ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ വ്യാജ വെബ്ബ് സൈറ്റ് ഉണ്ടാക്കി 1.25 കോടി തട്ടി; കാസർകോട് പെരുമ്പള സ്വദേശി അറസ്റ്റില്‍
കോട്ടയം: വിദേശ ട്രേഡിങ്ങ് കമ്പനിയുടെ പേരില്‍ വ്യാജ സൈറ്റ് നിര്‍മ്മിച്ച് യുവാവിനെ കബളിപ്പിച്ച ശേഷം 1.25 കാല്‍ കോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ കാസര്‍കോട്, പെരുമ്പള സ്വദേശി അറസ്റ്റില്‍. പെരുമ്പള അംഗനവാടിക്കു സമീപത്തെ ടി.റാഷിദി(29)നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്‌തത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ യുവാവ് നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. വ്യാജഫേസ്‌ബുക്ക് ഐഡി ഉപയോഗിച്ചാണ് റാഷിദ് പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് വ്യാജ ഷെയര്‍ ട്രേഡിംഗ് വെബ്‌സൈറ്റ് നിര്‍മ്മിച്ച് പരാതിക്കാരനില്‍ നിന്നു 1,24,19,15 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ലാഭം ലഭിപ്പിക്കുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപിക്കാൻ യുവാവിനെ പ്രലോഭിപ്പിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ