കാസർകോട്:പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് ചെയ്തതിൽ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. കാസർകോട് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ അയാൾക്ക് ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോയത്. കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഉദ്ഘാടന പ്രസംഗം തീരുന്നതിന് മിനിട്ടുകൾ ബാക്കി ഉള്ളപ്പോഴാണ് കുപിതനായി വേദി വിട്ടത്. മൊമെൻ്റോ കൈമാറുന്നതിന് ആണ് അനൗൺസ്മെൻ്റ് നടത്തിയത്.സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. രാവിലെയാണ് വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ജില്ലയിലെത്തിയത്.
സഹകരണ മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ ശ്രമിക്കുന്നുവെന്ന് പ്രസംഗം നിർത്തുന്നതിന് മുൻപ് മുഖ്യമന്ത്രി പറഞ്ഞു.ചില പുഴുക്കുത്തുകൾ ചിലയിടങ്ങളിൽ ഉണ്ടാവാം. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സഹകരണ മേഖലയാകെ മോശമാണെന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്ടിക്കുന്നുവെന്നും കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണത്തെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ