കാസര്‍കോട്: റോഡിലെ കുഴിയില്‍ വീണു സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ച സാഹചര്യത്തില്‍ കുഴികളടക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പായില്ലെന്നാരോപണം. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്നുമണിക്കൂര്‍ കൊണ്ട് പേരിന് മാത്രം കുഴിയടക്കുകയായിരുന്നു പൊതുമരാമത്ത് വകുപ്പ് അധികൃതരും കരാറുകാരും. കുഴിയടയ്ക്കല്‍ പരിപാടിയില്‍ ടാര്‍ ഉരുക്കി ഒഴിച്ച് ക്ലീനാക്കിയ മറ്റു കുഴികളില്‍ നിന്നും ടാറും, ജല്ലിയും കരാറുകാര്‍ക്കൊപ്പം പോയിയെന്നും ആരോപണമുണ്ട്. കരാറുകാരുടെ പണിയുടെ മികവും അതിന് അതിലും മികച്ച മേല്‍നോട്ടം നല്‍കുന്ന മരാമത്തുകാരുടെ മികവില്‍ മികവും അന്നു കുഴിയടച്ച പുലിക്കുന്ന് കെ എസ് ടി പി റോഡിലും നഗര ഹൃദയത്തിലെ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലും ചന്ദ്രഗിരി ജംഗ്ഷനിലും സുല്‍ത്താന്‍ ഗോള്‍ഡിനു മുന്നിലും തെളിഞ്ഞു നില്‍ക്കുന്നു. തിരക്കേറിയ റോഡുകളിലെ അഗാധ കുഴികള്‍ വന്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. മാധ്യമങ്ങളില്‍ റോഡിലെ അപകടക്കുഴികള്‍ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കളക്ടര്‍ കെ.ഇമ്പശേഖര്‍ റോഡുവിഭാഗം എന്‍ജിനിയര്‍മാരുടെ അടിയന്തരയോഗം വിളിക്കുകയായിരുന്നു. അപകടമരണം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാന റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടച്ച് ഫോട്ടോസഹിതം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഇനിയും ഒരു ദുരന്തത്തിന് കാത്തു നില്‍ക്കണോയെന്നാണ് യാത്രക്കാരും നാട്ടുകാരും ചോദിക്കുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ