കാസർകോട്: ഗൂഗിൾ മാപ്പ് റിവ്യൂ ചെയ്യുന്ന ഓൺലൈൻ പാർടൈം ജോലിയുടെ പേരിൽ യുവതിയുടെ അഞ്ചര ലക്ഷം രൂപ അജ്ഞാത സംഘം തട്ടിയാതായി പരാതി. കളനാട് ചെമ്പരിക്ക സ്വദേശിനി കുഞ്ഞിവീട്ടിൽ പി. ശിവദർശന ( 25 ) യുടെ പണമാണ് നഷ്ടമായത്. ശിവദർശനയുടെ വാട്സ്ആപ്പ്, ടെലഗ്രാം എന്നിവയിലേക്ക് ബന്ധപ്പെട്ടാണ് ഗൂഗിൾ മാപ്പിന്റെ ആളുകൾ എന്ന് പറഞ്ഞ് പണം തട്ടിയത്. പാർടൈം ജോലിക്കുള്ള പ്രീപെയ്ഡ് ടാസ്ക് ആണെന്ന് പറഞ്ഞ് പ്രതികളുടെ അക്കൗണ്ടുകളിലേക്കും യുപിഐഐഡികളിലേക്കും 5,31,070 രൂപ അയക്കാൻ ആവശ്യപ്പെട്ടിരുന്നു. തിരികെ 1400 രൂപ അയച്ചു. അതിനുശേഷം ഒരു മറുപടിയും ലഭിച്ചില്ല. ഇതേ തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. 5,29,670 രൂപയും പ്രതിഫലവും നൽകാതെ പണം തട്ടി എന്ന പരാതിയിൽ മേൽപ്പറമ്പ് പൊലീസാണ് കേസെടുത്തത്. ആഗസ്റ്റ് 16 നും 18 നും ഇടയിലുള്ള ദിവസങ്ങളിലാണ് പണം തട്ടിയത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ