കാസര്‍കോട്: കളമശ്ശേരിയില്‍ ഒരാളുടെ മരണത്തില്‍ ഇടയാക്കിയ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലും പരിശോധന തുടങ്ങി. റെയില്‍വേ സംരക്ഷണ സേന, കേരള പൊലീസ്, ഡോഗ്, ബോംബ് സ്‌ക്വാഡ് സംയുക്തമായാണ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പരിശോധന നടത്തിയത്. കാസര്‍കോട് ഡി.വൈഎസ്.പി പികെ സുധാകരന്‍, ആര്‍പിഎഫ് എസ് കതിരേഷ് ബാബു, റെയില്‍വേ പൊലീസ് എസ്.ഐ റജികുമാര്‍, എ.എസ്‌ഐ എം.വി പ്രകാശന്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. സ്‌ഫോടന പശ്ചാത്തലത്തില്‍ കോഴിക്കോട്, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും ബോംബ് സ്‌ക്വാഡ്, പൊലീസ്, ആര്‍പിഎഫ് സംയുക്ത പരിശോധന നടത്തുകയാണ്. ഷോപിംഗ് മാള്‍, ബസ് സ്റ്റാന്‍ഡ്, പ്രാര്‍ത്ഥന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക ജാഗ്രതനിര്‍ദ്ദേശം നല്‍കി. അതേസമയം, പത്തനംതിട്ട പരുമലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പരുമലയില്‍ പെരുന്നാള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ