

വിദ്യാനഗർ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഓഡിറ്റോറിയത്തിൽഈയിടെ അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരികളായ റംല ബീഗത്തെയും വിളയിൽ ഫസീലയുടെയും നിര്യാണത്തിൽ കലാകാരൻ മാരുടെ സംഘടനയായ ഉത്തരമലബാർ മാപ്പിള ആർട്സ് സൊസൈറ്റി (ഉമ്മാസ്) കാസർഗോഡ് അനുസ്മരിച്ചു. ജീവിതകാലം മുഴുവൻ മാപ്പിള കലയെ നെഞ്ചോട് ചേർത്ത് മരണമില്ലാത്ത മാപ്പിള ഗാനങ്ങൾ സമ്മാനിച്ച പകരം വെക്കാനില്ലാത്ത ഇത്തരം പ്രതിഭകളുടെ വിയോഗം കലാരംഗത്തിന് നികത്താനാകാത്ത നഷ്ടം തന്നെയാണെന്ന് അനുസ്മരണ പ്രഭാഷണം ഉദ്ഘടനം ചെയ്തു കൊണ്ട് പ്രശസ്ത കലാകാരൻ ഖമറുദ്ദീൻ കീച്ചേരി ഓർമപ്പെടുത്തി.. യോഗത്തിൽ ഉമ്മാസ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കം ആദ്യക്ഷത വഹിച്ചു.. സെക്രട്ടറി മൻസൂർ കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു. അസീസ് പുലിക്കുന്ന്, KK അബ്ദുള്ള, ഇസ്മായിൽ തളങ്കര, cv മുഹമ്മദ് കുഞ്ഞി, ആദിൽ അത്തു, ബഷീർ സി എച്ഛ്, സീന കണ്ണൂർ, മുഹമ്മദ് മൈമൂൺ, നിസാർ ബദിര, ഹാരിഫ് റിമിക്സ്, ശാക്കിർ ഉദുമ, ഹനീഫ ഇ കെ, റിയാസ് മലപ്പുറംഎന്നിവർ സംസാരിച്ചു.. ഖദീജ പയ്യന്നൂർ അനുസ്മരണ ഗാനം ആലപിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ