മംഗളൂരു: അധോലോകനായകന്‍ രവി പൂജാരിയുടെ കൂട്ടാളിയായ മഞ്ചേശ്വരം സ്വദേശി മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഹനീഫ് എന്ന അലി മുന്നയെയാണ് മംഗളൂരു സൗത്ത് ഡിവിഷന്‍ എ.സി.പി ധന്യ നായകിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡ, കാസര്‍കോട് ജില്ലകളിലടക്കം വെടിവെപ്പ്, വധശ്രമം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അലി മുന്നയെന്ന് പൊലീസ് പറഞ്ഞു.
തീരദേശ മേഖലയില്‍ അധോലോക നായകന്‍ രവി പൂജാരിയുടെ നിര്‍ദേശപ്രകാരമാണ് മുന്ന കുറ്റകൃത്യങ്ങള്‍ നടത്തിവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കര്‍ണാടകയിലെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വെടിവെപ്പ്, കവര്‍ച്ചകള്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളില്‍ മുന്നക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. കൊണാജെ, മംഗളൂരു നോര്‍ത്ത്, പുത്തൂര്‍, ബാര്‍കെ, വിട്‌ല, ഉള്ളാള്‍, ബംഗളൂരു എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2010ലും 2013ലും ടെങ്കള ബേവിഞ്ചയില്‍ നടന്ന വെടിവെപ്പ് കേസുകളിലും മുന്ന പ്രതിയാണ്.
മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയികളില്‍ കവര്‍ച്ച ഉള്‍പ്പെടെയുള്ള കേസുകളും മുന്നക്കെതിരെ നിലവിലുണ്ട്. സഞ്ജീവ സില്‍ക്‌സിലും മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലും പുത്തൂര്‍ രാജധാനി ജ്വല്ലേഴ്‌സിലും വെടിവെപ്പ് നടത്തിയ കേസിലും മുന്ന പ്രതിയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ