വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; സ്ഥിരീകരിച്ചത് ഐസിഎംആർ; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം
കൽപ്പറ്റ: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ബത്തേരി, മാനന്തവാടി താലൂക്കുകളിൽ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആർ അറിയിച്ചത്. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.കോഴിക്കോട് നിപ നിയന്ത്രിക്കാൻ കഴിഞ്ഞു.നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ 42 ദിവസം ഇൻക്യുബേഷൻ പിരീഡ് നാളെയവസാനിക്കും. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം തുടക്കത്തിലെ തിരിച്ചറിഞ്ഞതും കൃത്യമായ ഇടപെടൽ നടത്തിയതും സഹായകരമായി. കൂട്ടായ പ്രവർത്തനങ്ങളിലൂടെ നിപ നിയന്ത്രണത്തിലേക്ക് എത്താൻ സഹായിച്ചുവെന്നും മന്ത്രി വിശദീകരിച്ചു. നേരത്തെ പേരാമ്പ്ര മേഖലകളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ സ്ഥിരീകരിച്ചിരുന്നു.ഇതിനോട് ചേർന്ന് കിടക്കുന്ന വനമേഖലകൾ വരുന്ന സ്ഥലമാണ് മാനന്തവാടി ഉൾപ്പെടുന്ന സ്ഥലങ്ങൾ.നിപ ഒന്നിൽ കൂടുതൽ റിപ്പോർട്ട് ചെയ്ത പശ്ചാതലത്തിലായിരുന്നു ഇവിടെ നിന്ന് വവ്വാലുകളിൽ നിന്ന് സ്രവ പരിശോധനക്ക് സാംപിളുകൾ ശേഖരിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ