ബെംഗളൂരു∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വരുണ മണ്ഡലത്തിലെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബെളഗാവിയിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ തിരഞ്ഞെടുപ്പ് കമ്മിഷനു കത്തെഴുതി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാർക്ക് പാരിതോഷികം വിതരണം ചെയ്തെന്നു ചൂണ്ടിക്കാട്ടി ഭീമപ്പ ഗദാദാണു കത്തെഴുതിയത്.
വരുണ മണ്ഡലത്തിലെ ഒരു വിഭാഗം വോട്ടർമാർക്ക് കുക്കറുകളും ഇസ്തിരിപ്പെട്ടികളും വിതരണം ചെയ്തെന്ന് സിദ്ധരാമയ്യയുടെ മകനും മുൻ എംഎൽഎയുമായ യതീന്ദ്ര പൊതുവേദിയിൽ അവകാശപ്പെടുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഭീമപ്പയുടെ കത്ത്. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ