എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി മുങ്ങി; എട്ടുവര്‍ഷത്തിന് ശേഷം പ്രതിയെ പിടികൂടി റെയില്‍വേ പൊലിസ്
കാസര്‍കോട്: പോക്‌സോ കേസിലെ പ്രതിയെ ട്രെയിനില്‍ യാത്ര ചെയ്യവെ റെയില്‍വേ പൊലീസ് പിടികൂടി. ബേക്കല്‍ ഇല്യാസ് നഗര്‍ സ്വദേശി അബ്ദുള്ള(55)ആണ് പിടിയിലായത്. ബേക്കല്‍ പൊലീസ് എട്ടുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് ഇയാള്‍. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വരെയുള്ള നേത്രാവതി എക്‌സ്പ്രസില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാള്‍ മുംബൈയില്‍ നിന്നും നാട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം പൊലീസിനു ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് വിവരം റെയില്‍വേ പൊലീസിന് കൈമാറിയിരുന്നു. മംഗളൂരുവില്‍ പൊലീസ് ട്രെയിനില്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രതി സമര്‍ഥമായി മുങ്ങുകയായിരുന്നു. കാസര്‍കോട് റെയില്‍വേ പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ട്രെയിന്‍ കാസര്‍കോട് എത്തിയപ്പോള്‍ എസ്‌ഐ രജികുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ എംവി പ്രകാശന്‍ പിലിക്കോട്, സിവില്‍ പൊലീസ് ഓഫീസര്‍ ഹിദായത്തുള്ള എന്നിവര്‍ അബ്ദുല്ലയെ കയ്യോടെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിനു ശേഷം പ്രതിയെ ബേക്കല്‍ പൊലീസിന് കൈമാറി. പ്രതിയെ ഉച്ചയോടെ കാസര്‍കോട് കോടതയില്‍ ഹാജരാക്കി. എട്ടുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുങ്ങി നടന്ന ഇയാള്‍ക്കെതിരെ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ