ഇത് കൂടാതെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ  സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗം അറിയിപ്പ്. നാളെയോടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി നവംബർ ഇരുപത്തിയേഴോടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് - വടക്ക്പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ ഇരുപത്തിയൊൻപതോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും  ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.  മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പ്രത്യേക ജാഗ്രതാ നിർദേശം  27.11.2023: തെക്കൻ  ആൻഡമാൻ കടൽ അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 45 കിലോമീ...

ചന്ദ്രഗിരി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം തളങ്കര ഹാർബറിൽ നിന്നും കണ്ടെടുത്തു

കാസർകോട് :ചന്ദ്രഗിരി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം തളങ്കര ഹാർബറിൽ നിന്നും കണ്ടെടുത്തു .ഉളിയത്തടുക്ക ഷിറിബാഗിലു റഹ്മത് നഗറിലെ മുഹമ്മദിന്റെ മകൻ ഹസൈനാർ ( 46 ) ആണ് മരിച്ചത് .ശനിയാഴ്ച രാവിലയോടെ തളങ്കര ഹാർബറിനടുത്ത് വെച്ചാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് വ്യാപാരി പുഴയിൽ ചാടിയത്. 

ബേക്കൽ ആർട്ട് ഫോറം ഉദ്ഘാടനം

  പള്ളിക്കര : കലാ സാംസ്കാരിക രംഗത്തെ ഒരു കൂട്ടം പ്രവർത്തകർ ഒത്തുചേർന്ന് രൂപം നൽകിയ ബേക്കൽ ആർട്ട് ഫോറം ഉദ്ഘാടനം നവംബർ 26ന് ഞായറാഴ്ച പള്ളിക്കര ജി.എം.യു.പി.സ്കൂളിൽ വെച്ച് നടക്കും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ കണ്ണൂർ സർവ്വകലാശാല ബഹുഭാഷ പഠനകേന്ദ്രം ഡയറക്ടർ ഡോ. എ. എം. ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിക്കും. മുതിർന്ന മാധ്യമ പ്രവർത്തകൻ റഹ്‌മാൻ തായലങ്ങാടി മുഖ്യാതിഥിയാകും.  റഹ്‌മാൻ തായലങ്ങാടിയുടെ "വാക്കിന്റെ വടക്കൻ വഴികൾ'' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയും നടക്കും.  കവിത ചെർക്കള, സുമയ്യ തായത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. ആലോചന യോഗം കെ.ഇ.എ ബക്കർ ഉദ്ഘാടനം ചെയ്തു. ആർട്ട് ഫോറം പ്രസിഡന്റ് അബു ത്വാഈ അധ്യക്ഷനായി. സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, ട്രഷറർ ബി.എം.മുഹമ്മദ് കുഞ്ഞി, റിട്ട.ഡി. വൈ.എസ്.പി. കെ.ദാമോദരൻ തച്ചങ്ങാട്, റിട്ട. അസിസ്റ്റൻറ് സെയിൽ ടാക്സ് കമ്മീഷണർ ഗോപാലൻ പളളിക്കര, സുൽഫിക്കർ അലി, രാജേന്ദ്രപ്രസാദ്, എം.എ.ഹംസ, രാജേഷ് കൂട്ടക്കനി, അഷറഫ് മൗവ്വൽ, സാലിം ബേക്കൽ, രാജേഷ് പള്ളിക്കര, മുഹമ്മദലി മഠം, ഖാലിദ് പള്ളിപ്പുഴ എന്നിവർ സംസാരിച്ചു.

രാജസ്ഥാനില്‍ ഇന്ന് ജനവിധി, വോട്ടെടുപ്പ് ആരംഭിച്ചു,199 മണ്ഡലങ്ങൾ ബൂത്തിൽ; പ്രതീക്ഷയോടെ മുന്നണികൾ

ജയ്പൂർ : രാജസ്ഥാൻ നിയമസഭയിലേക്കുളള വോട്ടെടുപ്പ് ആരംഭിച്ചു. 200 മണ്ഡലങ്ങളില്‍199 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ 7 മണി മുതലാണ് തെരഞ്ഞെടുപ്പ്. അഞ്ച് കോടിയലധികം വോട്ടര്‍മാര്‍ക്കായി 51,756 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗലോട്ട് ജോധ് പൂരിലെ സര്‍ദാര്‍ പുരയിലും, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝല്‍റാ പതാനിലും വോട്ട് രേഖപ്പെടുത്തും. വിജയപ്രതീക്ഷ ആവർത്തിച്ച മുഖ്യമന്ത്രി അശോക് ഗലോട്ട്,  മികച്ച ഭൂരിപക്ഷത്തിൽ കോൺഗ്രസിന് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രതികരിച്ചു. കേരളത്തിലേത് പോലെ ഭരണത്തുടർച്ചയുണ്ടാകും. സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ഗുണം ചെയ്യുമെന്നും ഗലോട്ട് കൂട്ടിച്ചേർത്തു.   കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍ പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീട് നടക്കും. മുന്‍കാലങ്ങളിലേത് പോലെ തരംഗമില്ലെങ്കിലും മോദി മുഖമായ തെരഞ്ഞെടുപ്പിലൂടെ ഭരണമാറ്റത്തിനാണ് ബിജെപിയുടെ ശ്ര...

2011 ന് ശേഷം ജനിച്ചവർ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരിൽ ഉള്‍പ്പെടില്ലെന്ന് ആരോഗ്യ വകുപ്പ് ഉത്തരവ്, പ്രതിഷേധം

കാസർകോട് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 ന് ശേഷം ജനിച്ചവര് ഉള്‍പ്പെടില്ലെന്ന് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവ്. ഇതോടെ പ്രതിഷേധവുമായി കാസര്‍കോട് ജില്ലയിലെ ദുരിത ബാധിതർ രംഗത്തെത്തി. 2011 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉല്‍പ്പെടില്ലെന്നാണ് കേരള ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. 2005 ഒക്ടോബര്‍ 25 നാണ് കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ആഘാതം ആറ് വര്‍ഷം മാത്രമേ നിലനില്‍ക്കൂ എന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും, 4 പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നീക്കം ഇതോടെ 6728 പേരുടെ പട്ടികയില്‍ നിന്ന് ആയിരത്തിലേറെ കുട്ടികള്‍ പുറത്താകും. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് അഞ്ച് ലക്ഷം ധനസഹായം കിട്ടിയവരാണിവര്‍. സര്‍ക്കാറിന്‍റെ മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. 2011 ന് ശേഷവും ഒട്ടേറെ കുഞ്ഞുങ്ങള്‍ ദുരിത ബാധിതരായി ജനിച്ചിട്ടുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ആരോഗ്യ വകുപ്പിന്‍റെ ഇത്തരമൊരു ഉത്തരവ...

പെര്‍ളയില്‍ എസ്‌.ഐയെയും സംഘത്തെയും കാര്‍ കയറ്റി കൊല്ലാന്‍ ശ്രമം; 8 പേർക്ക് എതിരെ കേസ്

  കാസർകോട്: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച്‌ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമം. എട്ടുപേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ്‌ കേസെടുത്തു.ഇന്നലെ രാത്രി പെര്‍ള ചെക്ക്‌ പോസ്റ്റിലാണ്‌ സംഭവം. പെര്‍ള, നല്‍ക്ക ഹൗസിലെ ബി.മൊയ്‌തീന്‍ കുഞ്ഞിയെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി കത്തി നൗഷാദിനെ അറസ്റ്റു ചെയ്യാന്‍ എത്തിയ ബദിയഡുക്ക എസ്‌.ഐ എന്‍.അന്‍സാറിനം സംഘത്തിനും നേരെയാണ്‌ ആക്രമം ഉണ്ടായത്‌. സംഭവത്തില്‍ കത്തി നൗഷാദിനെയും അക്രമത്തിനു ഉപയോഗിച്ച കാറും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

മുളിയാറില്‍ കാട്ടുപന്നി ആക്രമണം; സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്ക്

  കാസര്‍കോട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. ജി.യു.പി സ്‌കൂള്‍ മുണ്ടക്കൈയിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഹൈദരിനാ(8)ണ് പരിക്ക്. മുതലപ്പാറയിലെ സാബിത്ത് ക്വാട്ടേഴ്സില്‍ താമസിക്കുന്ന സാക്കിബിന്റെ മകനാണ്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. സഹോദരനൊപ്പം സ്‌കൂളിലേക്ക് നടന്ന് പോവുന്നതിനിടെ റോഡിലേക്ക് ചാടിയ കാട്ടുപന്നി വിദ്യാര്‍ഥിയെ ആക്രമിക്കുകയായിരുന്നു. ചെവിക്കും മുഖത്തും കാലിനുമാണ് പരിക്കേറ്റത്. ഹൈദരിന്റെ നിലവിളിയെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ പന്നി കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയിരുന്നു. നാട്ടുകാര്‍ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളിയാര്‍ പഞ്ചായത്തിലെ വിവിധസ്ഥലങ്ങളില്‍ കാട്ടുപന്നി അക്രമണം വര്‍ദ്ധിച്ചുവരികയാണെന്നും, വനം വകുപ്പ് അടിയന്തിരമായും ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രദേശത്ത് കാട്ടുപോത്തിന്റെയും ആക്രമണ ഭീഷണിയുണ്ട്.

മൂന്നാം ദിവസവും അനക്കമില്ല; സ്വർണവില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടർന്നു. ചെവ്വാഴ്ച സ്വർണവില 240 രൂപയോളം ഉയർന്നിരുന്നു. യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം, സ്വർണ്ണത്തിന്റെ വില വർദ്ധനവിനെ തൽക്കാലം പിടിച്ചു നിർത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ വിപണി വില 5685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4715 രൂപയുമാണ്. വെള്ളിയുടെ വില ശനിയാഴ്ച ഒരു രൂപ കുറഞ്ഞെങ്കിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. നവംബറിലെ  സ്വർണവില ഒറ്റനോട്ടത്തില്‍ നവംബർ 1 - ഒരു പവന്‍ സ്വര്‍ണത്തിന് 240  രൂപ കുറഞ്ഞു.  വിപണി വില 45,120 രൂപ നവംബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,200 രൂപ നവംബർ 3 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,280 രൂപ നവംബർ 4 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 45,200 രൂപ നവംബർ 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് മുന്നറിയിപ്പ്. എറണാകുളം കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.  വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴ ശക്തമാകാൻ സാധ്യതയുണ്ട്. നാളത്തോടെ തുലാവർഷം ദുർബലമായക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ് അറിയിക്കുന്നത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തീരത്തേക്ക് മടങ്ങിവരണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള- തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

സുഹൃത്തിന് സന്ദേശം അയച്ച ശേഷം ആളുകള്‍ നോക്കി നില്‍ക്കെ കാർ നിർത്തി വ്യാപാരിയായ യുവാവ് ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്നും പുഴയില്‍ ചാടി; തിരച്ചില്‍ തുടരുന്നു

കാസര്‍കോട്: സുഹൃത്തിന് സന്ദേശമയച്ച ശേഷം ആളുകള്‍ നോക്കി നില്‍ക്കെ കാര്‍ നിര്‍ത്തി വ്യാപാരിയായ യുവാവ് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയതായി പൊലീസ്. വെള്ളിയാഴ്ച (24.11.2023) രാവിലെ 7.30 മണിയോടെയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും എത്തി കാണാതായ യുവാവിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. കാസര്‍കോട് നഗരത്തിലെ വ്യാപാരിയാണ് പുഴയില്‍ ചാടിയതെന്നാണ് വിവരം. ഇദ്ദേഹം വന്ന ഹോന്‍ഡാ സിറ്റി കാര്‍ പാലത്തിന് സമീപം നിര്‍ത്തിയാണ് പുഴയില്‍ ചാടിയതെന്നാണ് പൊലീസ് പറയുന്നത്. മൊബൈലും മറ്റും കാറില്‍ തന്നെ വച്ചിരുന്നു. സമീപത്തായി ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാരും തിരച്ചിന് ഇറങ്ങിയിട്ടുണ്ട്. നിരവധിയാളുകള്‍ വിവരമറിഞ്ഞ് പാലത്തിന് സമീപം എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും നല്ല അടിയൊഴുക്കുള്ള സ്ഥലത്താണ് യുവാവ് ചാടിയിരിക്കുന്നതും പൊലീസ് വ്യക്തമാക്കി

ആശ്വാസത്തിന്‍റെ തിരിനാളം; ഗാസയിൽ ഇന്ന് മുതൽ 4 ദിവസം വെടിനിർത്തൽ, ആദ്യ സംഘം ബന്ദികളെ ഹമാസ് മോചിപ്പിക്കും

ഗാസ: ഗാസ മുനമ്പിൽ ആശ്വാസത്തിന്‍റെ തിരിനാളം. താൽക്കാലിക വെടിനിർത്തൽ പശ്ചിമേഷ്യൻ സമയം ഇന്ന് രാവിലെ ഏഴ് മുതൽ തുടങ്ങി. ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് വൈകീട്ട് നാല് മണിയോടെ ഹമാസ് മോചിപ്പിക്കും. ഇതിന് ശേഷം ഇസ്രായേൽ തങ്ങളുടെ പക്കലുള്ള ബന്ദികളെ മോചിപ്പിക്കും. ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു. ഗാസയില്‍ നാല് ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറാണ് നിര്‍ണായക ചർച്ചകൾക്ക് മധ്യസ്ഥം വഹിച്ചത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തില്‍ വന്നത്. ഇന്ന് കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രയേൽ ഇന്‍റലിജൻസ് വിഭാഗത്തിന് ഹമാസ് ഇന്നലെ കൈമാറിയിരുന്നു. വൈകീട്ട് നാല് മണിക്ക് ബന്ദികളുടെ ആദ്യ ബാച്ചിലെ ആളുകളെ കൈമാറാനാണ് തീരുമാനം. പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്ന് ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബന്ദികളുടെ ആദ്യബാച്ചിനെ റെഡ്ക്രോസിനാണ് കൈമാറുക. നാല് ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കാനാണ് കരാറെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി എക്സിലൂട...

മാലദ്വീപ് മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂന മർദ്ദപാത്തി; കേരളത്തിൽ 5 ദിവസം കൂടി മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ  അടുത്ത 5  ദിവസം ഇടി മിന്നലോടു കൂടിയ  മിതമായ, ഇടത്തരം  മഴയ്ക്ക്  സാധ്യത.   നവംബർ 23 -25 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ശക്തമായ മഴയ്ക്കും ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു .പത്തനംത്തിട്ട, ഇടുക്കി , കോഴിക്കോട് ജില്ലകളിൽ തീവ്രമഴയുണ്ടായേക്കുന്നതിനാൽ ഓറഞ്ച് അലേർട്ടും മറ്റ് 6 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.നവംബർ 25 ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 26 ഓടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും തുടർന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു  നവംബർ 27 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ ക്രന്ദ്രം അറിയിക്കുന്നു.കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്ത്, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.95 കിലോ സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍: മലദ്വാരത്തില്‍ കടത്തി കൊണ്ടുവന്ന ഒരു കിലോ 95 ഗ്രാം സ്വര്‍ണ്ണ ഗുളികകളുമായി യുവാവ് അറസ്റ്റില്‍. ചപ്പാരപ്പടവ്, കൂവേരി സ്വദേശി ഹമീദ്-മുഹമ്മദിനെയാണ് ഇന്നു രാവിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസിന്റെ പിടിയിലായത്. രാവിലെ ദുബായില്‍ നിന്നു എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. പരിശോധന കഴിഞ്ഞു നടന്നു നീങ്ങുന്നതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ മാറ്റി നിര്‍ത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. പിന്നീടാണ് മലദ്വാരത്തില്‍ സ്വര്‍ണ്ണ ഗുളികകള്‍ ഒളിപ്പിച്ചു വച്ചിട്ടുള്ളതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് സ്വര്‍ണ്ണം പുറത്തെടുത്തു. പിടിയിലായ സ്വര്‍ണ്ണത്തിനു 66.77 ലക്ഷം രൂപ വിലവരും. സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിച്ചു കയറ്റം ഉണ്ടായതോടെ സ്വര്‍ണ്ണക്കള്ളക്കടത്തും കുത്തനെ ഉയര്‍ന്നതായാണ് അധികൃതരുടെ വിലയിരുത്തല്‍. സമീപ ദിവസങ്ങളിലായി കണ്ണൂര്‍, കോഴിക്കോട്, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ കോടികണക്കിനു രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണമാണ് പിടിയിലായത്.

സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

  സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു. 1927 ഏപ്രിൽ 30നാണ് ജനനം. 1950 നവംബര്‍ 14-നാണ് ഫാത്തിമ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് ആയും 1974-ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984-ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബര്‍ 6-ന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രില്‍ 29-നാണ് വിരമിച്ചത്.

പതിനഞ്ചുകാരിയെ 11 വയസു മുതൽ ലൈംഗിക പീഡനത്തിനിരയാക്കി; പിതാവ്‌ അറസ്റ്റില്‍; പിടിയിലായത് മേൽപറമ്പ് സ്വദേശി

കാസർകോട് : പതിനഞ്ചുകാരിയായ മകളെ നാലു വര്‍ഷക്കാലമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്ന പിതാവിനെ പൊലീസ്‌ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്‌തു. നാല്‍പ്പതുകാരനാണ്‌ മേല്‍പറമ്പ്‌ പൊലീസിന്റെ പിടിയിലായത്‌. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 376, 376(2), (എഫ്‌), (എന്‍), 376 (3), 376 (എ) (ബി), 354 (ബി), 75 (ജെ.ജെ) തുടങ്ങിയ വകുപ്പുകളാണ്‌ ചുമത്തിയത്‌. 11-ാം വയസിലാണ്‌ പെണ്‍കുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്‌. എന്നാല്‍ ഭയം കാരണം കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടയിലാണ്‌ പെണ്‍കുട്ടി തന്റെ ദുരനുഭവം വ്യക്തമാക്കിയത്‌. വിവരം സ്‌കൂള്‍ അധികൃതര്‍ മേല്‍പ്പറമ്പ്‌ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ പിതാവിനെ അറസ്റ്റു ചെയ്‌തത്‌. വൈദ്യ പരിശോധന നടത്തിയശേഷം പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ്; പരസ്യപ്രചരണം ഇന്ന് അവസാനിക്കും

രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 200 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്. ഭരണം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പരമാവധി മണ്ഡലങ്ങളിൽ നേരിട്ടത്തി പ്രചാരണം നടത്തുകയാണ്.കോൺഗ്രസ്‌ ഒറ്റക്കെട്ടാണെന്നും 150ലധികം സീറ്റുകൾ നേടുമെന്ന് കോൺഗ്രസ്‌ വക്താവ് പവൻ ഖേഡ പറഞ്ഞു. ഗലോട്ട് സർക്കാരിന്‍റെ ജനക്ഷേമ പദ്ധതികൾ, കർഷകർക്കുള്ള മോഹന വാഗ്ദാനങ്ങൾ, ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി വോട്ടർമാർക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയാണ് കോൺഗ്രസ്. എന്നാൽ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമാണ് ബി.ജെ.പിയുടെ പ്രധാന പ്രചാരണ ആയുധം. അതേസമയം ഗെഹ്‍ലോട്ട് സച്ചിൻ പൈലറ്റ് അധികാര തർക്കവും അഴിമതി ആരോപണവും ഗെഹ്‍ലോട്ട് സർക്കാരിന് വെല്ലുവിളി ആകുമ്പോൾ പാർട്ടിക്കകത്തെ പടലപ്പിണക്കങ്ങളാണ് ബി.ജെ.പിക്ക...

റോബിനെ' വീണ്ടും തടഞ്ഞ് എംവിഡി; നടപടി വൻ പൊലീസ് സന്നാഹത്തോടെ, പിഴ അടപ്പിച്ചു

പത്തനംതിട്ട: റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി. കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രയിൽ പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് റോബിൻ ബസ് എംവിഡി തടഞ്ഞത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു നടപടി. 7500 രൂപ പിഴ അടപ്പിച്ച ശേഷം വാഹനം വിട്ടു. അതേസമയം, പത്തനംതിട്ട-കോയമ്പത്തൂർ യാത്ര തുടരുകയാണ് റോബിൻ ബസ്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ ബസ് വാളയാര്‍ അതിര്‍ത്തി കടന്നപ്പോഴാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ബസ് 10,000 രൂപ പിഴ അടച്ചതിന് ശേഷമാണ് ഉടമയായ ഗിരീഷിന് വിട്ടുനല്‍കിയത്.  പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. കോയമ്പത്തൂർ സെൻട്രൽ ആര്‍ടിഒയുടെതാണ് നടപടി.  മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്ചകൂടി നീട്ടിയിരുന്നു. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സഹാചര്യത്തിൽ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്തായിരുന്നു കോടതിയുടെ തീരുമാനം. റോബിൻ ബസ് നിയമ ലംഘനങ്ങൾ തുടരുകയാണെന്ന് സർക്കാർ...

പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു: ദുരിതം

ഉപ്പള: പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു. ഉപ്പള ബസ് സ്റ്റാന്റിന് മുന്‍വശത്താണ് പണി പൂര്‍ത്തിയാകാത്ത ഓവുചാല്‍ ഉള്ളത്. സമീപത്തെ ഹോട്ടലുകളില്‍ നിന്നും ഫ്‌ളാറ്റില്‍ നിന്നുമുള്ള മലിനജലം പൈപ്പിട്ട് ഈ ഓവുചാലിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്യുന്നത്. അഴുക്ക് വെള്ളം ഒഴുകിപ്പോകാതെ ഇവിടെ തന്നെ കെട്ടിക്കിടക്കുന്നു. അസഹ്യമായ ദുര്‍ഗന്ധമാണ് ഇതില്‍ നിന്നും ഉയരുന്നത്. വ്യാപാരികളും യാത്രക്കാരും അടക്കമുള്ളവര്‍ ഇതുമൂലം കടുത്ത ദുരിതത്തിലാണ്.

10 വയസ്സുകാരിയെ ലിഫ്ടിൽ കയറ്റി പീഡിപ്പിച്ച 51 കാരൻ അറസ്റ്റിൽ

  കാസർകോട്:10 വയസ്സുകാരിയെ പ്രലോഭിപ്പിച്ചു ലിഫ്ടിൽ കയറ്റി പീഡിപ്പിച്ച 51 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു ബദിയഡുക്ക പെർഡാലയിലെ മുഹമ്മദിനെ (51) യാണ് ഇൻസ്പെക്ടർ ഇം അനൂപും എസ്.ഐ വി.കെ. അനീഷുo ചേർന്ന് ഇന്നു വൈകിട്ട് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മാതാവുമൊത്ത് ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. മാതാവ് ഡോക്ടറെ കണ്ടു മരുന്നു വാങ്ങാൻ പോയപ്പോഴായിരുന്നു മുഹമ്മദ് പെൺകുട്ടിയെ ലീഫ് ട് കാണാൻ കൂട്ടിയത്. ലിഫ്ടിൽ വച്ചു പീഡിപ്പിക്കുകയും ചെയ്തു. മരുന്നു വാങ്ങി തിരിച്ചെത്തിയ മാത്രാവ് മകളെ കാണാതെ അമ്പരന്നു.. അതിനിടയിൽ ലിഫ്ടിനടുത്തു പരിഭ്രമിച്ചതിൽക്കുകയായിരുന്ന മകളോടെ വിവരമാരാഞ്ഞു. കുട്ടി സംഭവങ്ങൾ വിവരിക്കുകയും മാതാവ് കുട്ടിയുമായി സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. ആശുപത്രിയിലെ സി.സി. ക്യാമറ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടി കൂടിയതു്.