അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കാസര്‍കോട് സ്വദേശിയായ പൊലിസ് ഉദ്യോഗസ്ഥന്‍ മംഗളൂരുവില്‍ മരിച്ചു
മംഗളൂരു: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കാസര്‍കോട് അടൂര്‍ സ്വദേശിയായ പൊലിസ് ഉദ്യോഗസ്ഥന്‍ മംഗളൂരുവില്‍ മരിച്ചു. മംഗളൂരു പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്ര അടൂര്‍ (49) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പ് അസുഖം ബാധിച്ച് കങ്കനാടി ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കരള്‍, കിഡ്നി സംബന്ധമായ രോഗങ്ങള്‍ ബാധിച്ച ചന്ദ്രയെ ചികില്‍സയ്ക്ക് ശേഷം പത്ത് ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തത്. വ്യാഴാഴ്ച വീണ്ടും പനി പിടിപെട്ടതിനെ തുടര്‍ന്ന് ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് എ.ജെ ആശുപത്രിയിലും ഐ.സി.യു ഇല്ലാതിരുന്നതിനാല്‍ ദേരള്‍ക്കാട്ടെ കെ.എസ്.ഹെഗ്ഡെ ആശുപത്രിയില്‍ എത്തിച്ചു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. 1996 ല്‍ കര്‍ണാടക പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്ന അദ്ദേഹം ആദ്യം പനമ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ജോലി തുടങ്ങിയത്. പിന്നീട് ഉള്ളാള്‍, കങ്കനാടി സ്റ്റേഷനുകളില്‍ ജോലി ചെയ്യുകയും ജില്ലാ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയില്‍ (ഡിസിഐബി) ചേരുകയും ചെയ്തു. ഐജിപി, എഡിജിപി തലത്തില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിരുന്നു. അയിത്ത പട്ടാളിയുടേയും ചോമുവിന്റെയും മകനാണ്. ഭാര്യ: ജ്യോതി. മക്കള്‍: ഭക്തകിരണ്‍, പ്രണവ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ