കാസര്‍കോട്: അടുക്കസ്ഥലയില്‍ കര്‍ണാടക ആ.ര്‍.ടി.സി ബസ് പിക്കപ്പ് വാനില്‍ ഇടിച്ച് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശി വിശ്വനാഥിനെ(50)യാണ് ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് പെര്‍ള മണിയംപാറ സ്വദേശി മുസ്തഫ(43) അപകടത്തില്‍ മരിച്ചത്. എതിര്‍വശത്ത് നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയില്‍ ബസ് പിക്കപ്പ് വാനിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ കുടുങ്ങിക്കിടന്ന മുസ്തഫയെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രാമന്‍ എന്നയാളെ പരിക്കുകളോടെ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പള്ളത്തടുക്കയിലും അടുക്കസ്ഥലയിലും അടുത്തടുത്ത ദിവസങ്ങളിലുണ്ടായ രണ്ട് അപകടങ്ങളും ഗൗരവത്തോടെയാണ് ഗതാഗതവകുപ്പ് കാണുന്നത്. കര്‍ണാടക ആ.ര്‍ടി.സി ബസ് ഡ്രൈവര്‍ വിശ്വനാഥിന്റെയും പള്ളത്തടുക്കയിലെ അപകടത്തില്‍ പ്രതിയായ ജോണ്‍ ഡിസിയുടെയും ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ