കായിക മേളക്കിടെ വിദ്യാർത്ഥികളുടെ കയ്യാങ്കളി; കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി; പൊലീസ് ലാത്തിവീശി
കാസർകോട് : സ്‌കൂള്‍ കായികമേള നടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞ് എത്തിയ പൊലീസ് ലാത്തിവീശിയതോടെ വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. കഴിഞ്ഞ ദിവസം കുമ്പള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്താണ് സംഭവം. സ്‌കൂളില്‍ കായികമേള നടക്കുന്നതിനിടയില്‍ പുറമെ നിന്നും എത്തിയ വിദ്യാര്‍ത്ഥികളുമായി സ്കൂളിലെ വിദ്യാർത്ഥികളുടെ സംഘം വാക്കുതര്‍ക്കം ഉണ്ടായതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തല്ലില്‍ ഏര്‍പ്പെട്ടതോടെ പൊലീസെത്തി ലാത്തിവീശി ഓടിക്കുകയായിരുന്നു. ഇതോടെ ചിതറിയോടിയ വിദ്യാര്‍ത്ഥികള്‍ കടകളിലും മറ്റും ഓടി കയറിയാണ് രക്ഷപ്പെട്ടത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ