കുമ്പളയിലെ കോളേജ് വിദ്യാർത്ഥികൾ ബസ്സ് തടഞ്ഞ സംഭവത്തെ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചു; ബിജെപി നേതാവ് അനിൽ ആന്‍റണിക്കെതിരെ കാസർകോട് കേസ്
കാസർകോട്: വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണിക്കെതിരെ കാസർകോട് സൈബർ പൊലീസ് കേസ്സെടുത്തു.കുമ്പളയിലെ കോളേജ് വിദ്യാർത്ഥിനികൾ ബസ്സ് തടഞ്ഞതുമായി ബന്ധപ്പെട്ട് എക്സ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തുന്ന രീതിയിൽ പോസ്റ്റ് ചെയ്തതിനാണ് കേസ്സെടുത്തിരിക്കുന്നത്.എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ.എം.ടി സിദ്ദാർദ്ധൻ ആണ് അനിൽ ആന്‍റണിക്കെതിരെ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. ഇത് പിന്നീട് സൈബൽ സെല്ലിന് കൈമാറുകയായിരുന്നു. വിദ്യാർത്ഥിനികൾ സ്വകാര്യ ബസ്സ് തടഞ്ഞിട്ടപ്പോൾ ബസിനകത്തുള്ള വീട്ടമ്മ ഇത് ചോദ്യം ചെയ്തിരുന്നു. ഇതിന് വിദ്യാർത്ഥിനികൾ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വർഗ്ഗീയവിദ്വേഷം പരത്തുന്ന തരത്തിൽ വ്യാഖ്യാനിച്ചത്. വിഷയത്തിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.ജെ.എസ് അഖിൽ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ബസിൽ ഇതര മതസ്ഥയോട് ബുർക്ക ധരിക്കാൻ നിർബന്ധിക്കുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടന്നത്.ഇത് അനിൽ ആന്‍റണി അടക്കമുള്ളവർ വ്യാപകമായി ഷെയർ ചെയ്യുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ